ലോകത്ത് എല്ലാ സമൂഹങ്ങളിലും പുരുഷമേധാവിത്തം രൂഢമൂലമാണ്. ജീവ ശാസ്ത്രപരമായി എല്ലാ ജന്തുജാലങ്ങളിലും പുരുഷവര്ഗത്തിനു കായികമായി ലഭിച്ചിട്ടുള്ള മൂന്‍തൂക്കമാണ് ഇതിനു കാരണം. നമ്മുടെ സാമൂഹികക്രമങ്ങളെല്ലാം പുരുഷമേധാവിത്തം ഊട്ടിയുറപ്പിക്കുംവിധമാണ്.പരിഷ്ക്രിതസമൂഹങ്ങളില് ഈ അവസ്ഥയ്ക്ക് മാറ്റം വന്നു തുടങ്ങിയിട്ടുണ്ട്. പല സന്ദര്‍ഭങ്ങളിലും “ലേഡീസ് ഫസ്റ്റ്” എന്ന ചിട്ട പ്രബലമായിക്കൊണ്ടിരിക്കുന്നു. എങ്കിലും കുടുംബജീവിതത്തില്‍ പുരുഷന്റെ ഇഷ്ടാനിഷ്ടങ്ങള്‍ക്ക് പ്രാധാന്യം കൊടുക്കാനാണ് സ്ത്രീകള്‍ പോലും താല്പര്യപ്പെടുന്നത്.
ഭര്‍ത്താവിന്റെ സ്നേഹം കൈയടക്കാത്ത ഭാര്യക്ക് സന്തോഷമൂണ്ടാകില്ല. സ്നേഹിക്കല്‍ ഒരു വണ്‍ വേ ട്രാഫിക് പോലെയാകരുത്. ഒരു കാര്യം മറക്കേണ്ട. . എല്ലാം തികഞ്ഞ ഒരു പുരുഷനെ ഭര്‍ത്താവായി ആര്‍ക്കും കിട്ടില്ല. എല്ലാവര്ക്കും കുറ്റങ്ങളും കുറവുകളും ഉണ്ടാകും. അതു മനസ്സിലാക്കി സ്വന്തം ഭര്‍ത്താവിനെ ഏറ്റവും നല്ല ആളായി സങ്കല്പിക്കാന് ഭാര്യക്കു കഴിയണം. കലവറയില്ലാത്ത, ആത്മാര്‍ത്ഥമായ സ്നേഹം ഭര്‍ത്താവിനു നല്‍കുക. നിങ്ങളുടെ ഭര്‍ത്താവാണ് നിങ്ങളുടെ ഹീറോ. ആ ഹീറോയുടെ കണ്ണുകളില്‍ നോക്കി പുഞ്ചിരിക്കുക.
ഭര്‍ത്താവിന്റെ ഇഷ്ടം തന്റെ കൂടി ഇഷ്ടമാക്കി മാറ്റണം. ഭര്‍ത്താവിന്റെ കാര്യങ്ങള്‍ക്ക് ജീവിതത്തില്‍ മുന്‍തൂക്കം നല്‍കണം. തന്നെ തന്റെ ഭാര്യ സദാ പരിരക്ഷിക്കുന്നുണ്ട് എന്ന തോന്നല്‍ ഭര്ത്താവിലുളവാക്കാന് കഴിയണം. ഭര്‍ത്താവിന്റെ ആരോഗ്യ കാര്യങ്ങളില്‍ അതീവശ്രദ്ധാലുവായിരിക്കണം ഭാര്യ. പൊതുവേ ഗ്രിഹനാഥനു പിയംകരമായ ഭക്ഷണമാണ് വീട്ടിലും പ്രധാന ഭക്ഷണമായി മാറുന്നത്. അതുകൊണ്ട് രുചികരമായ ആഹാരസാധനങ്ങള്‍ ഭര്‍ത്താവിനു വച്ചു വിളമ്പിക്കൊടുക്കാന്‍ ശ്രദ്ധിക്കണം. ഭര്‍ത്താവുമൊത്ത് ആഹാരം കഴിക്കണം. സന്തോഷപ്രദമായ വീട്ടുകാര്യങ്ങള്‍ ഈ സമയത്ത് ചര്‍ച്ച ചെയ്യാന്‍ ശ്രമിക്കണം.
ഭര്‍ത്താവിന്റെ നേട്ടങ്ങളില്‍ ആത്മാര്‍ത്ഥമായി അഭിനന്ദിക്കണം. ഓരോ നന്മയും എടുത്തുപറഞ്ഞ് പ്രശംസിക്കണം. പ്രശംസ ഇഷ്ടപ്പെടാത്തവരില്ലല്ലോ. അതോടൊപ്പം ഭര്‍ത്താവിന്റെ പോരായ്മകള്‍ മറ്റുള്ളവരുടെ മുമ്പില്‍വച്ച് തുറന്നടിച്ചു പറയരുത്. മറ്റുള്ളവരുമായി ഭര്‍ത്താവിനെ താരതമ്യം ചെയ്ത് സംസാരിക്കുകയുമരുത്. ഭര്‍ത്താവിന്റെ വ്യക്തിഗതസ്വാതന്ത്ര്യത്തില് അനാവശ്യമായി കൈകടത്തരുത്. സുഹ്രിത്തുക്കളുമൊത്ത് ഉല്ലസിച്ചു രസിക്കുന്നത് ഭര്‍ത്താവിന് ഇഷ്ടമാണെങ്കില്‍ ആ നിമിഷങ്ങളിലെ സന്തോഷം തടയരുത്.
തീരുമാനങ്ങളില്‍ എപ്പോഴും സ്വന്തം അഭിപ്രായം പര്രയണം. നല്ല തീരുമാനമെടുക്കാന്‍ ഭര്‍ത്താവിനെ സഹായിക്കണം. ശ്രദ്ധിക്കുക, അഭിപ്രായം മൂന്നു തരമുണ്ട്. ഭര്‍ത്താവിന്റെ അഭിപ്രായം, നിങ്ങളുടെ അഭിപ്രായം, ശരിയായ അഭിപ്രായം. അതിനാല്‍ അഭിപ്രായം പറയുമ്പോള്‍ അതെപ്പോഴും ശരിയായ അഭിപ്രായമായിരിക്കാന് ശ്രദ്ധിക്കണം.
ആഴ്ചയിലൊരിക്കലെങ്കിലും ഒരു ശല്യവുമില്ലാതെ ഭാര്യയ്ക്കും ഭര്‍ത്താവിനും സ്വകാര്യമായി കുറേ നിമിഷങ്ങള്‍ ഉറപ്പാക്കണം. ഈ സമയം അങ്ങേയറ്റം ആനന്ദകരമാക്കാന്‍ ഭാര്യ മുന്‍കൈയെടുക്കണം. മിക്ക പുരുഷന്മാരും ലോലഹ്രിദയരാണ്. പ്രേമവും വാത്സല്യവും നല്കിയാല് ആ ഹ്രിദയമലിയും. കിടപ്പറയില്‍ ഇഷ്ടമുള്ള പങ്കാളിയായി മാറി ഭര്‍ത്താവുമൊത്ത് ജീവിതം ആസ്വദിക്കണം.
നല്ല ഭാര്യയാകാന്‍
