.
ഫ്രണ്ട്സ് മിഷനറി പ്രയര്‍ ബാന്‍ഡ് സ്ഥാപകരിലൊരാളായ സാം കമലേഷിന്റെ മകനും ഫസ്റ്റ് മൈക്രോ ഫിനാന്‍സ് ബാങ്ക് ചീഫ് ഓപ്പറേറ്റിങ്ങ് ഓഫീസറുമായിരുന്ന മനോ കമലേഷ് കാബൂളിലുണ്ടായ ബോംബ് സ്ഫോടനത്തില്‍ കൊല്ലപ്പെട്ടു. 23 കുട്ടികള്‍ ഉള്‍പ്പെടെ 90 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ബോംബ് സ്ഫോടനത്തിനു പിന്നില്‍ താലിബാന് ആണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം മുതലാണ് മനോ എഫ്എംപിബിയില് അംഗമായി പ്രവര്‍ത്തിക്കാന്‍ തുടങ്ങിയത്.