തൊടുപുഴയിലെ സിനിമാ കോംപ്ലക്‌സും പാസ്റ്റര്‍ കെ.സി.ജോണും.

വാര്‍ത്തകളിലെ വാസ്തവം.
തൊടുപുഴയിലെ സിനിമാ കോംപ്ലക്‌സും പാസ്റ്റര്‍ കെ.സി.ജോണും.
വമാധ്യമങ്ങളില്‍ പാസ്റ്റര്‍ കെ.സി.ജോണ്‍ സിനിമാ താരങ്ങളോടൊപ്പം നില്‍ക്കുന്ന ചിത്രവും സിനിമാ കോംപ്ലക്‌സ് ഉദ്ഘാടനം ചെയ്യുന്നു എന്ന തലകെട്ടോട് കൂടിയ വാര്‍ത്തയും വിശ്വാസ സമൂഹത്തിന് ആശങ്ക ഉളവാക്കുന്നതായിരുന്നു. ഇതിനെക്കുറിച്ച് കൂടുതല്‍ അറിയുവാന്‍ ഫെയ്ത്ത് ട്രാക്കുമായി അനേകര്‍ ബന്ധപ്പെട്ടതിനാല്‍ ഫെയ്ത്ത് ട്രാക്ക് നടത്തിയ അന്വേഷണത്തിന്റെ റിപ്പോര്‍ട്ട്.


