Connect with us

Latest News

വിർച്വൽ റിയാലിറ്റി സാങ്കേതികവിദ്യയിൽ രൂപപ്പെടുത്തിയ സുവിശേഷത്തിലെ പതിനാല് സംഭവങ്ങൾ കോർത്തിണക്കിയ ചലച്ചിത്രം ജീസസ് വിആര്‍

Published

on

 

വിർച്വൽ റിയാലിറ്റി സാങ്കേതികവിദ്യയിൽ രൂപപ്പെടുത്തിയ സുവിശേഷത്തിലെ പതിനാല് സംഭവങ്ങൾ കോർത്തിണക്കിയ ചലച്ചിത്രം ജീസസ് .കാനഡയിലെ റജീന നഗരം ആസ്ഥാനമായുള്ള ഔട്ടം വി.ആർ എന്ന കമ്പനിയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

യേശുവിന്റെ ജനനവും, അത്ഭുതങ്ങളും മരണവും, ഉത്ഥാനവും ഒരുമിച്ച് സമന്വയിപ്പിച്ചുകൊണ്ടുള്ള ചലച്ചിത്രം മറ്റു ക്രിസ്തീയ സിനിമകളേക്കാൾ കൂടുതൽ അനുഭവവേദ്യമായ വിധത്തിലാണ് അവതരിപ്പിക്കുന്നത്. യേശു കുരിശിൽ കിടക്കുമ്പോൾ യേശുവിന്റെ കണ്ണുകളിലൂടെ കാണികൾക്ക് അവന്റെ മുൻപിൽ നിൽക്കുന്ന ജനത്തിനെ കാണാൻ സാധിക്കുന്ന വിധത്തിലാണ് ചിത്രം. ഈ ഭൂമിയിലെ യേശുവിന്റെ ജീവിതത്തിന്റെ അവസാന നിമിഷങ്ങള്‍ വിർച്വൽ റിയാലിറ്റി സാങ്കേതിക വിദ്യയിലൂടെ കാണുമ്പോള്‍ ആളുകൾ വികാരഭരിതരാകുമെന്ന് പറയുന്നു. കമ്പനിയുടെ പ്രസിഡന്റും, സഹ ഉടമയുമായ ഡേവ് ഹാൻസണാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. പലകോണുകളിൽ നിന്നും അനേകം ക്യാമറകളുടെ സഹായത്തോടുകൂടിയാണ് ചിത്രീകരണം നടന്നത്.

വിവിധ ചുറ്റുപാടുകളും, മതവിശ്വാസങ്ങളും ഉള്ള കാണികൾ ചിത്രം സ്വീകരിക്കുമെന്ന് സംവിധായകൻ ആത്മവിശ്വാസം പ്രകടിപ്പിച്ചു. യേശുവിന്റെ സന്ദേശം എന്നത് സ്നേഹമാണെന്നും അതിനാൽതന്നെ ഇന്നും ഇതിന് ഏറെ പ്രസക്തിയുണ്ടെന്നും ഡേവ് ഹാൻസൺ കൂട്ടിച്ചേർത്തു. മാറ്ററെ എന്ന ഇറ്റലിയിലെ ഒരു പഴയ നഗരത്തിലാണ് സിനിമയുടെ ചിത്രീകരണം നടന്നത്. ഫാദര്‍ വില്യം ഫുള്‍ക്കോയാണ് ചലച്ചിത്ര നിര്‍മ്മാണത്തിന് ആവശ്യമായ ഉപദേശങ്ങള്‍ നല്‍കുന്നത്. പാഷന്‍ ഓഫ് ദ ക്രൈസ്റ്റിനും ആവശ്യമായ ആത്മീയ നിര്‍ദേശങ്ങള്‍ നല്‍കിയത് ഇദ്ദേഹം തന്നെയാണ്.

Continue Reading
Click to comment

Leave a Reply

Your email address will not be published.

Latest News

തിങ്കളാഴ്ച മുതല്‍ ബാങ്കുകളില്‍ നിയന്ത്രണം

Published

on

By

തിരുവനന്തപുരം: ബാങ്കുകളില്‍ തിങ്കളാഴ്ച മുതല്‍ സേവിങ്ങ്‌സ് അക്കൗണ്ട് ഉടമകള്‍ക്ക് നിയന്ത്രണം. അക്കൗണ്ട് നമ്പറിനനുസരിച്ച് ബാങ്കില്‍ എത്താന്‍ സമയം നിശ്ചയിച്ച് സംസ്ഥാന തല ബാങ്കേഴ്‌സ് സമിതി സര്‍ക്കുലര്‍ ഇറക്കി. കോവിഡ് ജാഗ്രതയുടെ ഭാഗമായി, ഓണക്കാലത്തെ തിരക്ക് കുറയ്ക്കാനാണ് നടപടി.

0, 1, 2, 3 അക്കങ്ങളില്‍ അവസാനിക്കുന്ന സേവിങ്‌സ് അക്കൗണ്ട് ഉടമകള്‍ രാവിലെ പത്തിനും പന്ത്രണ്ടിനും ഇടയിലാണ് ബാങ്കില്‍ എത്തേണ്ടത്. 4, 5, 6, 7 അക്കങ്ങളില്‍ അക്കൗണ്ട് നമ്പര്‍ അവസാനിക്കുന്നവര്‍ പന്ത്രണ്ടിനും രണ്ടിനും ഇടയിലും 8,9 അക്കങ്ങളില്‍ അക്കൗണ്ട് നമ്പര്‍ അവസാനിക്കുന്നവര്‍ രണ്ടരയ്ക്കും നാലിനും ഇടയിലും ബാങ്കില്‍ എത്തണം.

