ശീലോഹാം മിനിസ്ട്രീസ് ഫുൾ ഗോസ്പൽ ചർച്ച് വാർഷിക കൺവെൻഷൻ ഡിസംബർ 28 – 30 വരെ

ശീലോഹാം ഫുൾ ഗോസ്പൽ ചർച്ചിന്റെ 24-ാമത് വാർഷിക കൺവെൻഷൻ ഡിസംബർ 28 മുതൽ 30 വരെ ബാനസവാടി ശീലോ ഹാം ആസ്ഥാന മന്ദിരത്തിൽ നടക്കും. എസ്.എഫ് .ജി. മിഷൻ ആൻഡ് മിനിസ്ട്രീസ് സ്ഥാപക പ്രസിഡന്റ് റവ.ഡോ. കെ.വി ജോൺസൻ ഉദ്ഘാടനം ചെയ്യും. പാസ്റ്റർമാരായ സാം ജോസഫ് കുമരകം , ഡോ. കെ.വി.ജോൺസൻ എന്നിവർ മുഖ്യ പ്രസംഗകരായിരിക്കും. വെള്ളി ,ശനി രാവിലെ 9.30 ന് പ്രത്യേക ഉപവാസ പ്രാർഥനയും ദിവസവും വൈകിട്ട് 6ന് ഗാനശുശ്രൂഷ , സുവിശേഷയോഗം എന്നിവുണ്ടായിരിക്കും. സമാപന ദിവസമായ ഞായറാഴ്ച രാവിലെ 9 -ന് കർണാടക, തമിഴ്നാട് ,ആന്ത്ര എന്നിവിടങ്ങളിലെ ശുശ്രൂഷകരും വിശ്വാസികളും പങ്കെടുക്കുന്ന സംയുക്ത ആരാധനയോടെ കൺവൻഷൻ സമാപിക്കും.

Related posts

Leave a Comment