Connect with us

Activities

കൊച്ചിയിലും പരിസര പ്രദേശങ്ങളിലും എവിടെയൊക്കെ നല്ല ഭക്ഷണം കിട്ടുമെന്ന് അറിയാൻ

Published

on

ഭക്ഷണപ്രിയരായ ഒരു കൂട്ടം ആളുകൾ കഴിഞ്ഞ ദിവസം കൊച്ചിയിൽ ഒത്തുകൂടി. ഈറ്റ് കൊച്ചി ഈറ്റ് എന്ന ഫേസ്ബുക്ക് കൂട്ടായ്മയിലെ അംഗങ്ങൾ വിവിധ ഹോട്ടലുകളിൽ നിന്ന് ഭക്ഷണം കഴിച്ച് ഒത്തുചേരൽ വ്യത്യസ്തമാക്കി.

ഭക്ഷണപ്രിയരായ ഇവർ പരിചയപെട്ടത്ത് ഫേസ്ബുക്കിലൂടെയാണ്. ഈറ്റ് കൊച്ചി ഈറ്റ് എന്ന കൂട്ടായ്മയിലിപ്പോൾ പതിെനണ്ണായിരത്തിലധികം അംഗങ്ങളുണ്ട്. അവരിൽ എൺപത് പേർ കഴിഞ്ഞ ദിവസം ഒത്തുകൂടി. മട്ടാഞ്ചേരിയിലെ വിവിധ ഹോട്ടലുകളിൽ നിന്ന് ഭക്ഷണം കഴിച്ച് ഒത്തുചേരൽ ആഘോഷമാക്കി.

കൊച്ചിയിലും പരിസര പ്രദേശങ്ങളിലും എവിടെയൊക്കെ നല്ല ഭക്ഷണം കിട്ടുമെന്ന് അറിയാൻ ഈറ്റ് കൊച്ചി ഈറ്റ് എന്ന ഫേസ്ബുക്ക് പേജിൽ സൗകര്യമുണ്ട്. കോഴിക്കോട് തിരുവനന്തപുരം ഉൾപടെയുള്ള സ്ഥലങ്ങളിലെ ഭക്ഷണപ്രിയരെ കൂടി കൂട്ടായ്മയിൽ ഉൾപെടുത്താനുള്ള ശ്രമത്തിലാണ് സംഘാടകർ

Continue Reading
Click to comment

Leave a Reply

Your email address will not be published.

Food

ഫിഷ് കട്‌ലറ്റ്

Published

on

ഫിഷ് കട്‌ലറ്റ്
ആവശ്യമുള്ള സാധനങ്ങള്‍
1. മീന്‍ – 1കിലോ
2. ഇഞ്ചി – 100 ഗ്രാം
3. ഉരുളക്കിഴങ്ങ് – 1/2 കിലോ
4. റൊട്ടിപ്പൊടി – ആവശ്യത്തിന്
5. മസാല – ആവശ്യത്തിന്
6. പച്ചമുളക് – 1/2 കിലോ
7. കറിവേപ്പില – 1 തണ്ട്
8. കോഴിമുട്ട – 2 മുട്ടയുടെ വെള്ള
9. വെളിച്ചെണ്ണ – 1/2 കിലോ
10. ഉപ്പ് – ആവശ്യത്തിന്
1. മീന്‍ വൃത്തിയാക്കി ഉപ്പുവെള്ളത്തില്‍ വേവിച്ച് മാംസം അടര്‍ത്തിയെടുക്കുക.
2. ഉരുളക്കിഴങ്ങ് വേവിച്ച് ഉടച്ചെടുക്കുക.
3. മുട്ട പതപ്പിച്ച് വയ്ക്കുക.
4. ഇഞ്ചി, പച്ചമുളക്, വേപ്പില എന്നിവ ചെറുതായി അരിയുക.
തയ്യാറാക്കുന്ന വിധം.
പാനില്‍ അല്‍പ്പം എണ്ണ ചൂടാക്കി അരിഞ്ഞു വച്ചിരിക്കുന്ന ഇഞ്ചി, പച്ചമുളക്, വേപ്പില എന്നിവ വഴറ്റുക. ഇവ നന്നായി വഴന്നു കഴിയുമ്പോള്‍ മീന്‍ വേവിച്ച് വച്ചിരിക്കുന്നത് ചേര്‍ക്കുക. ഉരുളക്കിഴങ്ങ് ചേര്‍ക്കുക. അതില്‍ മസാല ചേര്‍ത്തിളക്കി വീണ്ടും വഴറ്റുക. ശേഷം റൊട്ടിപ്പൊടി ചേര്‍ത്ത് ഇളക്കുക. അതിനുശേഷം അടുപ്പില്‍ നിന്ന് വാങ്ങി തണുപ്പിക്കാന്‍ വയ്ക്കുക. അതിനുശേഷം ചെറിയ ഉരുളകളാക്കി ഇഷ്ടമുള്ള ആകൃതിയില്‍ പരത്തി മുട്ടയുടെ വെള്ളയില്‍ മുക്കി റൊട്ടിപ്പൊടിയില്‍ പൊതിഞ്ഞ് വെളിച്ചെണ്ണയില്‍ വറുത്ത് കോരുക.