സേവിങ്‌സ് അക്കൗണ്ടില്‍ നിന്ന് പണം പിന്‍വലിക്കുന്നതിനും നിക്ഷേപിക്കുന്നതിനും എത്തുന്നവര്‍ക്ക് നിയന്ത്രണം ബാധകമാണ്. മറ്റ് ബാങ്കിടപാടുകള്‍ക്കും വായ്പയുമായി ബന്ധപ്പെട്ട സേവനങ്ങള്‍ക്കും സമയ നിയന്ത്രണം ഇല്ല. അന്വേഷണങ്ങള്‍ക്ക് ബാങ്കിലേക്ക് ഫോണ്‍ ചെയ്താല്‍ മതി. തിങ്കള്‍ മുതല്‍ അടുത്ത മാസം 5 വരെ നിയന്ത്രണം തുടരും.

ഇടപാടുകാര്‍ ഡിജിറ്റല്‍ മാര്‍ഗങ്ങള്‍ കൂടുതല്‍ ഉപയോഗിക്കുകയും ബാങ്ക് സന്ദര്‍ശനം പരമാവധി കുറയ്ക്കുകയും വേണമെന്ന് എസ്എല്‍ബിസി അഭ്യര്‍ഥിച്ചു. കോവിഡ് പ്രതിരോധത്തിന് പ്രത്യേക നിയന്ത്രണങ്ങള്‍ ഉള്ള സ്ഥലങ്ങളില്‍ സമയത്തിന് മാറ്റമുണ്ട്. സമയക്രമം ശാഖകളില്‍ പ്രദര്‍ശിപ്പിക്കും.

Continue Reading

Latest News

സംസ്ഥാന പി.വൈ.പി.എ പ്രവർത്തകരുടെ വാഹനം അപകടത്തിൽപ്പെട്ടു. മരണത്തെ മുഖാമുഖമായി കണ്ട നിമിഷം

Published

on

By

പുനലൂർ:ഐ.പി.സി കുവൈറ്റ് പി.വൈ.പി.എ. സ്പോൺസർ ചെയ്ത ടെലിവിഷൻ സെറ്റുകൾ അഞ്ചൽ, തെന്മല തുടങ്ങിയ സ്ഥലങ്ങളിൽ വിതരണം ചെയ്യുന്നതിനായി രാവിലെ മണക്കാലയിൽ നിന്നാണ് പുറപ്പെട്ട സംസ്ഥാന പി.വൈ.പി.എ പ്രവർത്തകരാണ് തലനാരിഴയ്ക്ക് രക്ഷപെട്ടത്.
പി.വൈ.പി.എ സംസ്ഥാന സെക്രട്ടറി സുവി. ഷിബിൻ സാമുവേലിന്റെ വാഹനം ആണ് അപകടത്തിൽ പെട്ടത്. മൂന്നു കരണം മറിഞ്ഞവാഹനത്തിൽ നിന്നും അതിൽ സഞ്ചരിച്ച എല്ലാവരും അത്ഭുതകരമായി രക്ഷപ്പെട്ടു. കൂടെ വാഹനത്തിൽ ഉണ്ടായിരുന്ന സംസ്ഥാന പബ്ലിസിറ്റി കൺവീനർ പാസ്റ്റർ തോമസ് ജോർജ്ജ് കട്ടപ്പന, ജനറൽ ജോയിന്റ് കൺവീനർ ബിബിൻ കല്ലുങ്കൽ, കൊട്ടാരക്കര മേഖല ഉപാധ്യക്ഷൻ ബ്ലെസ്സൺ ബാബു എന്നിവരുമാണ് അത്ഭുതകരമായി രക്ഷപെട്ടത്. മരണത്തെ മുഖാമുഖമായി കണ്ട നിമിഷങ്ങൾ എന്നാണ് രക്ഷപെട്ടതിനു ശേഷം പ്രവർത്തകർ പങ്കുവച്ചത്. തൊട്ടു പുറകെ വാഹനത്തിൽ വന്ന കൂട്ട് പ്രവർത്തകരായ പാസ്റ്റർ ജെറി പൂവക്കാല, കോട്ടയം മേഖല അധ്യക്ഷൻ പാസ്റ്റർ ഷാൻസ് ബേബി, പത്തനംതിട്ട മേഖല അധ്യക്ഷൻ ബെൻസൺ തോമസ് റാന്നി എന്നിവരും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. വാഹനത്തിന് സാരമായ കേടുപാടുകളുണ്ട്.

Continue Reading

Latest News

പാസ്റ്ററുടെ പിതാവ് വൈദ്യുത ആഘാതമേറ്റ് നിത്യതയിൽ..

Published

on

By

പാസ്റ്ററുടെ പിതാവ് വൈദ്യുത ആഘാതമേറ്റ് നിത്യതയിൽ..

വൈദ്യുത ആഘാതമേറ്റ് നിത്യതയിൽ
പുനലൂർ: പേപ്പർമിൽ കാഞ്ഞിരമലയിൽ ബേസിൽ(60) ഇന്ന് (29-06-20)രാവിലെ വൈദ്യുതാഘാതമേറ്റ് നിര്യാതനായി.ഐ പി സി പുത്തൂർക്കര ചർച്ച് മെമ്പറും കൊല്ലം നോർത്ത് സെന്ററിലെ ശുശ്രൂഷകൻ സുവി ബാലാജി (ബൈജു )വിന്റെ പിതാവാണ് സംസ്കാര ശുശ്രൂഷ പിന്നീട്
സംസ്കാര ശുശ്രൂഷ ഇന്ന് 2 ന് ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം പ്ലാച്ചേരി സെമിത്തേരിയിൽ
വാർത്ത: സാജൻ_ഈശോ_പ്ലാച്ചേരി

Continue Reading

Trending

Copyright © 2021 Faithtrack , Developed by CloudStorey