Connect with us

Family

നിങ്ങളുടെ മക്കള്‍ക്ക് സംഭവിക്കാന്‍ പോകുന്നത്

Published

on

കുട്ടികളെ അമിതമായി നിയന്ത്രിക്കുന്ന മാതാപിതാക്കളുടെ മക്കള്‍ ചെറുപ്രായത്തില്‍ തന്നെ വളരെ അധികം കള്ളം പറയും. വളരെ ചെറുപ്പത്തില്‍ തന്നെ കൂടുതല്‍ കള്ളം പറയുന്ന ശീലം വലുതായാലും ഇവരെ വിട്ട് പോകില്ല. മാതാപിതാക്കളുടെ അമിതമായ ശകാരവും ശിക്ഷയും പേടിച്ചിട്ടാണു കുട്ടികള്‍ പലപ്പോഴും കള്ളം പറയുന്നത്.
വളരെ കൊച്ചു പ്രായത്തില്‍ തന്നെ ഇങ്ങനെ കള്ളം പറയുന്നതു കുട്ടികളുടെ സ്വഭാവ വൈകല്യത്തിനു വരെ കാരണമായേക്കാം. മക്കളെ കാര്‍ക്കാശ്യത്തോടെ നോക്കുന്നതു വളരെ അപകടം ചെയ്യും എന്നു പഠനം. ഭാവിയില്‍ അനാവശ്യ കാര്യങ്ങളില്‍ പോലും കള്ളം പറയാന്‍ ഇവര്‍ക്കിതു പ്രചോദനമാകുമെന്നു പഠനം പറയുന്നു. മക്കളെ കാര്‍ക്കശ്യത്തോടെ വളര്‍ത്തുമ്പോള്‍ തന്നെ ഏതു കാര്യവും അവര്‍ക്കു പേടി കൂടാതെ നിങ്ങളോടു പറയാനുള്ള അവസരം ഉണ്ടായിരിക്കണം. ഇതു കുട്ടിയുടെ ആരോഗ്യകരമായ മാനസിക വളര്‍ച്ചയ്ക്കു സഹായിക്കും. മാത്രമല്ല മാതാപിതാക്കളുമായി നല്ല ബന്ധം സൂക്ഷിക്കാനും ഇത് ഉപകരിക്കും. കനോഡിയന്‍ സൈക്കോളജിസ്റ്റാണ് ഈ പഠനം പ്രസിദ്ധീകരിച്ച

Continue Reading
Click to comment

Leave a Reply

Your email address will not be published.

Family

വിവാഹമോചനം

Published

on

By

കേടുപാടു സംഭവിച്ച ഒരു വീടുപോലെയാണോ നിങ്ങളുടെ ദാമ്പത്യം? ഒന്നുകിൽ നിങ്ങളുടെ ഇണ വിശ്വാസവഞ്ചന കാണിച്ചിരിക്കുന്നു; അല്ലെങ്കിൽ തർക്കവും വഴക്കും നിത്യസംഭവമായി മാറിയിരിക്കുന്നു. ഒരുപക്ഷേ, ‘സ്‌നേഹശൂന്യമായ ദാമ്പത്യമാണ്‌ ഞങ്ങളുടേത്‌;’ ‘ഞങ്ങൾ തമ്മിൽ ഒരു പൊരുത്തവുമില്ല;’ ‘എന്തു കണ്ടിട്ടാണാവോ ഞാൻ ഇങ്ങനെയൊരു ബന്ധത്തിൽ ചെന്നുചാടിയത്‌’ എന്നൊക്കെ നിങ്ങൾ ചിന്തിക്കുന്നുണ്ടാകാം. ‘ഇനി, വിവാഹമോചനമല്ലാതെ മറ്റു വഴിയൊന്നുമില്ല’ എന്നുപോലും നിങ്ങൾ വിചാരിക്കുന്നുണ്ടാകാം.

