കുമ്പനാട് മാലിന്യപ്രശ്‌നവും ചില ചോദ്യങ്ങളും (പൊതുജനം ചിന്തിക്കുക)

ഐ.പി.സി അന്തര്‍ദേശീയ കണ്‍വന്‍ഷന്‍ മൂലം പരിസരവാസികളുടെ കിണറുകള്‍ മലിനമാകുന്നുവെന്ന പരാതിയില്‍ നിന്ന് തികച്ചും സാധാരണ ജനങ്ങളുടെ ഉള്ളില്‍ നിന്ന് ഉയരുന്ന ചില ചോദ്യങ്ങള്‍ ചുവടെ ചേര്‍ക്കുന്നു….

1. സെപ്റ്റിക്ടാങ്കിലെ മാലിന്യങ്ങള്‍ എങ്ങനെ മണ്ണിലൂടെ സഞ്ചരിച്ച് മാലിന്യമായി കിണറുകളില്‍ എത്തുന്നു.
2. കുറെ വര്‍ഷങ്ങള്‍ക്ക് മുമ്പ്  7 ദിനങ്ങളിലും ആയിരങ്ങള്‍ അവിടെ പാര്‍ത്ത് കണ്‍വന്‍ഷനില്‍ പങ്കെടുത്തു.ഇപ്പോള്‍ അത്തരത്തില്‍ ജനങ്ങള്‍  കൂട്ടത്തോടെ പാര്‍ത്തു കണ്‍വന്‍ഷനില്‍ പങ്കെടുക്കുന്നില്ല അന്ന്  ഇല്ലാതിരുന്ന മാലിന്യ പ്രശ്നം ഇപ്പോള്‍ എവിടെ നിന്ന്?
3.പാ.ജേക്കബ് ജോണിന്റെ നേതൃത്വകാലം മുതല്‍ മാത്രമേ ഈ മാലിന്യ പ്രശ്‌നം ഉയര്‍ന്ന് കേള്‍ക്കുന്നുള്ളൂ.. എന്ത്‌കൊണ്ട്?
4. ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്നിടങ്ങളില്‍ കിണറും സെപ്റ്റിക്ടാങ്കുകളിലും സ്ഥിതിചെയ്യുന്നു അവിടെങ്ങും പ്രശ്‌നം ഇല്ല; കുമ്പനാട് മാത്രം എന്ത്‌കൊണ്ട്?
5. കുമ്പനാട് ജനങ്ങള്‍ വരുന്നത് കണ്‍വന്‍ഷനോ? ടോയിലറ്റില്‍ പോകാനോ?കൂടി വരുന്ന ജനങ്ങളില്‍ എത്രപേര്‍ ടൊയിലറ്റ് ഉപയോഗിക്കുന്നു?
6. മാലിന്യപ്രശ്‌നങ്ങള്‍എന്ന വിഷയം നവമാധ്യമങ്ങളില്‍ പ്രചാരം കൊടുക്കുന്നതും ഫോട്ടോപോസ്റ്റ് ചെയ്യുന്നത് ആര്? അവര്‍ സഭയുമായി ബന്ധം ഉള്ളവര്‍ എങ്കില്‍
അവരുടെ ലക്ഷ്യം എന്ത്? അവര്‍ ഏത് പക്ഷം?
7. പരാതിക്കാരുടെ ഫോണ്‍ സംഭാഷണവും വോയ്‌സ് ക്ലിപ്പ് പ്രചരിക്കുന്നു. ഇത് ആരുമായുള്ള ബന്ധത്തിലാണ് പുറത്ത് വരുന്നത്? ഇതിലില്‍ സഭാംഗങ്ങളുടെ പങ്ക് എന്ത്?
8. നേതൃത്വത്തിന്റെ പിടിപ്പ്‌കേട് ഹെബ്രോന്‍പുരത്ത് ഇനി കണ്‍വന്‍ഷനില്ല. ഇങ്ങനെ ഒരു തലകെട്ടോടെ വാര്‍ത്ത വന്നാല്‍ ആര്‍ക്കാണ് നേട്ടം?
9. ഹെബ്രോന്‍പുരത്തെ സമീപസ്ഥലം വാസയോഗ്യമല്ലെന്ന് വാര്‍ത്ത വന്നാല്‍ ആര്‍ക്കാണ് ലാഭം?
10. ഐ.പി.സി യുടെ നിര്‍മ്മാണ പണികള്‍ ഓഡിറ്റോറിയം മുതല്‍ മുടങ്ങുമ്പോള്‍ സമീപത്ത് ഏതെങ്കിലും പണികള്‍ ഉയരുന്നുണ്ടോ?
11. നേതാക്കന്മാര്‍ സംസാരിക്കുന്നില്ലയെന്ന് പരാതി; നേതാക്കന്മാരുമായി സംസാരിച്ചാല്‍ പ്രശ്‌നം തീരുമോ? അപ്പോള്‍ മാലിന്യമല്ലേ പ്രശ്‌നം?
12. ഇ-ടോയിലറ്റ് സ്ഥാപിച്ച് എന്ന് കേട്ടു എന്നിട്ടും മാലിന്യം മാറുന്നില്ലേ? ഇനി എന്താണ് പരിഹാരം?

സഭാ ജനങ്ങള്‍ വിഭാഗ്യത മറന്ന് ഒന്നാകണം നമ്മുടെ പ്രസ്ഥാനത്തിന്‍റെ പ്രതികൂല സാഹചര്യങ്ങളില്‍ പടല പിണക്കങ്ങളും പാനല്‍ ചിന്താഗതികളും പാടെ മറക്കണം. ഹെബ്രോന്‍ പുരത്ത് നടക്കുന്ന സഭയുടെ അന്തര്‍ദേശീയ കണ്‍വന്‍ഷന്‍ നമുക്ക് നഷ്ടമാകരുത്. ഇത് പ്രതിസന്ധിയിലാഴ്ത്തുന്നത് വ്യക്തികളെയല്ല നമ്മുടെ പ്രസ്ഥാനത്തെയാണ്. പരിഹാരത്തിന് ശ്രെമിക്കുന്നത് നല്ലതാണ് പക്ഷെ അമിതപ്രചാരം കൊടുത്താല്‍ അത് സഭയെ പ്രതികൂലമായി ബാധിക്കും. നേതൃത്വം ഓര്‍ക്കുക….വരുന്ന തലമുറയ്ക്ക് അന്തസോടെ തല ഉയര്‍ത്തി നില്ക്കാന്‍ കഴിയുന്നവിധം നമ്മുടെ പ്രസ്ഥാനത്തെ നിലനിര്‍ത്തണം.
“ഞാന്‍ എന്‍റെ സഭയെ പണിയും പാതാള ഗോപുരങ്ങള്‍ അതിനെ ജയിക്കയില്ല” എന്നാ വചനം പോലെ ദൈവ സഭയ്ക്ക് ഈ പ്രതികൂലങ്ങളില്‍ നിന്ന് ഒരു വിജയം നല്‍കുവാന്‍ പ്രാര്‍ത്ഥിക്കുക.

Related posts