സിനിമാ കോംപ്ലക്‌സ് ഉദ്ഘാടനമല്ല നടന്നതെന്ന് ആദ്യം വ്യക്തമാക്കുന്നു. തൊടുപുഴയില്‍ സ്ഥിതി ചെയ്യുന്ന ആശിര്‍വാദ് സിനി കോംപ്ലക്‌സിന്റെ താഴത്തെ നിലയില്‍ പുതുതായി പ്രവര്‍ത്തനം ആരംഭിക്കുന്ന റെസ്റ്റോറന്റിന്റെ ഉദ്ഘാടനമാണ് നടന്നത്. ഇവിടെ പാസ്റ്റര്‍ കെ.സി ജോണിന് എന്ത് കാര്യമെന്നല്ലേ? ദോഹയിലെ പ്രമുഖ ബിസിനസ്സുകാരനും ഐ.പി.സി സഭാംഗവുമായ ബ്രദര്‍ അജുവും ഐ.പി.സി ട്രഷാറായ ബ്രദര്‍ ജോയി താണുവേലിയുടെ മകനും ബിസ്സിനസ്സുകാരനുമായ സന്തോഷും മറ്റ് ചിലരും ചേര്‍ന്ന് തുടങ്ങിയതാണ് ഈ റസ്റ്റോറന്റ്. ഇതിന്റെ ഉദ്ഘാടനത്തില്‍ പ്രാര്‍ത്ഥിച്ച് സമര്‍പ്പിക്കുവാന്‍ ബ്രദര്‍ അജുവാണ് പാസ്റ്റര്‍ കെ.സി ജോണിനെ ക്ഷണിച്ചത്. ഇവരുമായിട്ടുള്ള ദീര്‍ഘകാല സൗഹൃദ ബന്ധം മൂലമാണ് പാസ്റ്റര്‍ കെ.സി ജോണ്‍ ഈ ചടങ്ങില്‍ പങ്കെടുത്തത്. ഇതിനെക്കുറിച്ച് പാസ്റ്റര്‍ കെ.സി.ജോണ്‍ പറഞ്ഞത് ഇത് സിനിമയുമായി ബന്ധപ്പെട്ട ഒരു പരിപാടി അല്ല അത് ജനത്തെ തെറ്റിദ്ധരിപ്പിക്കുകയാണ് എറണാകുളത്ത് ഈ സഹോദരങ്ങള്‍ നടത്തുന്ന റെസ്റ്റോറന്റിന്റെ ബ്രാഞ്ച് തൊടുപുഴയില്‍ ആരംഭിക്കുന്നു പാസ്റ്റര്‍ സമയമുണ്ടെങ്കില്‍ പ്രാര്‍ത്ഥിച്ച് സമര്‍പ്പിക്കണം എന്ന് വിളിച്ചതിന്റെ അടിസ്ഥാനത്തിലാണ് കടന്ന് പോയത്. സിനിമാക്കാര്‍ ഉണ്ട് എന്നൊന്നും മുന്നമേ അറിഞ്ഞിരുന്നില്ല. അവര്‍ നിലവിളക്ക് കത്തിച്ച് നടത്തിയ ഉദ്ഘാടന ചടങ്ങില്‍ നിന്ന് പിന്നിലേക്ക് മാറി നില്‍ക്കുകയായിരുന്നു. അവര്‍ ക്ഷണിച്ചിട്ടും ബോധപൂര്‍വ്വം നിരസിക്കുകയായിരുന്നു. ആയിരക്കണക്കിന് പേര്‍ പങ്കെടുത്ത ആ ചടങ്ങില്‍ അവസാനം പ്രാര്‍ത്ഥിച്ച് താന്‍ മടങ്ങിപ്പോരുന്നു എന്നാണ് പാസ്റ്റര്‍ കെ.സി ജോണിന്റെ വെളിപ്പെടുത്തല്‍. തന്നെ കാലങ്ങളായി വ്യക്തിഹത്യ ചെയ്യുവാന്‍ ശ്രമിക്കുന്നവര്‍ഉണ്ട് അതിനൊന്നും മറുപടി പറയുന്നില്ല. ജനത്തെ തെറ്റിദ്ധരിപ്പിക്കുവാന്‍ സംഭവത്തെ വളച്ചൊടിച്ചതാണ്. സിനിമാ കോംപ്ലക്‌സ് ഉദ്ഘാടനം ചെയ്തു എന്ന തലക്കെട്ടിന്റെ പിന്നിലെ ഉദ്ധേശവും അതുതന്നെയാണെന്ന് അദ്ധേഹം കൂട്ടിച്ചേര്‍ത്തു.
തൊടുപുഴയിലെ ഈ ബില്‍ഡിംങ്ങ് ആന്റെണി പെരുമ്പാവൂരിന്റെ ഉടമസ്ഥതയില്‍ ഉള്ള ആശിര്‍വാദ് സിനികോംപ്ലക്‌സാണ്. ഇതിന്റെ മുകള്‍ നിലയില്‍ നാല് മിനി സിനിമാ തിയറ്റര്‍ നടന്ന് വരുന്നുണ്ട്. ഇതിന്റെ താഴത്തെ നിലയില്‍ ആണ് വലിയ ഒരു ഫുഡ്‌കോര്‍ട്ട് നിര്‍മ്മിച്ചിരിക്കുന്നത്. ഇതിലില്‍ ബ്രാന്റഡ് ഫുഡ് കമ്പനികളുടെ ഐറ്റങ്ങള്‍ ലഭിക്കും ഫുഡ് കൗണ്ടറില്‍ നിന്ന് വാങ്ങി ജനങ്ങള്‍ക്ക് ഇരുന്ന് കഴിക്കാവുന്ന സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്.
സിനിമാ താരങ്ങളോടൊപ്പം ഒരു സുവിശേഷകന് വേദി പങ്കിടാമോ? ഒന്നിച്ച് ഫോട്ടോ എടുക്കാമോ? അങ്ങനെ നിരവധി ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയായില്‍ സഭാ നന്മ ലക്ഷ്യംമാക്കിയും അല്ലാതെയും കത്തിക്കയറുമ്പോള്‍ തൊടുപുഴയില്‍ ആശിര്‍വാദ് ഫുഡ്‌കോര്‍ട്ടില്‍ ബിസ്സിനസ്സ് തകൃതിയായി നടക്കുകയാണ്. മനുഷ്യന്റെ പ്രവൃത്തി വെളിയില്‍ വെളിപ്പെടുംമുന്‍പെ മനസ്സ് മനസ്സിലാക്കുന്നവനാണ് ദൈവം മറക്കരുത്.

Related posts