എടുത്തുചാടി വിവാഹമോചനം നേടാൻ തീരുമാനിക്കുന്നതിനുമുമ്പ് നന്നായി ആലോചിക്കുക. വിവാഹമോചനത്തോടെ പ്രശ്‌നങ്ങൾക്കെല്ലാം അറുതിവരുമെന്ന് കരുതരുത്‌. പലപ്പോഴും അവയുടെ സ്ഥാനത്ത്‌ പുതിയ ചില പ്രശ്‌നങ്ങൾ സ്ഥാനംപിടിക്കുകയാണ്‌ പതിവ്‌. ഡോക്‌ടർ ബ്രാഡ്‌ സാക്‌സ്‌ തന്‍റെ ഒരു പുസ്‌തകത്തിൽ ഇങ്ങനെ മുന്നറിയിപ്പു നൽകുന്നു: “വിവാഹമോചനം തേടുന്ന ദമ്പതികൾ സ്വപ്‌നം കാണുന്നത്‌ കാറ്റുംകോളുമൊക്കെ അടങ്ങി, തികച്ചും പ്രശാന്തസുന്ദരമായ ഒരു ജീവിതമാണ്‌. പക്ഷേ, സന്തോഷംമാത്രം അലയടിക്കുന്ന ഒരു ദാമ്പത്യംപോലെതന്നെ അസാധ്യമായ ഒന്നാണത്‌.” അതുകൊണ്ടുതന്നെ വിവാഹമോചനത്തിന്‍റെ വരുംവരായ്‌കകൾ വ്യക്തമായി മനസ്സിലാക്കി വസ്‌തുനിഷ്‌ഠമായ തീരുമാനത്തിൽ എത്തിച്ചേരുന്നത്‌ പ്രധാനമാണ്‌.

ബൈബിളിനു പറയാനുള്ളത്‌

ബൈബിൾ വിവാഹമോചനത്തെ നിസ്സാരമായിട്ടല്ല കാണുന്നത്‌. മറ്റൊരാളെ വിവാഹംകഴിക്കാനോ മറ്റോ നിസ്സാര കാരണങ്ങളുടെ പേരിൽ സ്വന്തം ഇണയെ ഉപേക്ഷിക്കുന്നതിനെ കൊടിയ വഞ്ചനയായി യഹോവ കണക്കാക്കുന്നു. അവൻ അതിനെ അങ്ങേയറ്റം വെറുക്കുന്നുവെന്ന് ബൈബിൾ പറയുന്നു. (മലാഖി 2:13-16) വിവാഹബന്ധം ഒരു ആജീവനാന്തബന്ധമാണ്‌. (മത്തായി 19:6) സഹിക്കാനും ക്ഷമിക്കാനും ദമ്പതികൾ അൽപ്പംകൂടി മനസ്സുകാണിച്ചിരുന്നെങ്കിൽ നിസ്സാര കാരണങ്ങളുടെപേരിൽ തകർന്നുപോയ പല ബന്ധങ്ങളും രക്ഷിച്ചെടുക്കാമായിരുന്നു.—മത്തായി 18:21, 22.

എന്നിരുന്നാലും വിവാഹമോചനത്തിനും പുനർവിവാഹത്തിനും ബൈബിൾ അനുമതി നൽകുന്ന ഒരു സാഹചര്യമുണ്ട്. വിവാഹേതര ലൈംഗികബന്ധം ആണ്‌ അതിനുള്ള ഏക അടിസ്ഥാനമായി ബൈബിൾ ചൂണ്ടിക്കാട്ടുന്നത്‌. (മത്തായി 19:9) അതുകൊണ്ട് ഇണ അവിശ്വസ്‌തത കാണിച്ചിട്ടുണ്ടെങ്കിൽ ആ ബന്ധം അവസാനിപ്പിക്കാനുള്ള അവകാശം നിങ്ങൾക്കുണ്ട്. എന്നാൽ ഇക്കാര്യത്തിൽ മറ്റുള്ളവരായിരിക്കരുത്‌ നിങ്ങൾക്കുവേണ്ടി തീരുമാനമെടുക്കേണ്ടത്‌. ഈ ലേഖനത്തിന്‍റെ ഉദ്ദേശ്യവും നിങ്ങൾ ഏതു തീരുമാനം കൈക്കൊള്ളണം എന്ന് ഉപദേശിച്ചുതരുകയല്ല. തീരുമാനം എന്തുതന്നെയായാലും അതിന്‍റെ അനന്തരഫലം അനുഭവിക്കേണ്ടത്‌ നിങ്ങളാണ്‌; അതുകൊണ്ട് തീരുമാനമെടുക്കേണ്ടതും നിങ്ങൾതന്നെയാണ്‌.—ഗലാത്യർ 6:5.

ബൈബിൾ ഇങ്ങനെയും പറയുന്നു: “സൂക്ഷ്മബുദ്ധിയോ തന്‍റെ നടപ്പു സൂക്ഷിച്ചുകൊള്ളുന്നു.” (സദൃശവാക്യങ്ങൾ 14:15) അതുകൊണ്ട് വിവാഹമോചനം നേടാനുള്ള തിരുവെഴുത്തടിസ്ഥാനം ഉണ്ടെങ്കിൽപ്പോലും അതിന്‍റെ വരുംവരായ്‌കകൾ വിലയിരുത്തുന്നത്‌ നന്നായിരിക്കും. (1 കൊരിന്ത്യർ 6:12) ബ്രിട്ടനിൽനിന്നുള്ള ഡേവിഡ്‌ പറയുന്നു, “എത്രയുംപെട്ടെന്ന് ഒരു തീരുമാനത്തിലെത്തണം എന്നാണ്‌ ചിലർ കരുതുന്നത്‌. എന്നാൽ വിവാഹമോചനം നേടിയ ആളെന്നനിലയിൽ അനുഭവത്തിൽനിന്ന് പറയട്ടെ, സമയമെടുത്ത്‌ എല്ലാ വശങ്ങളെക്കുറിച്ചും ചിന്തിച്ചുവേണം ഒരു തീരുമാനത്തിലെത്താൻ.”*

