ദൈവം ഏകനാണ് എന്നതിന് സന്ദേഹം ആര്‍ക്കും അംശം പോലും ഇല്ല. ഇവിടെ പിതാവ്,പുത്രന്, പരിശുദ്ധാത്മാവ് എന്ന ത്രിത്വം വലിയ ചര്‍ച്ചാവിഷയമാകുകയാണ്. ദൈവീക മര്‍മ്മത്തെയാണ് ഇവിടെ വിശകലനം ചെയ്യാന്‍ നോക്കുന്നത്. സാമാന്യ ബുദ്ധിയില്‍ ദൈവത്വം മനസ്സിലാക്കുവാന്‍ കഴിയില്ല. മാനുഷിക ജ്ഞാനങ്ങള്‍ പഞ്ചേന്ദ്രിയങ്ങള്‍ കൊണ്ടാണ് അപ്പോള്‍ തന്നെ അതിനപ്പുറം അഞ്ജാതമായിരിക്കുന്നവ ഇന്നും ഏറെയാണ് അതുകൊണ്ടാണ് അന്വേഷണവും കണ്ടെത്തലുകള്‍ക്കും ശ്രമം മുറയ്ക്ക് നടന്ന് വരുന്നത്. അപ്പോള്‍ മനുഷ്യന് ദൈവത്വം വ്യാഖ്യാനിച്ചും വിശകലനം ചെയ്തും തീര്‍പ്പ് കല്പ്പിക്കാന് കഴിയുമോ? നിങ്ങളുടെ ചിന്തയ്ക്ക് വിടുന്നു.
പരിമിതനായ മനുഷ്യന്
വിവേചന ശക്തി വിവേകം, പുരോഗമനം തുടങ്ങിയ വിഷയങ്ങളില്‍ മറ്റ് ജീവികളില്‍ നിന്ന് വേരിട്ടവനാണ് മനുഷ്യന് മാംസചഷസ്സുകള്ക്ക് അപ്രമേയമായവയെ പ്രമേയമാക്കാന്‍ ശ്രമിക്കുന്നവന് അദൃശ്യമായതിനെ അന്വേഷിച്ചറിയുവാന്‍ വെമ്പല്‍ കൊള്ളുന്നവനാണ് മനുഷ്യന്. അന്വേഷണത്തിന്റെ തീവ്രശ്രമം മനുഷ്യന് മാത്രമേയുള്ളൂ. പലപ്പോഴും മനുഷ്യന്റെ അന്വേഷണത്തിലെ അല്പ്പത്വം(അജ്ഞാനം) പുതുതലമുറയെ വഴിതെറ്റിക്കുകയും ആശയകുഴപ്പം ഉണ്ടാക്കുകയും ചെയ്തിട്ടുണ്ട്. പരിണാമ സിദ്ധാന്തം ഒരു ഉദാഹരണമാണ്. മനുഷ്യ അസ്ഥികൂടവും ജന്തുക്കളുടെ അസ്ഥിയും തമ്മിലുള്ള ആന്തരിക സാമ്യം കൊണ്ട് മനുഷ്യന് ഒരു പരിണാമത്തില്‍ ഉളവായതെന്ന് പറഞ്ഞത് പോലെ തന്നെ കണ്ണിന് തോന്നിയ സാമ്യങ്ങള്‍ നിരത്തി ദൈവത്തെ മൂന്നായി പിരിച്ച് ഒന്ന് ഒന്നിനെക്കാള്‍ വലുത് എന്ന് പറയുവാന്‍ തോന്നിയതില്‍ ലജ്ജിക്കുന്നു. വലിയ അറിവുള്ളവന് എന്ന് പൊതുസമൂഹത്തെ ധരിപ്പിരിപ്പിക്കുവാന് പലരും നടത്തുന്ന ശ്രമമായി മാത്രമേ ഇതിനെ കാണാന്‍ കഴിയൂ. എന്താണ് മുഷ്യന്റെ അറിവ്; ദിവസവും കിടന്ന് ഉറങ്ങുന്ന ബഡ്റൂമിന്റെ ജനലിലെ കമ്പികളുടെ എണ്ണംചോദിച്ചാല്‍ പെട്ടെന്ന് ഒന്ന് എണ്ണിനോക്കാതെ എത്രപേര്‍ പറയും എന്നും കയറി ഇറങ്ങുന്ന ഓഫീസിന്റെ പടവുകളുടെ പടികള്‍ എത്രയെന്ന് പെട്ടെന്ന് എണ്ണാതെ പറയാമോ?എന്തിനേറെ എല്ലാം കാണുന്ന കണ്ണിന്റെ കണ്‍പോളയിലെ പീലികള്‍ എത്രയുണ്ടെന്ന് പറയാമോ? അറിയില്ല, കഴിയില്ല ഇങ്ങനെ എന്തെല്ലാം. ആ മനുഷ്യനാണ് ദൈവത്തെക്കുറിച്ച് പറഞ്ഞും എഴുതിയും തര്‍ക്കിച്ചും ബലഹീന വിശ്വാസിയെയും പുതുതലമുറയെയും വഴിതെറ്റിക്കുന്നത്. കര്‍ത്താവിനെ അവന്റെ മഹത്വം തിരിച്ചറിഞ്ഞ ഭക്തന് പറയുന്നത്. നീ..അനാദിയായും ശാശ്വതമായും ദൈവമാകുന്നു.(സങ്കീ 90:2) തീര്‍ന്നില്ല മനുഷ്യന്റെ അജ്ഞതയുടെ ആഴം മനസ്സിലാക്കിയ ഭക്തന് പാടുന്നു. എന്റെ ബുദ്ധിക്കത്താത്ത വങ്കാര്യങ്ങളിലും അത്ഭുത വിഷയങ്ങളിലും ഞാന്ഇടപെടുന്നതുമില്ല. (സങ്കീ 131:1) മനുഷ്യപുത്രന്മാരെ തിരികെ വരുവിന്‍…… ദൈവത്വത്തിന് കസേര പണിയാതെ തിരികെ വരുവിന്‍.
