ചിക്കന്‍ ബിരിയാണി തയ്യാറാക്കുന്ന വിധം

1. ബസ്മതി അരി : 1 കിലൊ ( 5 ഗ്ലാസ്)
2. ചിക്കന്‍ : 1കിലൊ ( 8 പീസുകള്‍)
3. പച്ച മുളക് : 6 എണ്ണം
4. ഇഞ്ചി : ഒരു വലിയ കഷണം
5. വെളുത്തുള്ളി : 10 അല്ലി
6. പശുവിന്‍ നെയ് : 4-5 സ്പൂണ്‍
7. എണ്ണ : 5-6 സ്പൂണ്‍
8. വലിയ ഉള്ളി : 8 എണ്ണം
9. മല്ലിയില : കുറച്ച്
10. പൊതിയിനയില : കുറച്ച്
11. ചെരുനാരങ്ങ : 1 എണ്ണം.
12. തക്കാളി : 3 വലുത്
13. ബിരിയാണി മസാലപ്പൊടി : 3 വലിയ സ്പൂണ്‍
14. മല്ലിപ്പൊടി : 1 സ്പൂണ്‍
15. മുളകുപൊടി : അര സ്പൂണ്‍
16. ഖരം മസാല: കാല്‍ സ്പൂണ്‍
17. അണ്ടിപ്പരിപ്പ്, മുന്തിരി : കുറച്ച്
18. കുരുമുളക്, കറുകപട്ട, ഇല, ഏലക്ക, കറുകാമ്പ് : വളരെ കുറച്ച്.
പാകം ചെയ്യുന്ന വിധം