പരിഗണിക്കേണ്ട നാലുവശങ്ങളെക്കുറിച്ച് നമുക്കിപ്പോൾ ചിന്തിക്കാം. വിവാഹമോചനം നേടിയ പലരുടെയും അഭിപ്രായങ്ങൾ ഈ ലേഖനത്തിൽ ഉദ്ധരിച്ചിട്ടുണ്ട്; തങ്ങൾ എടുത്ത തീരുമാനം തെറ്റിപ്പോയെന്ന് അവരാരും പറഞ്ഞിട്ടില്ല എന്നതു ശ്രദ്ധിക്കുക. എന്നാൽ വിവാഹമോചനത്തെ തുടർന്നുള്ള മാസങ്ങളിലോ, എന്തിന്‌ വർഷങ്ങൾക്കുശേഷംപോലുമോ അവർക്കു നേരിടേണ്ടിവന്നിട്ടുള്ള ചില വെല്ലുവിളികൾ വെളിപ്പെടുത്തുന്നവയാണ്‌ ആ അഭിപ്രായങ്ങൾ.

1 സാമ്പത്തിക പ്രശ്‌നങ്ങൾ

ഇറ്റലിയിൽനിന്നുള്ള ഡാൻയേലാ വിവാഹിതയായിട്ട് 12 വർഷം കഴിഞ്ഞിരുന്നു. അങ്ങനെയിരിക്കെയാണ്‌ ഭർത്താവ്‌ ഒരു സഹപ്രവർത്തകയുമായി അടുപ്പത്തിലാണെന്ന് അവർ മനസ്സിലാക്കുന്നത്‌. “അപ്പോഴേക്കും ആ സ്‌ത്രീ ആറുമാസം ഗർഭിണിയായിരുന്നു,” ഡാൻയേലാ പറയുന്നു.

കുറെക്കാലം പിരിഞ്ഞു താമസിച്ചശേഷം നിയമപരമായി ബന്ധം വേർപെടുത്താൻ ഡാൻയേലാ തീരുമാനിച്ചു. അവർ പറയുന്നു, “ഞങ്ങളുടെ ദാമ്പത്യം എങ്ങനെയും രക്ഷിക്കാൻ ഞാൻ ശ്രമിച്ചു; പക്ഷേ, ഭർത്താവ്‌ തന്‍റെ അവിശ്വസ്‌തഗതി തുടർന്നു.” തന്‍റെ തീരുമാനം ശരിയാണെന്ന് ഡാൻയേലാ ഉറച്ചുവിശ്വസിക്കുന്നു. എങ്കിലും അവർ പറയുന്നു: “ഞങ്ങൾ വേർപിരിഞ്ഞതോടെ ഞാൻ സാമ്പത്തിക ഞെരുക്കത്തിലായി. ചിലപ്പോഴൊക്കെ അത്താഴത്തിനുപോലും വകയില്ലായിരുന്നു; ഒരു ഗ്ലാസ്‌ പാലുമാത്രമായിരുന്നു എന്‍റെ ഭക്ഷണം.”

സമാനമായ ഒരു അനുഭവമാണ്‌ സ്‌പെയിനിൽനിന്നുള്ള മാരിയക്കു പറയാനുള്ളത്‌: “എന്‍റെ മുൻഭർത്താവ്‌ എനിക്കു യാതൊരു സാമ്പത്തിക സഹായവും നൽകുന്നില്ല. മാത്രമല്ല, അദ്ദേഹം വരുത്തിവെച്ച കടങ്ങൾ വീട്ടേണ്ട ഗതികേടിലുമാണു ഞാൻ. നല്ലൊരു വീട്ടിൽ താമസിച്ചിരുന്ന എനിക്ക് ഒരു ചെറിയ അപ്പാർട്ടുമെന്‍റിലേക്കു മാറേണ്ടതായും വന്നു; യാതൊരു സുരക്ഷിതത്വവുമില്ലാത്ത ഒരു സ്ഥലമാണത്‌.”

