മാതാപിതാക്കളെ ഉപേക്ഷിക്കുന്നു

മക്കള്‍ക്കെതിരേ മാതാപിതാക്കള്‍ നല്‍കുന്ന കേസുകള്‍ സംസ്ഥാനത്ത് വര്‍ധിച്ചുവരികയാണ്. 2010 മുതല്‍ ഈ വര്‍ഷം ജൂണ്‍ 19 വരെ മെയിന്റനന്‍സ് ആന്‍ഡ് വെല്‍ഫെയര്‍ ഓഫ് പാരന്റ്‌സ് ആന്‍ഡ് സീനിയര്‍ സിറ്റിസണ്‍സ് ആക്ട് പ്രകാരം 8568 കേസുകള്‍ ട്രൈബ്യൂണലുകളില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുണ്ട്. സ്വത്തിനു വേണ്ടി മാതാപിതാക്കളെ അനാഥാലയങ്ങളില്‍ തള്ളുന്നതും തിരക്കേറിയ നഗരങ്ങളിലും ക്ഷേത്രനടകളിലും ഉപേക്ഷിക്കുന്നതുമായ മക്കളുടെ എണ്ണം വര്‍ധിച്ചുവരുന്നതായും ട്രൈബ്യൂണല്‍ രേഖകളില്‍ പറയുന്നു. അന്യായമായി സ്വത്തുക്കള്‍ എഴുതി വാങ്ങുന്ന മക്കള്‍ മാതാപിതാക്കളെ ക്രൂരമായി പീഡിപ്പിക്കുന്ന സംഭവങ്ങളും കുറവല്ല.
കേരളത്തിന്റെ, അഥവാ ദൈവത്തിന്റെ സ്വന്തം നാടിന്റെ തലസ്ഥാന നഗരിയാണ് ട്രൈബ്യൂണലുകളില്‍ നിന്നുള്ള കണക്കുകള്‍ പ്രകാരം കേസുകളുടെ കാര്യത്തില്‍ മുന്നില്‍ നില്‍ക്കുന്നത്. കഴിഞ്ഞ ആറുവര്‍ഷത്തിനിടെ മക്കള്‍ക്കെതിരേ മാതാപിതാക്കള്‍ നല്‍കിയ കേസുകളുടെ എണ്ണം 1826. മറ്റു ജില്ലകളിലും കേസുകളുടെ എണ്ണം കുറവല്ല.
ഭൂരിപക്ഷം കേസുകളിലും മാതാപിതാക്കള്‍ക്ക് അനുകൂലമായ വിധിയാണ് ലഭിക്കുന്നത്. എങ്കിലും വിധി നടപ്പാക്കിക്കിട്ടുന്നതിന് വീണ്ടും ട്രൈബ്യൂണലിനെ സമീപിക്കേണ്ട ഗിതികേടിലുമാണവര്‍. വിധിപ്രകാരം മക്കളില്‍ നിന്നും ജീവനാംശം ഈടാക്കി നല്‍കുന്നതിന് മാതാപിതാക്കള്‍ വേറെ കേസ് രജിസ്റ്റര്‍ ചെയ്യണമെന്നു സാരം. പ്രായമായ മാതാപിതാക്കള്‍ക്ക് സംരക്ഷണം നല്‍കാത്ത മക്കള്‍ക്കെതിരേ കേസെടുക്കാന്‍ സംസ്ഥാന മനുഷ്യാവകാശ കമ്മിഷനും തീരുമാനിച്ചിട്ടുണ്ട്.

Related posts

Leave a Comment