ദൈവശാസ്ത്രത്തിന് അപ്പുറം.
മൂലഭാഷയായ ഗ്രീക്കില്‍ നിന്ന് ഉദയം കൊണ്ട പദമാണ് ദൈവശാസ്ത്രം അഥവാ തിയോളജി ഗ്രീക്കില്‍ തിയോസ് എന്നാണ് ഉച്ചരിക്കുന്നത്. ലോഗോസ് എന്നാല്‍ ശബ്ദം എന്നാണ് എന്നതില്‍ സംശയമില്ലല്ലോ. വചനത്തെ അഥവാ ശബ്ദത്തെ അറിയാന്‍ ശ്രമിച്ചവര്‍ പുരോഗമിച്ച് ദൈവത്വത്തെ വ്യാഖ്യാനിക്കാന്മുതിരുകയാണ്. ദൈവശാസ്ത്ര പഠനം കൊണ്ട് ദൈവത്വത്തെ ആര്‍ക്കും നിര്‍വ്വചിക്കുവാന്‍ കഴിയില്ല.
ദൈവത്തെ കാണണം എന്ന് കുട്ടിയെപ്പോലെ വാശി പിടിച്ച മോശയോട് ദൈവം എന്താപറഞ്ഞത് എന്താ ചെയ്തത് ദൈവത്തെ ആര്‍ക്കും കാണുവാന്‍ കഴിയില്ല. മോശയെ തേജസ്സുമാത്രം കാട്ടികൊടുത്തു. വിവിധ പേരുകളിലാണ് സൃഷ്ടാവിനെ സൃഷ്ടിയ്ക്ക് വെളിപ്പെടുത്തി കൊടുത്തത്. വീരനാം ദൈവം, നിത്യപിതാവ്, സമാധാന പ്രഭു അങ്ങനെ ഏതെല്ലാം പദപ്രയോഗങ്ങളില്‍ അതിനെല്ലാം വ്യാഖ്യാനം കൊടുക്കാന്‍ തുനിയുന്ന മാനുഷിക വ്യഗ്രത കഷ്ടം തന്നെ. ദൈവം മനുഷ്യരുടെ ഭാഷയില്‍ സംസാരിച്ചത് മനുഷ്യന് മനസ്സിലാകുവാനാണ് അല്ലാതെ അത് വ്യാഖ്യാനിച്ച് ദൈവത്തെ പിരിക്കുവാനല്ല. യുക്തി കൊണ്ട് ദൈവത്തെ പിരിച്ച് പഠിപ്പിക്കുന്നവരെയും നമുക്ക് യുക്തി വാദികള്‍ എന്ന് വിളിക്കാം. ബുദ്ധികൊണ്ടൊന്നും ബന്ധനല്ല ദൈവം.. ജ്ഞാനികള്‍ പരിജ്ഞാനം അടക്കി വെയ്ക്കുന്നു ഭോഷന്റെ വായോ അടുത്തിരിക്കുന്ന നാശം മേല്‍ ഉദ്ധരിച്ച കാര്യങ്ങള്‍ കൊണ്ട് മനുഷ്യന് ദൈവത്തെ മനസ്സിലാക്കുവാന്‍ കഴിയില്ല എന്നല്ല ദൈവത്തെ സമ്പൂര്‍ണ്ണമായി മനസ്സിലാക്കുവാന്‍ കഴിയില്ല എന്നതാണ് മനസ്സിലാക്കേണ്ടത്. ദൈവവചനത്തെ ഒരു വിഷയമാക്കാം പക്ഷെ ദൈവത്തെ ഒരു വിഷയം ആക്കരുത്. അത് ഭൗമിക മേഖലയല്ല. ശ്രമിച്ചാലും സാധ്യമല്ല. മുഷ്ടി ചുരുട്ടിയാല്‍ ലഭിക്കുന്ന വലിപ്പം മാത്രമുള്ള മസ്തിഷ്കം കൊണ്ട് തെളിയിക്കുവാന്‍ സാധ്യമല്ലയെന്ന് തെളിയിക്കപ്പെട്ട സത്യമാണ് ദൈവം. വെറും പബ്ലിസിറ്റിയ്ക്ക് വേണ്ടി നവമാധ്യമങ്ങളില്‍ ഇരുന്ന് ലൈവും കമന്റും ഇടുന്നവര്‍ അറിയണം നിങ്ങള്‍ നിങ്ങളുടെ ഉറപ്പില്ലാത്ത ജീവിതം കൊണ്ട് ദൈവത്തെ വിശകലനം ചെയ്ത് ഉറപ്പിക്കാന്‍ ശ്രമിച്ച് പലരുടെയും വിശ്വാസത്തെ മറിച്ച് കളയരുത്. ഇതെല്ലാം കാണുമ്പോള്‍ ദൈവജനം മനസ്സിലാക്കേണ്ടത് ഇത് അന്ത്യകാലമാണ് ഇവിടെ പലരുടെയും വിശ്വാസത്തെ മറിച്ച് കളയുവാന്‍ സഭയ്ക്കുള്ളില്‍ പലരും നുഴഞ്ഞ് കയറിയിരിക്കുകയാണ്. ജാഗ്രത…….ഒന്ന് ചിന്തിക്കു…വ്യര്‍ത്ഥ വാദങ്ങളില്‍ നിന്ന് ഒഴിഞ്ഞ് ഇരിക്കു…
ബോബന് ക്ലീറ്റസ്