ഈ അനുഭവങ്ങളിൽനിന്നെല്ലാം ഒരു കാര്യം വ്യക്തമാണ്‌, വിവാഹബന്ധം വേർപെടുത്തുന്നത്‌ മിക്കപ്പോഴും സ്‌ത്രീകളെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ ആക്കുന്നു. വിവാഹമോചനത്തെ തുടർന്ന് പുരുഷന്മാരുടെ വരുമാനം 11 ശതമാനം വർധിച്ചെങ്കിൽ സ്‌ത്രീകളുടേത്‌ 17 ശതമാനം കുറഞ്ഞതായി യൂറോപ്പിൽ നടത്തിയ, ഏഴുവർഷം നീണ്ട ഒരു പഠനം വെളിപ്പെടുത്തുന്നു. ഈ പഠനത്തിനു നേതൃത്വം നൽകിയ മീക്കെ യാൻസൻ പറയുന്നു: “വിവാഹമോചനം ഉളവാക്കുന്ന ഹൃദയവേദനയോടൊപ്പം, ഒരു ജോലി തേടിപ്പിടിച്ച് കുട്ടികളെ പോറ്റിവളർത്തേണ്ട ഉത്തരവാദിത്വവും ഈ സ്‌ത്രീകൾക്കുണ്ട്. പല സ്‌ത്രീകളുടെയും കാര്യത്തിൽ ഇത്‌ താങ്ങാവുന്നതിലധികമാണ്‌.” ഇതൊക്കെ “ബന്ധം വേർപെടുത്തണമോയെന്ന് രണ്ടുവട്ടം ചിന്തിക്കാൻ ആളുകളെ നിർബന്ധിതരാക്കുന്നു” എന്ന് ചില അഭിഭാഷകർ അഭിപ്രായപ്പെടുന്നതായി ലണ്ടനിലെ ഡെയ്‌ലി ടെലിഗ്രാഫ്‌ പത്രം റിപ്പോർട്ടുചെയ്യുന്നു.

എന്തു സംഭവിച്ചേക്കാം: വിവാഹമോചനത്തോടെ സാമ്പത്തികമായ ഞെരുക്കം ഉണ്ടാകാൻ ഇടയുണ്ട്. ഒരുപക്ഷേ, പുതിയൊരു താമസസ്ഥലം കണ്ടുപിടിക്കേണ്ടതുണ്ടായിരിക്കാം. കുട്ടികളുടെ സംരക്ഷണച്ചുമതല നിങ്ങൾക്കാണെങ്കിൽ സ്വന്തം കാര്യം നോക്കുന്നതോടൊപ്പം കുട്ടികളെ പരിപാലിക്കുകയുംകൂടി ചെയ്യുക എന്നത്‌ അത്ര എളുപ്പമായിരിക്കില്ല.—1 തിമൊഥെയൊസ്‌ 5:8.

2 ഒറ്റയ്‌ക്ക് കുട്ടികളെ നോക്കേണ്ട ഉത്തരവാദിത്വം

“എന്‍റെ ഭർത്താവിന്‌ മറ്റൊരു സ്‌ത്രീയുമായി ബന്ധമുണ്ടെന്ന് അറിഞ്ഞപ്പോൾ അത്‌ വലിയൊരു ആഘാതമായിരുന്നു,” ബ്രിട്ടനിൽനിന്നുള്ള ജെയ്‌ൻ പറയുന്നു. “അദ്ദേഹത്തിന്‌ ഞങ്ങളെ എങ്ങനെ ഉപേക്ഷിച്ചുപോകാനായി എന്ന ചിന്ത എന്നെ വല്ലാതെ തളർത്തിക്കളഞ്ഞു.” ജെയ്‌ൻ വിവാഹമോചനം നേടി. തന്‍റെ തീരുമാനം ശരിയായിരുന്നുവെന്ന് ഉറച്ചുവിശ്വസിക്കുമ്പോൾത്തന്നെ അവർ പറയുന്നു: “ഒരേസമയം കുട്ടികൾക്ക് അപ്പനും അമ്മയും ആയിരിക്കുക എന്നതാണ്‌ ഞാൻ നേരിട്ട ഒരു വെല്ലുവിളി. തീരുമാനങ്ങളെല്ലാം ഒറ്റയ്‌ക്കെടുക്കണമായിരുന്നു.”

സ്‌പെയിനിൽനിന്നുള്ള ഗ്രാസ്യേലയുടെ അനുഭവവും സമാനമാണ്‌. “16 വയസ്സുള്ള മകന്‍റെ സംരക്ഷണച്ചുമതല പൂർണമായും എനിക്കായിരുന്നു. ജീവിതത്തിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ ഘട്ടമാണല്ലോ കൗമാരം; ആ പ്രായത്തിലുള്ള മകനെ, അതും ഒറ്റയ്‌ക്കു വളർത്തിക്കൊണ്ടുവരാനുള്ള പക്വതയൊന്നും എനിക്കുണ്ടായിരുന്നില്ല. എനിക്ക് കണ്ണീർ തോർന്ന നേരമില്ലായിരുന്നു. ഒരു അമ്മയെന്നനിലയിൽ ഞാനൊരു പരാജയമാണെന്ന് എനിക്കു തോന്നി.”