Continue Reading

Food

ചിക്കന്‍ 65 

Published

on

By

ഹോട്ടലുകളില്‍ പോയി പലപ്പോഴും പലരും വാങ്ങിക്കഴിക്കാറുള്ള വിഭവമാണ് ചിക്കന്‍ 65. ഈ പേരിനു പിന്നിലൊരു കഥയുണ്ട്. 1965ലാണ് പ്രമുഖ ഹോട്ടലായിരുന്ന ബുഹാരി ഈ വിഭവം ആദ്യമായി ഉണ്ടാക്കിയത്. ഇതുകൊണ്ടാണ് 65 എന്ന പേരില്‍ ഇത് അറിയപ്പെടുന്നതും. ഇതിനോടനുബന്ധിച്ച് മറ്റു കഥകളും നിലവിലുണ്ട്.
ചിക്കന്‍ 65 നമുക്കു തന്നെ ഉണ്ടാക്കാവുന്നതേയുള്ളൂ.
എല്ലില്ലാത്ത ചിക്കന്‍-അരക്കിലോ
മുട്ട-1
അരിപ്പൊടി, മൈദ, കോണ്‍ഫ്‌ളോര്‍-2 സ്പൂണ്‍
മുളകുപൊടി-2 സ്പൂണ്‍
ഗ്രാമ്പൂ-2
കറുവാപ്പട്ട
ഏലയ്ക്ക-2
ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ്-അര സ്പൂണ്‍
പച്ചമുളക്-5
തൈര്-2 കപ്പ്
നാരങ്ങാനീര്
ഉപ്പ്
എണ്ണ
മല്ലിയില
സവാള വറുത്തത് (അലങ്കാരത്തിന്)
മുട്ട, ധാന്യ, മസാലപ്പൊടികളെല്ലാം കൂട്ടി യോജിപ്പിക്കുക. ഇതിലേക്ക് ഗ്രാമ്പൂ, കറുവാപ്പട്ട, എലയ്ക്ക എന്നിവ പൊടിച്ചതും ഇഞ്ചി, വെളുത്തുള്ളി പേസ്റ്റും ആവശ്യത്തിന് ഉപ്പും ചേര്‍ക്കുക. വെള്ളം ചേര്‍ത്ത് ഇത് കുഴമ്പുരൂപത്തിലാക്കുക. ഇതിലേക്ക് ചിക്കന്‍ കഷ്ണങ്ങള്‍ ചേര്‍ത്തിളക്കി അര മണിക്കൂര്‍ വയ്ക്കുക.
ഒരു പാത്രത്തില്‍ എണ്ണ ചൂടാക്കി ഈ ചിക്കന്‍ കഷ്ണങ്ങള്‍ ബ്രൗണ്‍ നിറമാകുന്നതു വരെ വറുത്തു കോരിയെടുക്കണം.
മറ്റൊരു പാത്രത്തില്‍ എണ്ണ ചൂടാക്കി അതിലേക്ക് പച്ചമുളക്, തൈര് എന്നിവയും ചിക്കന്‍ കഷ്ണങ്ങളും ചേര്‍ത്ത് ഇളക്കുക. ഇത് ചിക്കനില്‍ നല്ലപോലെ ചേര്‍ന്നു കഴിയുമ്പോള്‍ വാങ്ങി മല്ലിയിലയും വറുത്തു വച്ചിരിക്കുന്ന സവാളയും ചേര്‍ത്ത് അലങ്കരിക്കാം.ഹോട്ടലുകളില്‍ നിന്നു വാങ്ങുന്ന ചിക്കന്‍ 65 ചുവന്ന നിറത്തിലിരിക്കും. ഈ നിറം വേണമെന്നുള്ളവര്‍ക്ക് റെഡ് ഫുഡ് കളര്‍ അല്‍പം ഇറച്ചിയില്‍ പുരട്ടി വയ്ക്കാം

Continue Reading

Food

ചില്ലി ചിക്കൻ

Published

on

By

വളരെ എളുപ്പത്തിൽ ചില്ലി ചിക്കൻ ഉണ്ടാക്കുന്ന വിധം.

