Connect with us

Today's Recipe

പാചകം: ബീറ്റ്റൂട്ട് പച്ചടി

Published

on

പാചകം
ഇന്നിവിടെ പരിചയപ്പെടുത്തുന്നത് ബീറ്റ്റൂട്ട് പച്ചടിയാണ്. പച്ചടി പലപ്പോഴും നാം ഉണ്ടാക്കുന്നതാണ് എന്നാല്‍ ഈ പച്ചടി വളരെ കളര്‍ഫുള്‍ ആയിരിക്കും. . അല്‍പ്പം എരിവും പുളിയും മധുരവും എല്ലാം ചേര്‍ന്നതാണ് ഈ പച്ചടി. എല്ലാവര്‍ക്കും വളരെയധികം ഇഷ്ടപ്പെടും തീര്‍ച്ച.
ബീറ്റ്റൂട്ട് പച്ചടി
ചേരുവകള്‍
ബീറ്റ്റൂട്ട് – ചെറുത്‌ 1 എണ്ണം
തേങ്ങ – മൂന്നു സ്പൂണ്‍
ജീരകം – 1/2 സ്പൂണ്‍
ചുവന്നുള്ളി – 5 എണ്ണം
സവാള – ഒന്നിന്‍റെ പകുതി
പച്ചമുളക് – 3 എണ്ണം
തൈര് – 2 കപ്പ്
പഞ്ചസാര – 1 സ്പൂണ്‍
കടുക് – ഒന്നര സ്പൂണ്‍
വറ്റല്‍മുളക് – 2 എണ്ണം
വെളിച്ചെണ്ണ – ആവശ്യത്തിന്
കറിവേപ്പില – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ബീറ്റ്റൂട്ട് ഗ്രേറ്റ് ചെയ്തെടുക്കുക. ഇതില്‍ 1 പച്ചമുളക് വട്ടത്തില്‍ അരിഞ്ഞതും സവാള കൊത്തിയരിഞ്ഞതും അല്പം വെള്ളവും ചേര്‍ത്ത് വേവിക്കുക. വെള്ളം വറ്റാറാകുമ്പോള്‍ തേങ്ങയും 2 ചുവന്നുള്ളിയും ജീരകവും 1 പച്ചമുളകും ചേര്‍ത്ത് നന്നായി അരച്ചത്‌ ഇതില്‍ ചേര്‍ക്കുക. അതിനോടൊപ്പം പകുതി കടുക് ചതച്ചതും ചേര്‍ത്ത് വെള്ളം പൂര്‍ണ്ണമായി വറ്റിക്കുക. അടുപ്പില്‍ നിന്ന് വാങ്ങുക.നന്നായി തണുത്തതിനു ശേഷം തൈര് ചേര്‍ക്കുക. അവസാനമായി ഇതിലേക്ക് കടുക് (കടുക്,കറിവേപ്പില, വറ്റല്‍മുളക്, ചുവന്നുള്ളി,പച്ചമുളക് ) വറത്തത് ചേര്‍ത്ത് ഉപയോഗിക്കുക.

Continue Reading

Trending

Copyright © 2021 Faithtrack , Developed by CloudStorey