കുട്ടികളുടെ സംരക്ഷണച്ചുമതല ഇരുവരും പങ്കിടുന്നെങ്കിൽ അതു മറ്റൊരു പ്രശ്‌നം സൃഷ്ടിച്ചേക്കാം: കുട്ടികളെ സന്ദർശിക്കാനുള്ള ക്രമീകരണം, അവരുടെ ചെലവുകൾ, ശിക്ഷണം എന്നിങ്ങനെയുള്ള വിഷമംപിടിച്ച പലതിനെക്കുറിച്ചും മുൻ ഇണയുമായി ഒരു ധാരണയിൽ എത്തേണ്ടിവരും. അമേരിക്കയിൽനിന്നുള്ള വിവാഹമോചിതയായ ക്രിസ്റ്റീൻ പറയുന്നു: കുട്ടികളോടുള്ള ബന്ധത്തിൽ, “മുൻഭർത്താവുമായി വീണ്ടും ഇടപെടേണ്ടിവരുന്നത്‌ അത്ര എളുപ്പമുള്ള കാര്യമല്ല. പലവിധത്തിൽ നിങ്ങളുടെ വികാരങ്ങൾ മുറിപ്പെട്ടിട്ടുണ്ടായിരിക്കാം. ശ്രദ്ധിച്ചില്ലെങ്കിൽ, കാര്യങ്ങൾ നേടിയെടുക്കാൻ നിങ്ങൾ കുട്ടിയെ കരുവാക്കിയെന്നുപോലുംവരാം.”

എന്തു സംഭവിച്ചേക്കാം: കുട്ടികളുടെ സംരക്ഷണച്ചുമതലയോടുള്ള ബന്ധത്തിൽ, കോടതിയുടെ തീരുമാനം നിങ്ങളുടെ ആഗ്രഹംപോലെ ആയിരിക്കണമെന്നില്ല. ഇരുവർക്കും സംരക്ഷണച്ചുമതല ഉള്ള ഒരു സാഹചര്യത്തിൽ, കുട്ടികളെ സന്ദർശിക്കുന്നതും അവരുടെ ചെലവുകൾ വഹിക്കുന്നതും പോലുള്ള കാര്യങ്ങളിൽ മുൻ ഇണ നിങ്ങൾ പ്രതീക്ഷിക്കുന്നത്ര ന്യായമായി ഇടപെട്ടില്ലെന്നുവരാം.

3 വിവാഹമോചനം നിങ്ങൾക്ക് വരുത്തിയേക്കാവുന്ന പ്രശ്‌നങ്ങൾ

ബ്രിട്ടനിൽനിന്നുള്ള മാർക്കിനോട്‌ ഭാര്യ ഒന്നിലധികം തവണ വിശ്വാസവഞ്ചന കാണിച്ചു. “രണ്ടാമതും അങ്ങനെ സംഭവിച്ചപ്പോൾ ഇനിയും അത്‌ ആവർത്തിക്കാനുള്ള സാധ്യതയുണ്ടെന്ന് എനിക്കു തോന്നി,” അദ്ദേഹം പറയുന്നു. വിവാഹമോചനം നേടിയെങ്കിലും ഭാര്യയെക്കുറിച്ചുള്ള ഓർമകൾ അദ്ദേഹത്തിന്‍റെ മനസ്സിൽ തങ്ങിനിന്നു. “എന്നോട്‌ അവളെക്കുറിച്ച് മോശമായി സംസാരിക്കുമ്പോൾ ആളുകൾ കരുതുന്നത്‌ അത്‌ എനിക്ക് ആശ്വാസമാകുമെന്നാണ്‌. പക്ഷേ, അതല്ല സത്യം. അവളെക്കുറിച്ചുള്ള ഓർമകൾ എന്‍റെ മനസ്സിൽനിന്നും അത്ര പെട്ടെന്നൊന്നും മാഞ്ഞുപോകില്ല,” മാർക്ക് പറയുന്നു.

