പഴയ ചില്ലറ കാര്യങ്ങള്‍.

പഴയ ചില്ലറ കാര്യങ്ങള്‍.

വാണിജ്യകാര്യത്തില്‍ എക്കാലവും മുന്‍പന്തിയിലായിരുന്ന എബ്രായര്‍ ക്രി.മു 500 നു മുന്‍പ് സ്വര്‍ണ്ണം, വെള്ളി, ചെമ്പ് എന്നിവയെ തൂക്കി ക്രയവിക്രയം നടത്തുക പതിവായിരുന്നു. മുദ്രവച്ച നാണയങ്ങള്‍ ഇല്ലായിരുന്നു. ശേക്കല്‍ എന്നു വിളിച്ചിരുന്നത് കച്ചവടക്കാരുടെ അടയാളമിട്ടിരുന്ന വെള്ളി,പൊന്‍ തകിടുകളെ ആയിരുന്നു എബ്രായരുടെ ഇടയില്‍ ആദ്യമായി നാണയം നിര്‍മ്മിച്ചത്. ക്രിസ്തുവിന് മുന്‍പ് 2-ാം നൂറ്റാണ്ടില്‍ എബ്രായരുടെ മുതിര്‍ന്ന നേതാക്കന്മാരായിരുന്ന മക്കാബി സഹോദരങ്ങളായിരുന്നു.
ആലയത്തിലെ തൂക്കപ്രകാരം അരശേക്കല്‍ എന്നത് ഒരു നാണയമല്ല. പുരോഹിതന്മാര്‍ ഏര്‍പ്പെടുത്തിയിരുന്ന തൂക്കമായിരുന്നു ഒരു താലന്ത് വെള്ളിയുടെ തൂക്കം ഏകദേശം 96 പവന്‍ തൂക്കത്തിന്റെ സമമായിരുന്നു. ഒരു താലന്ത് പൊന്നിന്റെ തൂക്കം 108 പവന്‍ തൂക്കത്തിന്റെ സമമാണ്.
റോമാ സാമ്രാജ്യത്തില്‍ നിലവില്‍ ഉണ്ടായിരുന്ന നാണയങ്ങളാണ് പുതിയ നിയമത്തില്‍ ഉദ്ധരിച്ചിരിക്കുന്നത് യവനായര്‍ ഉണ്ടാക്കിയ നാണയങ്ങളും റോമാസാമ്രാജ്യ കാലഘട്ടത്തില്‍ നിലവില്‍ ഉണ്ടായിരുന്നു. എന്നാല്‍ ദേവാലയത്തില്‍ പുരോഹിതന്മാര്‍ ഏര്‍പ്പെടുത്തിയിരുന്ന അരശേക്കല്‍ മാത്രമേ ഉള്‍കൊണ്ടിരുന്നുള്ളൂ. ദേവാലയ പരിസരങ്ങളില്‍ നാണയവിനിമയത്തിന് വാണിഭക്കാര്‍ പ്രത്യേക കേന്ദ്രങ്ങള്‍ ക്രമീകരിച്ചിരുന്നു.

ദ്രഹ്മ
യവനായര്‍ നിര്‍മ്മിച്ച് വിനിമയം നടത്തിയിരുന്ന വെള്ളിനാണയമാണ് ദ്രഹ്മ. റോമന്‍ സാമ്രാജ്യകാലഘട്ടമായ പുതിയ നിയമ കാലഘട്ടത്തില്‍ പറഞ്ഞിരിക്കുന്നതും യേശുവിന്റെ ഉപമയില്‍ ശ്രദ്ധേയമായ ഒരു നാണയമാണ് ദ്രഹ്മ. ഇതിന് ഏകദേശം 9 അര അണ വിലയുണ്ട്.
ദ്വിദ്രഹ്മ.
ഫൊയിനീക്യര്‍ നിര്‍മ്മിച്ച അരശേക്കല്‍ നാണയമാണ് ദ്വിദ്രഹ്മ. ഇതിനെക്കുറിച്ച് മത്തായി സുവിശേഷത്തില്‍ പറഞ്ഞിരിക്കുന്നു. പുരോഹിതന്മാര്‍ ഈ ദ്വിദ്രഹ്മയെ ദേവാലയ ഭണ്ഡാരത്തില്‍ സ്വീകരിച്ചിരിക്കുന്നു. ദേവാലയത്തില്‍ വഴിപാടായി ഓരോ പുരുഷന്മാരും അരശേക്കല്‍ വീതം തലവരി കൊടുക്കണം.
ചതുര്‍ദ്രഹ്മ
യൂദായ്ക്ക് കൊടുത്ത 30 വെള്ളിക്കാശ് ചതുര്‍ദ്രഹ്മപണമാണ് എന്നത് വേദപണ്ഡിതന്മാര്‍ അഭിപ്രായപ്പെടുന്നു. ഇത് ഫൊയിനീക്യകാരുടെ വെള്ളിനാണയമാണ്. യേശുവിനെ ഒറ്റികൊടുത്ത യൂദായ്ക്ക് ലഭിച്ച വെള്ളിക്കാശ് എന്ന നിലയില്‍ വേദപണ്ഡിതന്മാര്‍ ഇതിനെ ഊന്നി പറയുമ്പോള്‍ ലോകശ്രദ്ധ നേടിയ പുതിയ നിയമ കാലഘട്ടത്തിലെ നാണയങ്ങളില്‍ ഇത് തന്നെയാണ് ഒന്നാമത്.
ദിനാരിയോന്‍
സര്‍വ്വസാധാരണമായി റോമന്‍ കാലഘട്ടത്തില്‍ ഉപയോഗിച്ചിരുന്ന നാണയമാണ് ദിനാരിയോന്‍ ഇതിനാണ് മലയാള വേദപുസ്തകത്തില്‍ വെള്ളിക്കാശ് എന്ന് വിളിച്ചിരുന്നത്. മത്താ:18:28 പണം എന്നും വിളിച്ചിരുന്നു.
താലന്ത്.
ഇത് ഒരു നാണയമല്ല. ഇത് ഒരു പണതുകയാണ്. ഇതിന്റെ വില ഏകദേശക്കണക്കനുസരിച്ച് 240 പവന്‍ അഥവാ 3600രൂപയാണ്.
റാത്തല്‍.
ഇതും ഒരു നാണയമല്ല ഒരു പണത്തുകയാണ്‌റാത്തലിന് മിനാ എന്നും പേരുണ്ട് ഇതിന്റെ വില 4 പവനാണ്.
സൂചിക: ഈ വിഷയത്തില്‍ പ്രതിപാദിച്ചിരിക്കുന്ന സംഖ്യകള്‍ സൂഷ്മമല്ല ഉദ്ദേശമത്രേ.

Related posts

Leave a Comment