ട്രൂ ലൈറ്റ് ഫോര്‍ ഏഷ്യാ സഭകളുടേയും ബിബ്ലിക്കല്‍ സെമിനാരിയുടേയും ആഭിമുഖ്യത്തില്‍ വേങ്ങൂര്‍ ഓഡിറ്റോറിയത്തില്‍ വെച്ച് 2019 ഫെബ്രുവരി 13, 14 തിയതികളില്‍ പാസ്റ്റേഴ്സ് കോണ്‍ഫ്രന്‍സ്, ഗ്രാജുവേഷന്, കണ്വന്ഷന്, ഓര്‍ഡിനേഷന്‍ എന്നിവ നടത്തപ്പെടുന്നു. 13 ന് രാവിലെ 9 മണിക്ക് ആരംഭിക്കുന്ന കോണ്‍ഫ്രന്‍സ് 14 ന് ഉച്ചയ്ക്ക് നടക്കുന്ന ഗ്രാജുവേഷനോടു കൂടെ സമാപിക്കും. ഈ മീറ്റിംഗില്‍ ക്രിസ്തുവിന്റെ നല്ല പടയാളി എന്ന വിഷയത്തെ ആസ്പദമാക്കി സഭാ പ്രസിഡന്റ് ഡോ. സാമുവല്‍ കുഞ്ഞുമോനും, മറ്റ് കര്‍ത്താവില്‍ പ്രസിദ്ധരുമായ ദൈവദാസന്മാരും ക്ലാസ്സുകള്‍ നയിക്കുന്നു.
ഈ കോണ്ഫ്രന്സില് ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 400 പാസ്റ്റേഴ്സിന് പങ്ക് ചേരുവാന്‍ അവസരമുണ്ട്. ഭക്ഷണം, താമസ സൗകര്യം, യാത്രച്ചിലവ് എന്നിവ ക്രമീകരിക്കുന്നതാണ്. രജിസ്ട്രേഷനായി ഈ നമ്പറുകകളില് ബന്ധപ്പെടാവുന്നതാണ് : 04742492353, 9496364114 , 9495169654.