ഉള്ളി നീളത്തില്‍ കൊത്തിയരിയുക. ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് എന്നിവ പേസ്റ്റ് രൂപത്തില്‍ അരച്ചെടുക്കുക.ഒരു പാത്രത്തില്‍ എണ്ണയൊഴിച്ച് ചൂടാകുമ്പോള്‍ അതിലേക്ക് കൊത്തിയരിഞ്ഞ ഉള്ളിയിട്ട് (മുഴുവനുമല്ല – രണ്ട് ഉള്ളിയുടെ കഷണങ്ങള്‍ ബാക്കിവെക്കുക) വഴറ്റുക. അതിലേക്ക് അരച്ചു വെച്ച പേസ്റ്റ് (ഇഞ്ചി, പച്ച മുളക്, വെളുത്തുള്ളി) ചേര്‍ക്കുക. ഒന്നു മൂത്തു വരുമ്പോള്‍ തക്കാളി ചേര്‍ത്ത് വഴറ്റുക. അതിലേക്ക് ഒന്നര സ്പൂണ്‍ ഉപ്പ് , കഴുകി വൃത്തിയാകിയ ചിക്കന്‍ കഷണങ്ങള്‍ എന്നിവ ഇട്ട് മിക്സ് ചെയ്യുക. അതിനു ശേഷം ബിരിയാണി മസാല, മല്ലിപ്പൊടി, മുളകുപൊടി, ഖരം മസാല എന്നിവ ചേര്‍ത്ത് വീണ്ടും മിക്സ് ചെയ്യുക. പിന്നെ മല്ലിയില, പൊതിയിനയില എന്നിവയും ചേര്‍ത്ത് ചുറുനാരങ്ങ കുരു കളഞ്ഞ് പിഴിയുക. ഒന്നുകൂടി എല്ലാം ചേര്‍ത്ത് ഇളക്കി നല്ല കനമുള്ള അടപ്പ് കൊണ്ട് അടച്ച് ചെറുതീയില്‍ 20 മിനുറ്റ് വേവിക്കുക.
വേറൊരു വലിയ പാത്രത്തില്‍ (വട്ട പോലുള്ളത്) പശുവിന്‍ നെയ് ഒഴിച്ച് ചൂടാക്കുക. അതിലേക്ക് ഒരുള്ളി നീളത്തില്‍ കൊത്തിയരിഞ്ഞത് ചേര്‍ക്കുക. പതിനെട്ടാം ചേരുവയും ചേര്‍ക്കുക. ഒരുമിനുട്ടിനു ശേഷം അതിലേക്ക് 7 ഗ്ലാസ് വെള്ളം ഒഴിക്കുക. (അരി അളന്ന അതേ ഗ്ലാസ്സളവ്). ഒന്നര സ്പൂണ്‍ ഉപ്പ് ചേര്‍ക്കുക. വെള്ളം തിളച്ച് വരുമ്പോള്‍ കഴ്കി വെച്ച അരി ചേര്‍ത്ത് അടച്ച് ചെരുതീയില്‍ വെക്കുക. പതിനഞ്ച് മിനുട്ട് കഴിഞ്ഞാല്‍ ഒന്നിളക്കി തീ ഒന്നു കൂടി കുറച്ച് പത്ത്-പതിനഞ്ച് മിനുട്ട് വേവിക്കുക. അപ്പോഴേക്കും വെള്ളം മുഴുവനും വറ്റി ചോര്‍ പാകത്തിനു വെന്തിട്ടുണ്ടാകും.
ചെറിയൊരു ഫ്രൈപാനില്‍ കുറച്ച് എണ്ണയൊഴിച്ച് അണ്ടിപ്പരിപ്പ്, മുന്തിരി എന്നിവ വഴറ്റി കോരിയെടുക്കുക.(അണ്ടിപ്പരിപ്പ് ചെറിയ ബ്രൗണ്‍ നിറമാകുന്നത് വരെയും, മുന്തിരി പൊങ്ങുന്നത് വരെയും മാത്രം).അതിനു ശേഷം അതേ എണ്ണയില്‍ തന്നെ ബാക്കി വന്ന ഒരുള്ളിയുടെ കഷണങ്ങള്‍ ചേര്‍ത്ത് ബ്രൗണ്‍ നിറമാകുന്നത് വരെ നല്ല തീയില്‍ വഴറ്റുക.കാതു കോരിയെടുത്ത് അണ്ടി പരിപ്പ്, മുന്തിരി എന്നിവയോടൊപ്പം വെക്കുക.
ഇപ്പോള്‍ എല്ലാം തയാറായി. ഇനി ദം ഇടുകയാണ്‍ വേണ്ടത്. വട്ടയില്‍നിന്നും മുക്കാല്‍ ഭാഗം ചോര്‍ കോരിയെടുക്കുക. ബാകിവരുന്ന ചോറിനുമുകളില്‍ തയാറാക്കിയ പകുതി ചിക്കന്‍(കോരുമ്പോള്‍ നന്നായി ഇളക്കി കോരുക) ചേര്‍ക്കുക. അതിനു മുകളിലായി വേറെ കോരിവെചിരുന്നതില്‍ നിന്നും പകുതി ചോര്‍ ചേര്‍ക്കുക. അതിനു മുകളിലായി ബാക്കി ചിക്കനും കൂടി ചേര്‍ക്കുക. പിന്നെ അതിനു മുകളിലായി ബാക്കി മുഴുവന്‍ ചോറും ചേര്‍ത്ത് മുകള്‍ ഭാഗം ഒരുപോലെ അമര്‍ത്തി വെക്കുക. അതിനു മുകളിലായി വറുത്തെടുത്ത അണ്ടിപ്പരിപ്പ്, മുന്തിരി, ഉള്ളി എന്നിവ വിതറുക. നല്ല കട്ടി അടപ്പ് കൊണ്ട് അടച്ചു വെച്ച് വളരെ ചെറിയ തീയില്‍ 15 മിനുട്ട് ദമ്മിനിട്ട് വേവുക്കുക.
അതിനു ശേഷം ചൂടോടെ വിളമ്പി കഴിക്കുക..
നാവില്‍ കൊതിയൂറും ബിരിയാണി റെഡി

Related posts

Leave a Comment