മദ്രാസ് മെയില്‍ അതിവേഗത്തില്‍ കേരളത്തിലേക്ക് കുതിച്ച് പായുകയാണ്. ലോക്കല്‍ കമ്പാര്ട്ടുമെന്റെിലെ തിരക്ക് രാത്രി ഏറെ വൈകിയതോടെ തീര്‍ന്ന് കിട്ടിയ സൗകര്യത്തില്‍ തലചായ്ച്ച് പലരും മയക്കത്തിലേക്കും മയക്കത്തില്‍ നിന്ന് ഉറക്കത്തിലേക്കും വഴുതി വീണു. ട്രയിന്‍ ഒന്നു കുലുങ്ങി സാമുവേല്‍ ഞെട്ടി ഉണര്‍ന്നു. മടിയില്‍ ഉറങ്ങുകയാണ് സാം. തോളില്‍ ചാരി പാതി ഉറക്കത്തിലാണ് ഭാര്യയായ ഡെയ്സി. പ്രിയപ്പെട്ടവര്‍ക്ക് ഏറെ നാളത്തെ കാത്തിരുപ്പിനു ശേഷം ഉണ്ടായ സന്താനമാണ് സാം.
ദീര്‍ഘമായ പതിനഞ്ച് വര്‍ഷമായി മദ്രാസിലെ ചേതുപ്പെട്ടിനടുത്തുള്ള ഒരു ഗ്രാമത്തില്‍ കര്‍ത്താവിന്റെ വേലചെയ്ത് വരികയായിരുന്നു. സ്വന്തനാട്ടിലെ കൊച്ചുവീട്ടില്‍ ഏകയായി കഴിയുന്ന തന്റെ മാതാവിന് വാര്ദ്ധ്യക്യസഹജമായരോഗത്താല് കിടപ്പിലായതോടെ മാതാവിനെ ശുശ്രൂഷിക്കാന്‍ നാട്ടിലേക്ക് ട്രാന്‍സ്ഫര്‍ വാങ്ങിച്ച് പോകുകയാണ്. പട്ടിണികിടന്ന് തന്നെ വളര്‍ത്തി കര്തൃവേലക്കയച്ച മാതാവിനെ ഇനിയുള്ളകാലം ശുശ്രൂഷിക്കണം എന്ന് സാമുവേല്‍ തീരുമാനമെടുത്തിരുന്നു. താന്‍ തീരെ ചെറിയ കുട്ടി ആയിരുന്നപ്പോഴെ പിതാവ് മരിച്ചു പോയിരുന്നു അതിന് ശേഷമുള്ള കഷ്ടപ്പാടുകള്‍ അറിയാതെ ഒന്ന് ഓര്‍ത്ത് പോയി. പെട്ടെന്ന് ഭൂമികുലുങ്ങുന്നത് പോലെ തോന്നി ട്രെയിന്‍ വലിയ കുലുക്കത്തോടെ മറിഞ്ഞു. ഉറക്കത്തില്‍ നിന്ന് ഉണരുവാന്‍ ആര്‍ക്കും സമയം ലഭിച്ചിരുന്നില്ല അതിന് മുന്‍പേ ട്രയിന്‍ പാളം തെറ്റിയിരുന്നു.
ആള്‍പ്പാര്‍പ്പില്ലാത്ത സ്ഥലത്താണ് ട്രയിന്‍ മറിഞ്ഞത്. ഒരു കൂട്ട കരച്ചിലും അവിടവിടെയായി തീ കത്തി പടരുന്നതുമാണ് കാണാന്‍ കഴിഞ്ഞത്. എന്റെ കുഞ്ഞ്, എന്റെ കുഞ്ഞ് എന്ന് ഉറക്കെ നിലവിളിച്ചു സാമുവേലിന്റെ കണ്ണുകള്‍ അടഞ്ഞ് ബോധം മറഞ്ഞു. അപകടമറിഞ്ഞ് വന്നെത്തിയ നാട്ടുകാരും അധികാരികളും രക്ഷാപ്രവര്‍ത്തനത്തിലേര്‍പ്പെട്ടു. ജീവനുള്ളവരെ വേഗം അടുത്തുള്ള ഹോസ്പിറ്റലിലേക്ക് മാറ്റി. അതോടെ പലരും കൂട്ടം തെറ്റി. സാമുവേലിന്റെയും ഭാര്യയുടേയും നില ഗുരുതരമായതിനാല്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.പിന്നീടാണ് സാമിനെ കണ്ടുകിട്ടിയത് സാമിനെ വേറൊരുഹോസ്പിറ്റലിലേക്കും മാറ്റി
നീണ്ട ചില ആഴ്ചകള്‍ സാമുവേലും ഭാര്യയും വേണ്ടവിധം ബോധമില്ലാതെയും ആരെയും തിരിച്ചറിയാതെയും ഹോസ്പിറ്റലില്‍ കഴിഞ്ഞു. അതെ ട്രയിനില്‍ യാത്രചെയ്ത ഡോ.വര്‍ഗീസിന്റെയും ഭാര്യ മേഴ്സിയുടെയും മകനാണ് എന്ന് കരുതി രക്ഷാപ്രവര്‍ത്തകര്‍ സാമിനെ ഡോ.വര്‍ഗീസും ഭാര്യയും ഉള്ള ഹോസ്പിറ്റലിലേക്ക് മാറ്റി. സാമിന് തലയ്ക്ക് നല്ല ക്ഷതം പറ്റിയിരുന്നു.
