ആനവണ്ടിയിലെ ആത്മീയ കൂട്ടായ്മ

ലക്ഷ്യത്തില്‍ എത്തുവാന്‍ വഴിയരികിലും ബസ്റ്റാന്റിലും കാത്തുനില്‍ക്കുന്നവരെ രാത്രി വളരെ വൈകിയായാലും ക്രിത്യസ്ഥലത്ത് എത്തിക്കുവാന്‍ ഉറക്കളച്ചും ശീണം മറന്നും വളയം പിടിക്കുകയും ടിക്കറ്റ് മുറിക്കുകയും വഴിയില്‍ ബ്രെയ്ക്ക് ഡൗണ്‍ ആകുന്ന ബസുകളുടെ കേടുപാടുകള്‍ പരിഹരിക്കുകയും ചെയ്യുന്നവര്‍. ജീവിത യാത്രയില്‍ വഴി അറിയാതെ ലക്ഷ്യമില്ലാതെ അലയുന്ന അനേകരെ വിശ്വാസത്തിന്റെ നായകനും പൂര്‍ത്തിവരുത്തുന്നവനുമായ യേശുവില്‍ എത്തിച്ച് അകത്തെ മനുഷ്യന്റെ കേടുപാടുകള്‍ പരിഹരിക്കുവാന്‍ പരിശ്രമിക്കുന്നു. അതിന് പ്രചോദനം നല്‍കുന്നതാണ് കേരളാ ട്രാസ്‌പോര്‍ട്ട് കോര്‍പ്രേഷനിലെ വിശ്വാസികളായ ജീവനക്കാര്‍ ചേര്‍ന്നു നടത്തുന്ന ഈ ആത്മീയ കൂട്ടായ്മ. ശബളം ലഭിക്കാത്തവരും ജോലിയില്‍ സ്ഥിരപ്പെടാത്തവരും അപകടങ്ങള്‍ നിമിത്തമുള്ള കേസ്സുകള്‍ കാരണം മനസ്സുവേദനിക്കുന്നവരും എല്ലാ ദുഖങ്ങളുെട മറന്ന് ദൈവത്തെ പാടി സ്തുതിക്കുമ്പോള്‍ ആത്മീയ ചൈതന്യം അനുഭവിക്കയും വലിയ സമാധാനം അവരില്‍ പകരപ്പെടുകയും ചെയ്യുന്നു. കണ്ണുനീര്‍ കാണുമ്പോള്‍ മറികടക്കാത്ത സര്‍വ്വശക്തന്റെ കരം പ്രസ്തുത വിഷയത്തിന്മേല്‍ പരിവര്‍ത്തിക്കുന്നു. മാനുഷികമായി അസാദ്ധമായ ദൈവപ്രവര്‍ത്തി വെളിപ്പെടുന്നു. അതുകൊണ്ട് തന്നെ അകത്തളങ്ങളിലെ നൊമ്പരങ്ങളുടെ നെടുവീര്‍പ്പുകള്‍ ദൈവസന്നധിയില്‍ പങ്കുവെയ്ക്കുവാന്‍ അവധിയെടുത്ത് ആവേശത്തോടെ കൂട്ടായ്മയ്ക്ക് വരുന്നു.

ചങ്ങനാശേരി ഡിപ്പോയിലെ ജെയിംസ് ബ്രദര്‍ പറയുന്നു: ‘ക്യാന്‍സര്‍, കിഡ്‌നി രോഗങ്ങള്‍ എന്നി വഷയങ്ങള്‍ക്ക് പ്രാര്‍ത്ഥനയാല്‍ സൗഖ്യം ലഭിച്ചിട്ടുണ്ട്. ഐക്യതയുടെ ആത്മാവില്‍ ദൈവസന്നിധിയില്‍ നിലവിളിച്ചാല്‍ ദൈവം ഇന്നും പ്രവര്‍ത്തിക്കും’. ഇതുപറയുമ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ അനുഭവിച്ചതിന്റെ സന്തോഷം മുഖത്ത് വിളങ്ങുന്നുണ്ട്. 2014 നവംമ്പര്‍ 17-ന് ഹരിപ്പാടുള്ള ജോസ് ബ്രദറിന്റെ ഭവനത്തില്‍ അഞ്ച് പേര്‍ ചേര്‍ന്നുതുടങ്ങിയ ഒരു കൊച്ചുകൂട്ടായ്മയാണിത്. കോട്ടയം, എറണാകുളം, ആലപ്പുഴ, പത്തനംതിട്ട തുടങ്ങിയ ജില്ലകളിലായി ഇപ്പോള്‍ 90 പേരോളം പ്രാര്‍ത്ഥനസഹകാരികളായിട്ടുണ്ട്. ട്രാസ്‌പോര്‍ട്ട് പ്രെയര്‍ ഫെലോഷിപ്പ് (ടി.പി.എഫ്) എന്നാണ് ഈ കൂട്ടായ്മുടെ ഭൗതോഗിക നാമം. ഈ ഫെലോഷിപ്പിന് നേതാക്കന്മാര്‍ ഇല്ലായെന്നത് മറ്റൊരു പ്രത്യേകതയാണ്. വ്യത്യാസ്ഥമായ രോഗങ്ങളാല്‍ ഭാരപ്പെടുന്നവര്‍ മദ്യപാനികള്‍ ജീവിതത്തില്‍ നിരാശമാത്രം കൈമുതലായിട്ടുള്ളവര്‍ കെ.എസ്.ആര്‍.ടി.സിയില്‍ ജോലി ചെയ്യുന്നുണ്ട്. അങ്ങനെയുള്ളവരെ വ്യക്തിപരമായി ചെന്നു കണ്ട് പാപമോചകനായ യേശുക്രിസ്തുവിലൂടെയുള്ള സൗഖ്യവും ദൈവീക സമാധാനവും പരിചയപ്പെടുത്തുക എന്നുള്ളതാണ് ഈ കൂട്ടായ്മയുടെ പ്രധാന ലക്ഷ്യം. കൂടാതെ ചാരിറ്റി പ്രവര്‍കത്തനങ്ങളിലും സജീവമാണ്. ഇതിനൊടകം നിരവധി സ്ഥലങ്ങളില്‍ പ്രസ്തുത മീറ്റിംഗ് നടന്നു. ആറാട്ടുവഴി ദൈവസഭ, മാരാമാണ്‍ ദൈവസഭ, വടവാതൂര്‍ ഐ.പി.സി, ഐ.പി.സി തിരുവല്ല ടൗണ്‍ ചര്‍ച്ച്, പള്ളിപ്പാട് ഐ.പി.സി, കൊട്ടാരക്കര ചര്‍ച്ച് ഓഫ് ഗോഡ്, പുളിക്കല്‍ കവല ഐ.പി.സി തുടങ്ങിയവ അതുല്‍ ചിലത് മാത്രം.

തയ്യാറാക്കിയത്: ജോണ്‍സണ്‍ കണ്ണൂര്‍
ഈ പ്രവര്‍ത്തനങ്ങളെപ്പറ്റി കൂടുതല്‍ അറിയുവാന്‍ ബന്ധപ്പെടുക
ബ്രദര്‍ ബിനോയ് ഇടക്കല്ലുര്‍
9446115927

Related posts