താലന്തു പരിശോധന സുതാര്യമാക്കുവാൻ ഒരു അപ്ലിക്കേഷൻ

എറണാകുളം: പെന്തെക്കോസ്തു സഭകളിലെ സണ്ടേസ്കൂൾ, യുവജനസംഘടനകൾ, പോലുള്ള പുത്രിക സംഘടനകളുടെ പ്രധാനപ്പെട്ട പ്രോഗ്രാമുകളിൽ ഒന്നാണ് താലന്ത് പരിശോധന. ലോക്കൽ സഭകൾ മുതൽ സംസ്ഥാന താലം വരെ നീളുന്ന താലന്ത് പരിശോധനകളിൽ ഏറ്റവും കൂടുതൽ സമയം ചെലവഴിക്കപ്പെടുന്നതും പലപ്പോഴും ആശയകുഴപ്പങ്ങളിൽ കൊണ്ടെത്തിക്കുന്നതുമായ കാര്യമാണ് കൃത്യതയാർന്ന ഫലപ്രഖ്യാപനം. പലപ്പോഴും ഇത് സംഘാടകരിൽ ഉളവാക്കുന്ന ആശങ്ക ചെറുതല്ല. എന്നാൽ ഇതിനു ഒരു പരിഹാരമാർഗവുമായി ഒരു സോഫ്റ്റ്‌വെയർ സ്വന്തമായി വികസിപ്പിച്ചിരിക്കുകയാണ് പെന്തെകോസ്തു സഭാംഗമായ ജസ്റ്റിൻ. വളരെ വിപുലമായ രീതിയിൽ തന്നെയാണ് ജസ്റ്റിൻ ഈ ആപ്ലിക്കേഷൻ ഡെവലപ്പ് ചെയ്തിരിക്കുന്നത്.

മത്സരാർത്ഥികളുടെ വിവരങ്ങൾ, അവരുടെ സഭ, സെന്റർ, സോണൽ, എന്നീ വിവരങ്ങൾ ഈ ആപ്ലിക്കേഷനിൽ ചേർക്കുവാൻ സാധിക്കും ചേർക്കാം. ചേർത്ത് കഴിയുമ്പോൾ ആപ്ലിക്കേഷൻ തനിയെ ഓരോ മത്സരാർത്ഥിക്കും ഓരോ ചെസ്റ്റ് നമ്പർ നിശ്ചയിക്കുന്നു. മത്സരങ്ങളെ കുറിച്ചുള്ള സമ്പൂർണ വിവരങ്ങളും ഇതിനകത്തു ചേർക്കുവാൻ സാധിക്കും. ഈ ആപ്പ്ളിക്കേഷനലിലൂടെ വിധികർത്താക്കൾക്കു ലോഗിൻ ചെയ്യുവാനും മാർക്ക് ഇടുവാനുമുള്ള സൗകര്യം ഉണ്ട്. മത്സരങ്ങളെ നിയന്ത്രിക്കുന്ന കോഓർഡിനേറ്റർക്ക് ലോഗിൻ ചെയ്യുവാനും മാർക്കുകൾ ഇടുവാനും, റിസൾറ്റുകൾ പ്രസിദ്ധീകരിക്കുവാനുമുള്ള സൗകര്യം ഉണ്ട്. വിധികർത്താക്കൾ നൽകുന്ന മാർക്കിന്റെ അടിസ്ഥാനത്തിൽ ആപ്ലിക്കേഷൻ തനിയെ ഒന്നു, രണ്ടു, മൂന്നു,സ്ഥാനങ്ങൾ നിശ്ചയിക്കുന്നു. ആപ്ലിക്കേഷൻ വഴി ചെസ്റ് നമ്പറുകൾ പ്രിന്റ് ചെയ്യുവാനുമുള്ള സൗകര്യമുണ്ട്.റിസൽറ്റുകൾ ഓൺ ലൈനായി പ്രസിദ്ധീകരിക്കുവാനും മത്സരാർത്ഥികൾക്കു അതാതു സമയം ഫലം വെബ്സൈറ്റ് വഴി കാണാവുന്നതാണ്.

ആദ്യഘട്ടത്തിൽ ഓർഗനൈസേഷനുകൾക്ക് മാത്രമേ നേരിട്ട് ഈ ആപ്ലിക്കേഷൻ ഉപയോഗിക്കുവാൻ കഴിയുകയുള്ളു. സഭകൾ കൂടുതലുള്ള സെന്ററുകൾക്കും പ്രത്യേകിച്ച് സോണൽ തലങ്ങൾ മുതലുള്ള താലന്ത് പരിശോധനകൾക്കു ഈ അപ്ലിക്കേഷൻ വളരെ സഹായകരമായിരിക്കും എന്ന് ജസ്റ്റിൻ പറയുന്നു. ഇതിലൂടെ ഫലപ്രഖ്യാപനം ലളിതമാക്കാം എന്നതിലുപരി സ്റ്റേറ്റ് ലെവലിൽ ഉള്ള താലന്ത് പരിശോധനകളിൽ മത്സരങ്ങൾ വേഗത്തിൽ തീർക്കുവാനും ഫലപ്രഖ്യാപനം സുതാര്യമാക്കുവാനും സാധിക്കും

പത്തനംതിട്ട മൌണ്ട് സയോൺ എഞ്ചിനീയറിംഗ് കോളേജിൽ നിന്നും എംസിഎ പൂർത്തിയാക്കിയ ജസ്റ്റിൻ ഇപ്പോൾ എറണാകുളത്തു സ്വകാര്യ സ്ഥാപനത്തിൽ ജോലിചെയ്യുന്നു. ചർച് ഓഫ് ഗോഡിന്റെ യുവജനസംഘടനയായ വൈ പി ഈ യുടെ എറണാകുളത്തെ ഡിസ്ട്രിക് ജോയിന്റ് സെക്രെട്ടറിയായും തുടർന്ന് മേഖലയുടെ താലന്ത് പരിശോധനയുടെ ചുമതലയും ജസ്റ്റിൻ നിർവഹിച്ചിട്ടുണ്ട്. ഈയൊരു അനുഭവം ആണ് ഇങ്ങനെ ഒരു സോഫ്റ്റ്‌വെയർ ഡെവലപ്പ് ചെയ്യുവാൻ തന്നെ പ്രേരിപ്പിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
കൂടുതൽ വിവരങ്ങൾക്ക്
For create an event contact: [email protected]
Phone Number: 8138966310
NEWS:GN


Related posts

Leave a Comment