സാമുവേല്‍ അര്‍ത്ഥബോധാവസ്ഥയില്‍ സാമിനെ പാടിയുറക്കാന്‍ താന്‍ എഴുതിയ ഉള്ളതെല്ലാം ദൈവം തന്നതല്ലേ നന്മയല്ലെ അവന് ചെയ്തിട്ടുള്ളൂ.എന്ന ഗാനം അവ്യക്തമായി പാടികൊണ്ടിരുന്നു.
ഡോ.വര്‍ഗീസും മേഴ്സിയും തങ്ങളുടെ കൂടെയുള്ള കുഞ്ഞിന്റെ മാതാപിതാക്കളെ തിരക്കി നടന്നു. കൈക്കുഞ്ഞായ സാംമിന്റെ മാതാപിതാക്കളെ കണ്ടെത്താന്‍ അവര്‍ക്ക് കഴിഞ്ഞില്ല. അവര്‍ ആ പൈതലിനെ തങ്ങളുടെ വീട്ടിലേക്ക് കൂട്ടികൊണ്ടുപോയി.
ചില ആഴ്ചകള്‍ക്ക് ശേഷം ആരോഗ്യ നില മെച്ചപ്പെട്ട സാമുവേലും ഡെയ്സിയും മകനെ അന്വെഷിച്ചപ്പോള്‍ രൂപം പോലും തിരിച്ചറിയാന്‍ വയ്യാത്ത ഒരു കുഞ്ഞിന്റെ മൃതശരീരം അവരെ കാണിച്ച് കൊടുത്തു. അദ്ധേഹം നിയന്ത്രിക്കാന്‍ കഴിയാതെ പൊട്ടികരഞ്ഞുപോയി കരളലിയുന്ന ആ കാഴ്ച കണ്ട് എല്ലാവരും പൊട്ടി കരഞ്ഞു. പകുതി കരിഞ്ഞ ആ കുഞ്ഞ് ശരീരം നാട്ടിലേക്ക് കൊണ്ടുവരാന്‍ കഴിയാത്തതിനാല്‍ അവിടെ സംസ്ക്കാരം നടത്തി. നാട്ടിലെത്തിയ അവരെ ദു;ഖത്തോടെ ഒരു ദേശം മുഴുവന്‍ എതിരേറ്റു.
അനേക വേനല്‍ക്കാലവും മഴക്കാലവും മാറിയതോടെ വര്‍ങ്ങളും കടന്നു പോയി.മറക്കാന്‍ കഴിയാത്തതിനെ എല്ലാം ഉള്ളിലൊതുക്കി സാമുവേല്‍ കര്‍തൃവേലയില്‍ വ്യാപൃതനായി.അങ്ങനെ വന്നു ചേര്‍ന്ന ഒരു മഞ്ഞുകാലം പെന്തക്കോസ്ത് യുവജനപ്രസ്ഥാനത്തിന്റെ താലന്ത് പരിശോധന തിരുവല്ലയിലെ സഭാ ആസ്ഥാനത്ത് അരങ്ങേറി. സ്വന്തം ചര്‍ച്ചിലെ മത്സരാര്‍ത്ഥികളായ കുഞ്ഞുങ്ങളുമായി പ്രോഗ്രാം നടക്കുന്ന മൈതാനത്തെത്തി ഉത്സാഹ ഭരിതമായ മുഹൂര്‍ത്തം എങ്ങും എവിടെയും വിജയം മാത്രം പ്രതീക്ഷിക്കുന്ന ഒരു തലമുറ ചിലര്‍ തോല്ക്കുന്നു എന്നാല്‍ അവര്‍ മടുക്കുന്നില്ല. എന്തെന്ത് മാറ്റങ്ങളാ കൊള്ളാം അല്ലെ? സാമുവേല്‍ ഡെയ്സിയോടു ചോദിച്ചു. അതെ ഉത്സാഹമുള്ള പ്രവര്‍ത്തകരാണ് ഇതിന്റെ പിന്നല് പറയാതെ വയ്യ ഡെയ്സി പ്രതിവചിച്ചു.
