പൈനാപ്പിള്‍ പച്ചടി

പാവയ്ക്കകൊണ്ടും പപ്പായകൊണ്ടുമൊക്കെ പച്ചടിയുണ്ടാക്കാം. എന്നാല്‍ അല്പം മധുരമുള്ള പച്ചടി ഇഷ്ടമുള്ളവര്‍ക്കോ. അവര്‍ക്ക് പൈനാപ്പിള്‍ കൊണ്ടൊരു പച്ചടി തയ്യാറാക്കാം.
പഴുത്ത പൈനാപ്പിള്‍ ചെറുതായി മുറിച്ചത് 2 കപ്പ്
മഞ്ഞള്‍പ്പൊടി 1/2 ടീസ്പൂണ്‍
മുളകുപൊടി 1/2 ടീസ്പൂണ്‍
വെള്ളം ആവശ്യത്തിന്
തേങ്ങ ചുരണ്ടിയത്1/2 കപ്പ്
ജീരകം 1 നുള്ള്
കടുക് 1/2 ടീസ്പൂണ്‍
പച്ചമുളക്1
അധികം പുളിയില്ലാത്ത തൈര് 1 /4 കപ്പ്
എണ്ണ 1 ടേബിള്‍ സ്പൂണ്‍
കടുക്1/2 ടീസ്പൂണ്‍
കറിവേപ്പില
ഉണക്ക മുളക് 2 ,3
തയ്യാറാക്കുന്ന വിധം:
പൈനാപ്പിളില്‍ മുളക് പൊടിയും, മഞ്ഞള്‍പ്പൊടിയും ആവശ്യത്തിനു വെള്ളവും ചേര്‍ത്തു വേവിക്കുക.
വെന്തതിനു ശേഷം 3/4 ഭാഗം നന്നായി ഉടക്കുക. വെള്ളം നന്നായി വറ്റണം.
തേങ്ങയും കടുകും ജീരകവും പച്ചമുളകും സ്മൂത്തിയായി അരക്കുക. ഇത് പൈനപ്പിളില്‍ ചേര്‍ത്ത് ചെറിയ തീയില്‍ വേവിക്കുക…
പിന്നീട് തൈര് ചേര്‍ത്ത് ചെറുതായി ചൂടാക്കുക. തിളക്കുന്നതിനു മുമ്പ് ഇറക്കിവെക്കാം.
പാന്‍ ചൂടാക്കി എണ്ണ ഒഴിച്ച് കടുകിട്ട് പൊട്ടിയാല്‍ കറിവേപ്പിലയും ചുവന്ന മുളകും താളിച്ച് കറിയില്‍ ഒഴിക്കുക.
പൈനാപ്പിളിന് മധുരം കുറവാണെങ്കില്‍,പഞ്ചസാരരയോ,ശര്‍ക്കരയോ ചേര്‍ക്കണം.

Related posts

Leave a Comment