തന്‍റെ ഭാര്യയുടെ പരപുരുഷബന്ധത്തെക്കുറിച്ച് അറിഞ്ഞപ്പോൾ നേരത്തേകണ്ട ഡേവിഡും ആകെ തകർന്നുപോയി. “ആദ്യം എനിക്കതു വിശ്വസിക്കാനേ കഴിഞ്ഞില്ല,” അദ്ദേഹം പറയുന്നു. “ഒരു ദിവസംപോലും ഭാര്യയെയും മക്കളെയും പിരിഞ്ഞിരിക്കാൻ ആഗ്രഹിക്കാഞ്ഞ ആളാണു ഞാൻ.” വിവാഹബന്ധം തകർന്നത്‌ അദ്ദേഹത്തെ മാനസികമായി തളർത്തിക്കളഞ്ഞു; ഭാവി ജീവിതത്തെ അദ്ദേഹം ഇപ്പോൾ ആശങ്കയോടെയാണ്‌ കാണുന്നത്‌. “ആർക്കെങ്കിലും എന്നെ ആത്മാർഥമായി സ്‌നേഹിക്കാനാകുമോ, ഇനിയൊരു വിവാഹംകഴിച്ചാലും ഇതു തന്നെയായിരിക്കുമോ അനുഭവം എന്നൊക്കെയാണ്‌ എന്‍റെ പേടി. എന്‍റെ ആത്മവിശ്വാസം ആകെ ചോർന്നുപോയിരിക്കുന്നു,” അദ്ദേഹം പറയുന്നു.

വിവാഹമോചനം വൈകാരിക സംഘർഷം ഉളവാക്കുക സ്വാഭാവികമാണ്‌. ആ വ്യക്തിയോട്‌ നിങ്ങൾക്ക് ഇപ്പോഴും സ്‌നേഹം ഉണ്ടായിരിക്കാം. കാരണം, ഇത്രകാലം നിങ്ങൾ ഏകദേഹമായി കഴിഞ്ഞിരുന്നവരാണല്ലോ. (ഉല്‌പത്തി 2:24) അതേസമയം സംഭവിച്ചതിനെക്കുറിച്ചൊക്കെ ഓർക്കുമ്പോൾ മനസ്സിൽ രോഷം ആളിക്കത്തിയെന്നും വരാം. നേരത്തേ പറഞ്ഞ ഗ്രാസ്യേല പറയുന്നു: “വർഷങ്ങൾ കഴിഞ്ഞാലും ആകെ കുഴങ്ങിയ അവസ്ഥയിലായിരിക്കും, അതുകൂടാതെ നിസ്സഹായതയും അപഹസിക്കപ്പെട്ടു എന്ന തോന്നലും. ദാമ്പത്യജീവിതത്തിലെ പല അനർഘനിമിഷങ്ങളും അപ്പോഴും മനസ്സിൽ ഓടിയെത്തിയേക്കാം. ‘എന്നെക്കൂടാതെ ഒരു നിമിഷംപോലും ജീവിക്കാനാവില്ലെന്ന് പറഞ്ഞ ആൾക്ക് എങ്ങനെ ഇതു ചെയ്യാൻ സാധിച്ചു? എങ്ങനെ ഇത്‌ സംഭവിച്ചു?’ എന്നെല്ലാം നിങ്ങൾ ചിന്തിച്ചേക്കാം.”

എന്തു സംഭവിച്ചേക്കാം: ഇണ ചെയ്‌ത ദ്രോഹത്തെക്കുറിച്ച് ഓർക്കുമ്പോൾ ദേഷ്യവും വെറുപ്പുമൊക്കെ നിങ്ങളുടെ മനസ്സിൽ നീറിപ്പുകഞ്ഞേക്കാം. ചില സമയങ്ങളിൽ ഏകാന്തത നിങ്ങളെ വേട്ടയാടിയെന്നുവരാം.—സദൃശവാക്യങ്ങൾ 14:29; 18:1.

4 വിവാഹമോചനം കുട്ടികൾക്ക് വരുത്തിയേക്കാവുന്ന പ്രശ്‌നങ്ങൾ

സ്‌പെയിനിൽനിന്നുള്ള ഹോസെ പറയുന്നു: “അതെനിക്ക് താങ്ങാവുന്നതിനപ്പുറമായിരുന്നു. എന്‍റെ പെങ്ങളുടെ ഭർത്താവാണ്‌ അവളുടെ കാമുകൻ എന്നറിഞ്ഞപ്പോൾ ഞാനാകെ സ്‌തംഭിച്ചുപോയി. എനിക്കു മരിച്ചാൽ മതിയെന്നായി.” അമ്മയുടെ ഈ ചെയ്‌തി രണ്ടും നാലും വയസ്സുള്ള മക്കളെയും സാരമായി ബാധിച്ചു. “അമ്മ എന്തിനാണ്‌ അങ്കിളിന്‍റെകൂടെ താമസിക്കുന്നതെന്നും ഡാഡി തങ്ങളെയും കൂട്ടി വല്യമ്മയുടെയും ആന്‍റിയുടെയും കൂടെ മാറിത്താമസിച്ചതെന്നും അവർക്കു മനസ്സിലായില്ല. ഞാൻ എങ്ങോട്ടെങ്കിലും പോകുമ്പോൾ, ‘ഡാഡി എപ്പോൾ വരും?’ എന്ന് അവർ ചോദിക്കുമായിരുന്നു. അതല്ലെങ്കിൽ, ‘ഡാഡി ഞങ്ങളെ വിട്ടേച്ചു പോകരുതേ’ എന്നു പറഞ്ഞ് കരയുമായിരുന്നു.”