ഉടനെ ഉച്ചഭാഷിണി മുഴങ്ങി അടുത്തതായി സീനിയേഴ്സിന്റെ സംഗീത മത്സരം മെയില്‍ വോയ്സ് ചെസ് നമ്പര്‍ 318 സദസ് തെല്ലും നിശബ്ദമായി വേദിയില്‍ വേഗത്തില്‍ കോമളരൂപിയായ ഒരു ചെറുപ്പക്കാരന് നിലയുറപ്പിച്ചു. ദൈവനാമത്തിന് മഹത്വം എല്ലാവര്ക്കും എന്റെ ക്രിസ്തീയ സ്നേഹ വന്ദനം എനിക്ക് ഏറ്റവും പ്രിയപ്പെട്ട ഗാനം ഞാന്‍ ഇവിടെ പാടുന്നു. പൊടും നിനവെ അധരങ്ങള്‍ അടക്കിയ നിശബ്ദത ആ പാട്ടു കേള്‍ക്കാനായി എല്ലാക്കാതുകളും കൊതിക്കുന്നതുപോലെ തോന്നി.
അവന് പാടി തുടങ്ങി ഉള്ളതെല്ലാം ദൈവം തന്നതല്ലെ നന്മയല്ലെ അവന് ചെയ്തിട്ടുള്ളൂ…………. അര്‍ത്ഥ സമ്പുഷ്ടമായ ആ ഗാനം അന്തരീക്ഷത്തില്‍ മുഴങ്ങി കേട്ടതോടെ സാമുവേലും ഡെയ്സിയും ഒന്ന് ഞെട്ടി ഈ ഗാനം…… ഞങ്ങള്‍ക്കല്ലാതെ ആര്‍ക്കും അറിയാത്ത ഈ പാട്ട്……… ഇരുവരും ചാടി എഴുന്നേറ്റ് സ്റ്റജിന്റെ അടുക്കലേക്ക് ഓടി പാടി തീര്‍ക്കാന്‍ നോക്കിനില്ക്കാതെ വിറയാര്‍ന്ന കൈകളോടെ ആ യുവ കരം അവരുടെ കൈകളിലൊതുക്കി. എന്താണ് സംഭവിക്കുന്നതെന്നറിയാതെ കാണികള്‍ സ്തബ്ദരായി.അവര്‍ അവനോട് ചോദിച്ചു മകനെ ഈ പാട്ട് നിനക്ക് എങ്ങനെ അറിയാം ആര്‍ക്കും ഒന്നും മനസിലായില്ല സംഘാടകര്‍ ഓടിക്കൂടി എന്താണ് ഇവിടെ സംഭവിക്കുന്നത് ആ യുവാവ് അവരോട ്പറഞ്ഞു എന്റെ പിതാവ് ഡോ. വര്‍ഗീസാണ് എന്നെ ഈ പാട്ട് പഠിപ്പിച്ചത് പെട്ടെന്ന് ഡോ.വര്‍ഗീസും ഭാര്യയും അവിടേക്കു വന്നു. സാമുവേല്‍ അവരോടായി പറഞ്ഞു ഈ പാട്ട് ഞാന്‍ എഴുതിയതാണ് ഞങ്ങള്‍ക്കല്ലാതെ ഈ പാട്ട് ആര്‍ക്കും അറിയുകയുമില്ല. കാര്യങ്ങള്‍ ഏകദേശം മനസിലായ ഡോ. വര്‍ഗീസ് പറഞ്ഞു മകനെ ഈ പാട്ട് ഞാന്‍ എഴുതിയതല്ല. വര്‍ഷങ്ങള്‍ക്കു മുന്‍പ് നിന്നെ ഞങ്ങള്‍ക്ക് ലഭിച്ചപ്പോള്‍ നിന്നോടൊപ്പം ലഭിച്ച വേദപുസ്തകത്തിനകത്തിരുന്ന പേപ്പറില്‍ കുറിച്ചിരുന്ന വരികളാണ് നടന്ന അപകടത്തില്‍ പിഞ്ച് കുഞ്ഞായിരുന്ന നിനക്ക് നിന്റെ അപ്പനെയും അമ്മയെയും നഷ്ടമായി. ആരും ഏറ്റെടുക്കാനില്ലാതിരുന്ന നിന്നെ ഞങ്ങള്‍ മകനെപ്പോലെ വളര്‍ത്തുകയായിരുന്നു. പെട്ടെന്ന് സാമുവേല്‍ ആ മകനെ കെട്ടിപ്പിടിച്ചു. നീ ഞങ്ങളുടെ നഷ്ടപ്പെട്ട മകനാണ് അവര്‍ വിതുമ്പി. ഡോ.വര്‍ഗീസും കാണികളും എല്ലാം തിരിച്ചറിഞ്ഞു.
