Connect with us

Fb posts

യേശുവിൻ പിൻമ്പേ പോകാനുറച്ചു….. ഗാനം

Published

on

♫ യേശുവിൻ പിൻമ്പേ പോകാനുറച്ചു….. ഗാനം

ഇന്നും ജീവിക്കുന്ന വരികൾ..
ഏകദേശം 200 വർഷങ്ങൾക്ക് മുൻപ് Wales-ൽ ഉണ്ടായ ഉണർവ്വിനോട് അനുബന്ധിച്ച് ചില Missionary മാർ “സുവിശേഷ സന്ദേശവുമായി” North India ആസാമിലേക്ക് വരുവാൻ തീരുമാനിച്ചു. മനുഷ്യരുടെ തലകൾ വെട്ടി ചുവരിൽ തൂക്കുന്ന ക്രൂരരായ “Head hunters” എന്ന് അറിയപ്പെട്ടിരുന്ന ഗോത്രക്കാരുടെ ഗ്രാമത്തിൽ എത്തി അവർ “സുവിശേഷം” അറിയിച്ചു.

“സത്യം” തിരിച്ചറിഞ്ഞ ആ ഗോത്രവിഭാഗത്തിലെ ഒരു കുടുംബം “യേശുവിനെ” അനുഗമിക്കുവാൻ തീരുമാനിച്ചു. ഇതറിഞ്ഞ ഗോത്രത്തലവൻ ആ കുടുംബത്തെ വിളിച്ചുവരുത്തി “യേശുവിനെ” ഇപ്പോൾ തന്നെ തള്ളിപ്പറഞ്ഞില്ലെങ്കിൽ കുഞ്ഞിനെ കൊന്നുകളയും എന്ന് അറിയിച്ചു.
കുഞ്ഞിനെ ജീവനു തുല്യം സ്നേഹിച്ചിരുന്നു എങ്കിലും തന്റെ വിശ്വാസം തള്ളിപ്പറയാൻ മനസ്സില്ലാതെ ആ മനുഷ്യൻ തന്റെ കുഞ്ഞിനെ നോക്കി ഇങ്ങനെ പാടി.
“I have decided to follow Jesus No turning back No turning back ” അപ്പോൾ ആ കുഞ്ഞിനെ അദ്ദേഹത്തിന്റെ കൺമുൻപിൽ വെച്ച് വിഷം പുരട്ടിയ അമ്പെയ്ത് കൊന്നുകളഞ്ഞു.

പിന്നീട് ഗോത്രത്തലവൻ അദ്ദേഹത്തിന്റെ ഭാര്യയെ കൊല്ലാൻ പോകുന്നു എന്ന് പറഞ്ഞു. തന്റെ ജീവിതപങ്കാളിയെ നോക്കി അപ്പോഴും ആ അധരങ്ങൾ ഇങ്ങനെ പാടി :
” Though none go with me Still I will follow No turning back No turning back ”

ഒടുവിൽ അടുത്ത അമ്പിനെ സ്വീകരിച്ചുകൊണ്ട് അദ്ദേഹം അവസാനമായി ഇങ്ങനെ പാടി :
” The world behind me The cross before me No turning back No turning back ”
ഇത് പാടിയിട്ട് ആ മനുഷ്യൻ നിദ്ര പ്രാപിച്ചു.

ആ മനുഷ്യന്റെ വിശ്വാസത്തിനു മുൻപിൽ അതിശയിച്ചു പോയ ആ ഗോത്രത്തലവനും ഗോത്രവും ചിന്തിച്ചു.. ഇവർ ഒരിക്കൽ പോലും കണ്ടിട്ടില്ലാത്ത യേശു എന്ന വ്യക്തിക്ക് വേണ്ടി മരണം വരെ എറ്റ് വാങ്ങിയ ഈ കുടുംബത്തിന്റെ ധീരത വല്ലാതെ പിടിച്ചു കുലുക്കി ഇവർ വിശ്വസിച്ചത് “സത്യ ദൈവ”ത്തിലാണെന്ന്” തിരിച്ചറിഞ്ഞ് “ക്രിസ്തുവിനെ” അനുഗമിക്കുവാൻ തീരുമാനിച്ചു
ആ ഗോത്രം മുഴുവൻ അന്ന് തന്നെ സുവിശേഷത്താൽ പിടിക്കപ്പെട്ടു…

കാലം കടന്നു പോയി ഇന്ത്യയിൽ ഉണർവ്വ് ശക്കമായി സാധു സുന്ദർസിങ് ഈ വർത്ത അറിഞ്ഞ് ആസാമിൽ എത്തുകയും ഈ കുടുംബത്തിന്റെ മരണസമയത്തെ ഈ വാക്കുകൾ ഒരു പാട്ട് രൂപത്തിൽ എഴുതി പിൽക്കാലത്ത് ഇത് ഇംഗ്ലണ്ടിലുളള മിഷ്ണറിമാർ സംഗീതം നൽകുകയും ചെയ്യ്തു…

ഈ പാട്ട് നമ്മുടെ രാജ്യത്തിന്റെ സംഭാവനയാണ്.

പക്ഷേ പലരും ഇത് അറിയാതെ പാടുന്നു. കർത്താവിനു വേണ്ടി എറ്റവും ചെറിയ കാര്യം ചെയ്തിട്ട് പിറുപിറുത്ത് നടക്കുന്നവർക്കും അയ്യോ ഞാൻ എന്റെ പണം എല്ലാം സുവിശേഷവേലയ്ക്ക നൽകി എന്ന് പറഞ്ഞ് പരിഭ്രമിക്കുന്നവർക്കും സ്വന്തം ജിവനെ പോലും യേശുവിനായി നൽകിയ ഈ ജിവിതങ്ങൾ എന്നെന്നും പ്രചോദനമാണ്…

അന്ന് പാടിയ ആ ഗാനത്തിന്റെ വരികൾ ഇന്നും ലോകമെമ്പാടുമുള്ള ക്രിസ്തീയ വിശ്വാസികൾക്ക് ആശ്വാസവും പ്രത്യാശയും നൽകുന്നു.

” No turning back No turning back ”
ദൈവം നിങ്ങളെ ഏവരെയും അനുഗ്രഹിക്കുമാറാകട്ടെ….
(fb)

Continue Reading

Trending

Copyright © 2021 Faithtrack , Developed by CloudStorey