അതെ, ശ്രദ്ധിക്കപ്പെടാതെപോകുന്നെങ്കിലും, ഭാര്യാഭർത്താക്കന്മാർ തമ്മിലുള്ള പോരാട്ടത്തിൽ മിക്കപ്പോഴും നിസ്സഹായ ഇരകളാകുന്നത്‌ കുട്ടികളാണ്‌. എന്നാൽ ദമ്പതികൾക്ക് ഇരുവർക്കും യോജിച്ചുപോകാൻ കഴിയുന്നില്ലെങ്കിലോ? അങ്ങനെയൊരു സാഹചര്യത്തിൽ മാതാപിതാക്കൾ വേർപിരിയുന്നതായിരിക്കില്ലേ കുട്ടികൾക്കു നല്ലത്‌? എന്നാൽ അടുത്തകാലത്തായി ഈ വീക്ഷണത്തോട്‌ പലരും വിയോജിക്കുന്നതായാണ്‌ കാണുന്നത്‌. വൈവാഹിക പ്രശ്‌നങ്ങൾ അത്ര ഗുരുതരമല്ലെങ്കിൽ വേർപിരിയാതിരിക്കുന്നതാണ്‌ നല്ലതെന്ന അഭിപ്രായമാണ്‌ അവർക്കുള്ളത്‌. വിവാഹമോചനത്തെക്കുറിച്ചു പ്രതിപാദിക്കുന്ന ഒരു പുസ്‌തകം പറയുന്നു: “മാതാപിതാക്കൾ തമ്മിൽ അസ്വാരസ്യങ്ങളൊക്കെ ഉണ്ടായിരിക്കാമെങ്കിലും പല കുടുംബങ്ങളിലും കുട്ടികളെ ഇതൊന്നും കാര്യമായി ബാധിക്കാറില്ല. മമ്മിയും ഡാഡിയും പിണങ്ങിപ്പിരിഞ്ഞ് രണ്ടുമുറിയിൽ ഉറങ്ങിയാലും അവർ ഒരുമിച്ചായിരിക്കുന്നിടത്തോളം കുട്ടികൾക്ക് അതൊരു വിഷയമല്ല.”

മാതാപിതാക്കൾ വഴക്കടിക്കുന്നത്‌ കുട്ടികൾ അറിയാതിരിക്കില്ല. അത്‌ അവരുടെ ഇളംമനസ്സിനെ ദോഷമായി ബാധിക്കുകയും ചെയ്യും. പക്ഷേ, മാതാപിതാക്കൾ പിരിയുന്നത്‌ കുട്ടികളുടെ നന്മയിൽ കലാശിക്കുമെന്ന് കരുതുന്നത്‌ എപ്പോഴും ശരിയായിരിക്കണമെന്നില്ല. “ഭാര്യാഭർത്താക്കന്മാർ തമ്മിൽ പ്രശ്‌നങ്ങൾ ഉണ്ടെങ്കിൽപ്പോലും, അവർ പിരിയാതെ ഒരുമിച്ചായിരിക്കുന്നത്‌ കുട്ടികൾക്ക് ആവശ്യമായ ശിക്ഷണവും മറ്റും നൽകി അച്ചടക്കത്തോടെ അവരെ വളർത്തിക്കൊണ്ടുവരാനുള്ള അന്തരീക്ഷം സൃഷ്ടിക്കുന്നതായി കണ്ടുവരുന്നു,” എന്ന് ലിൻഡ ജെ. വെയ്‌റ്റും മാജീ ഗാലഗറും ദ കേസ്‌ ഫോർ മാര്യേജ്‌ എന്ന അവരുടെ ഒരു പുസ്‌തകത്തിൽ പറയുന്നു.

എന്തു സംഭവിച്ചേക്കാം: മാതാപിതാക്കൾ വേർപിരിയുന്നത്‌ കുട്ടികളെ അങ്ങേയറ്റം ദോഷമായി ബാധിച്ചേക്കാം, പ്രത്യേകിച്ച് പിരിഞ്ഞുപോയ ഇണയുമായി ഒരു നല്ല ബന്ധം പുലർത്താൻ അവരെ സഹായിക്കുന്നില്ലെങ്കിൽ.—“ഇടയ്‌ക്കുകിടന്ന് വീർപ്പുമുട്ടിയത്‌ ഞാനാണ്‌” എന്ന ചതുരം കാണുക.

