ഇന്‍ഡ്യാ പെന്തക്കോസ്ത് ദൈവസഭയിലെ എഴുത്തുകാരുടേയും മാധ്യമ പ്രവര്‍ത്തകരുടേയും ആഗോളതല സംഗമം 2019 ജനുവരി 19 ന് ശനിയാഴ്ച രാവിലെ 10 മണി മുതല്‍ കുമ്പനാട് കണ്‍വന്‍ഷനോടനുബന്ധിച്ച് ജനറല്‍ കൗണ്‍സില്‍ ഹാളില്‍ നടക്കും. പാസ്റ്റര്‍ സാംകുട്ടി ചാക്കോ നിലമ്പൂര്‍ അദ്ധ്യക്ഷനാകുന്ന സമ്മേളനം ഉദ്ഘാടനും ചെയ്യുന്നത് ഐപിസി ജനറല്‍ സെക്രട്ടറി പാസ്റ്റര്‍ കെ സി ജോണ്‍ ആണ്. കൂടാതെ ഐ പി സി യിലെ ജനറല്‍ സംസ്ഥാന തലങ്ങളിലെ പ്രമുഖരായവര്‍ പങ്കെടുക്കും. കേരളത്തെ കൂടാതെ അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ളവരും, മറ്റു രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളും പങ്കെടുക്കും. ലോകമെമ്പാടുമുള്ള എഴുത്തുകാരും മാധ്യമപ്രവര്‍ത്തകരും അണിനിരക്കുന്ന സമ്മേളനത്തില്‍ സഭ ഇന്നു നേരിടുന്ന വെല്ലുവിളികളും ക്രൈസ്തവ മാധ്യമ ധര്‍മ്മവും ചര്‍ച്ച ചെയ്യും. കൂടാതെ പുരസ്കാര വിതരണവും, മികച്ച സൃഷ്ടികള്‍ക്കുള്ള അവാര്‍ഡുകളും വിതരണം ചെയ്യും. അവലോകനം, പുതിയ പദ്ധതി അവതരണം, ചര്‍ച്ച, അംഗത്വ വിതരണം, ഐഡി കാര്‍ഡ് വിതരണം എന്നിവയും ഉണ്ടായിരിക്കും. 2019 മാര്‍ച്ച് 23 ന് യു എ ഇ യില്‍ ഗ്ലോബല്‍ മീറ്റും പുതിയ ചാപ്റ്റര്‍ രൂപീകരണവും നടക്കും.
ഐ പി സി യിലെ എഴുത്തുകാരുടേയും മാധ്യമ പ്രവര്‍ത്തകരുടേയും മീഡിയ ഗ്ലോബല്‍ മീറ്റ് ജനുവരി 19 ന്