കാപ്സികം മൂന്ന്എണ്ണം,
സവാള മൂന്ന് എണ്ണം,
മുട്ട മൂന്ന് എണ്ണം,
കോണ്‍ഫ്ലോര്‍ അഞ്ചു ടി സ്പൂണ്‍,
തക്കാളി സോസ് അമ്പതു മില്ലി,
സോയ സോസ് നൂറു മില്ലി,
ചില്ലി സോസ് ആവശ്യത്തിന്,
ചിക്കന്‍ വളരെ ചെറുതായി നുറുക്കിയത് അരകിലോ,
ഫുഡ്‌ കളര്‍ ചുമപ്പ്,
മൈദാ മാവ്.

ഉണ്ടാക്കുന്ന വിധം

കാപ്സികം ,സവാള എന്നിവ തുല്യ വലിപ്പത്തില്‍ മുറിക്കുക, ചതുരത്തില്‍ആയാല്‍ വളരെ നന്ന് സവാള പാളികളായി പൊളിച്ചാല്‍ വളരെ എളുപ്പത്തില്‍ നല്ല ആകൃതിയില്‍ കട്ട്‌ ചെയ്ത് എടുക്കാം
അതിനു ശേഷം ഒരു ചെറിയ പാത്രത്തില്‍ മുട്ടകള്‍ പൊട്ടിച്ചു കോണ്‍ ഫ്ലോറും മൈദയും ചേര്‍ത്ത് നന്നായി മിക്സ്‌ ചെയ്യുക
ചുമന്ന കളര്‍ചേര്‍ത്ത്അതിനകത്ത് ചെറുതായി നുറുക്കിയ ചിക്കെന്‍ കഷണങ്ങള്‍ ഇട്ടു വയ്കുക
കുറച്ചു സമയത്തിന് ശേഷം മുക്കിവെച്ച ചിക്കന്‍ തിളച്ച എണ്ണയില്‍ വറുത്തു കോരി മാറ്റി വെക്കുക
അതിനു ശേഷം മുറിച്ചു വച്ച കാപ്സികം ഒരു ഫ്രയിംഗ് പാനില്‍ കുറച്ചു എന്നയെടുത്തു വഴറ്റി എടുക്കുക കാപ്സികം ചെറുതായി ഒന്ന് വാടുക മാത്രമേ ചെയ്യാവൂ
അതിനു ശേഷം സവാളയും ഇത് പോലെതന്നെ വഴറ്റി എടുക്കുക
ഇനി വലിയ ഒരു പാത്രത്തില്‍ നാനൂറു മില്ലി വെള്ളമെടുത്തു അതില്‍ അഞ്ചു ടേബിള്‍ സ്പൂണ്‍ കോണ്‍ ഫ്ലോര്‍ ചേര്‍ത്ത് തീയില്‍ വച്ചു ഇളക്കി ക്കൊണ്ടിരിക്കുക അത് ചെറുതായി കുറുകാന്‍ തുടങ്ങുമ്പോള്‍ വറുത്തു മാറ്റി വച്ചിരിക്കുന്ന ചിക്കെന്‍ അതിലേക്കു ഇടുക ശേഷം മാറ്റി വച്ചിരുക്കുന്ന കാപ്സിക്കവും സവാളയും അതില്‍ ചേര്‍ത്ത് മെല്ലെ ഇളക്കുക
ഇനി ഇതിനകത്ത് ചില്ലി സോസ് ,സോയ സോസ് ,തക്കാളി സോസ് എന്നിവ ചേര്‍ത്ത് ഒന്നുകൂടി മിക്സ്‌ ചെയ്യുക ,ഉപ്പു പോരെങ്ങില്‍ ആവശ്യത്തിന് ഉപ്പ് ചേര്ക്ക

Continue Reading

Trending

Copyright © 2021 Faithtrack , Developed by CloudStorey