വിവാഹമോചനത്തെക്കുറിച്ച് ചിന്തിക്കുന്നെങ്കിൽ പരിഗണിക്കേണ്ട നാലുകാര്യങ്ങളാണ്‌ ഈ ലേഖനത്തിൽ ചർച്ചചെയ്‌തത്‌. നേരത്തേപറഞ്ഞതുപോലെ, ഇണ അവിശ്വസ്‌തത കാണിച്ചിട്ടുണ്ടെങ്കിൽ എന്തു ചെയ്യണമെന്നു തീരുമാനിക്കേണ്ടത്‌ നിങ്ങളാണ്‌. തീരുമാനം എന്തായാലും അതിന്‍റെ അനന്തരഫലങ്ങളെക്കുറിച്ച് നിങ്ങൾ അറിഞ്ഞിരിക്കണം. ഭാവിയിൽ ഉണ്ടായേക്കാവുന്ന വെല്ലുവിളികൾ മുന്നിൽക്കണ്ട് അവയെ നേരിടാൻ ഒരുങ്ങിയിരിക്കുക.(കടപ്പാട്)

Continue Reading

Family

മാതാപിതാക്കളെ ഉപേക്ഷിക്കുന്നു

Published

on

By

മക്കള്‍ക്കെതിരേ മാതാപിതാക്കള്‍ നല്‍കുന്ന കേസുകള്‍ സംസ്ഥാനത്ത് വര്‍ധിച്ചുവരികയാണ്. 2010 മുതല്‍ ഈ വര്‍ഷം ജൂണ്‍ 19 വരെ മെയിന്റനന്‍സ് ആന്‍ഡ് വെല്‍ഫെയര്‍ ഓഫ് പാരന്റ്‌സ് ആന്‍ഡ് സീനിയര്‍ സിറ്റിസണ്‍സ് ആക്ട് പ്രകാരം 8568 കേസുകള്‍ ട്രൈബ്യൂണലുകളില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുണ്ട്. സ്വത്തിനു വേണ്ടി മാതാപിതാക്കളെ അനാഥാലയങ്ങളില്‍ തള്ളുന്നതും തിരക്കേറിയ നഗരങ്ങളിലും ക്ഷേത്രനടകളിലും ഉപേക്ഷിക്കുന്നതുമായ മക്കളുടെ എണ്ണം വര്‍ധിച്ചുവരുന്നതായും ട്രൈബ്യൂണല്‍ രേഖകളില്‍ പറയുന്നു. അന്യായമായി സ്വത്തുക്കള്‍ എഴുതി വാങ്ങുന്ന മക്കള്‍ മാതാപിതാക്കളെ ക്രൂരമായി പീഡിപ്പിക്കുന്ന സംഭവങ്ങളും കുറവല്ല.
കേരളത്തിന്റെ, അഥവാ ദൈവത്തിന്റെ സ്വന്തം നാടിന്റെ തലസ്ഥാന നഗരിയാണ് ട്രൈബ്യൂണലുകളില്‍ നിന്നുള്ള കണക്കുകള്‍ പ്രകാരം കേസുകളുടെ കാര്യത്തില്‍ മുന്നില്‍ നില്‍ക്കുന്നത്. കഴിഞ്ഞ ആറുവര്‍ഷത്തിനിടെ മക്കള്‍ക്കെതിരേ മാതാപിതാക്കള്‍ നല്‍കിയ കേസുകളുടെ എണ്ണം 1826. മറ്റു ജില്ലകളിലും കേസുകളുടെ എണ്ണം കുറവല്ല.
ഭൂരിപക്ഷം കേസുകളിലും മാതാപിതാക്കള്‍ക്ക് അനുകൂലമായ വിധിയാണ് ലഭിക്കുന്നത്. എങ്കിലും വിധി നടപ്പാക്കിക്കിട്ടുന്നതിന് വീണ്ടും ട്രൈബ്യൂണലിനെ സമീപിക്കേണ്ട ഗിതികേടിലുമാണവര്‍. വിധിപ്രകാരം മക്കളില്‍ നിന്നും ജീവനാംശം ഈടാക്കി നല്‍കുന്നതിന് മാതാപിതാക്കള്‍ വേറെ കേസ് രജിസ്റ്റര്‍ ചെയ്യണമെന്നു സാരം. പ്രായമായ മാതാപിതാക്കള്‍ക്ക് സംരക്ഷണം നല്‍കാത്ത മക്കള്‍ക്കെതിരേ കേസെടുക്കാന്‍ സംസ്ഥാന മനുഷ്യാവകാശ കമ്മിഷനും തീരുമാനിച്ചിട്ടുണ്ട്.

Continue Reading

Trending

Copyright © 2021 Faithtrack , Developed by CloudStorey