വര്‍ഗീസ് പറഞ്ഞു ഞങ്ങള്‍ അവധിയ്ക്ക് വന്നതാണ് ഇവനിപ്പോള്‍ ഞങ്ങളോടൊപ്പം അമേരിക്കയില്‍ പഠിക്കുകയാണ് . കരളലിയിക്കുന്ന ഈ കാഴ്ച കണ്ട് സകലരുടെയും കണ്ണുകള്‍ ഈറനണിഞ്ഞു. സാമുവേലും വര്‍ഗീസും കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞു. ജന്മം നല്കിയ മാതാപിതാക്കളുടെയും വളര്‍ത്തിയ മാതാപിതാക്കളുടെയും സ്നേഹത്തില്‍ സാം മുങ്ങിപ്പോയി താന്‍ പാടാന്‍ തുടങ്ങിയ തനിയ്ക്ക് നഷ്ടങ്ങള്‍ തിരിച്ചു നല്കിയ ആ സ്റ്റേജിലേയ്ക്ക് ഒന്നു തിരിഞ്ഞു നോക്കി ഈ വര്‍ഷം ജീവിതത്തിലെ ഏറ്റവും വലിയ വിജയിയായി അവന് അവരോടൊപ്പം നടന്നു നീങ്ങി. വീണ്ടും ഉച്ചഭാഷിണി മുഴങ്ങിക്കേട്ടു സംഗീതം മെയില്‍ വോയ്സ് ചെസ് നമ്പര്‍ 319
മകനുമായി നടന്നകലുന്ന സാമുവേലിന്റെ മനസില്‍ ഒരു ചിന്ത തങ്ങള്‍ അന്ന് അടക്കം ചെയ്ത കത്തിക്കരിഞ്ഞ ആ കുഞ്ഞ് ഏതായിരിക്കും. ചിന്തകള്‍ ഒരായിരം തേരട്ടകളെപ്പോലെ മനസില്‍ ഇഴഞ്ഞു നീങ്ങി. സാമുവേല്‍ തന്റെ മകനായ സാംമിന്റെ കരം മുറുക്കിപ്പിടിച്ചു. ഡോ.വര്‍ഗീസും ഭാര്യയും സാമുവേലിനേയും ഭാര്യയേയും അമേരിക്കയിലേക്ക് കൊണ്ട് പോകുന്നതിനെക്കുറിച്ച് സംസാരിക്കുകയായിരുന്നു കാരണം അവര്‍ക്ക് സാമിനെ പിരിയുന്നത് ചിന്തിക്കാന്പ്പോലുംകഴിയില്ലായിരുന്നു. അപ്പോള്‍ ആള്‍ക്കൂട്ടത്തില്‍ നിന്ന് ഒരു സൗഹൃദ ശബ്ദം ഹലോ…സാം..ഇനി എന്നാ കാണുന്നത് സാം ഉച്ചത്തില്‍ വിളിച്ച് പറഞ്ഞു അടുത്ത താലന്ത് പരിശോധയ്ക്ക് കാണാം…..
പാസ്റ്റര്‍ ബോബന് ക്ലീറ്റസ്
9995263179,9947183879