റിലയന്‍സ് 4ജി സേവനം വന്നതോടു കൂടി 4ജി സര്‍വ്വീസുകള്‍ ഇപ്പോള്‍ വമ്പിച്ച ഓഫറുകളിലാണ് വരുന്നത്. ഇതു കാരണം മറ്റു ഉപഭോക്താക്കളും അവരുടെ താരിഫ് പ്ലാനുകള്‍ മാറ്റുകയാണ്.
റിലയന്‍സ് ജിയോ വീണ്ടും നിരക്കുകള്‍ കുറയ്ക്കുന്നു!
ജിയോയുടെ JioFi Mi-Fi ഡിവൈസ് ഉളളതിനാല്‍ ഉപഭോക്താക്കള്‍ക്ക് വയലെസ് ഹോട്ട്സ്പോട്ടായി ഉപയോഗിക്കാന്‍ കഴിയുന്നു. കൂടാതെ സൗജന്യ 4ജി ഡാറ്റയും കോളും ഉപയോഗിക്കാം.ഇതിനിടയിലാണ് BSNL ന്റെ പുതിയ ഓഫറായ 1ജിബി/ഒരു രൂപയ്ക്ക് ഇറങ്ങിയത്. അതായത് 300 ഡിബി ഡാറ്റ വരെ ഒരു മാസം ഉപയോഗിക്കാം എന്നതാണ് ഇതിന്റെ പ്രത്യേകത.
300 ജിബിയ്ക്ക് 247 രൂപ
നിലവിലുളള ഉപഭോക്താക്കള്‍ക്ക് പരിധി ഇല്ലാത്ത ഡാറ്റയും 2Mbps സ്പീഡുമാണ്. എന്നാല്‍ ഇപ്പോള്‍ ഉപഭോക്താക്കള്‍ക്ക് 300 ജിബി 249 രൂപയ്ക്ക് നേടാവുന്നതാണ്. ഇത് ആറു മാസത്തേയ്ക്കാണ്. ഇതു കഴിഞ്ഞാല്‍ ഉപഭോക്താക്കള്‍ക്ക് അവര്‍ക്ക് ഇഷ്ടമുളള പ്ലാനുകള്‍ തിരഞ്ഞെടുക്കാം.
നിലവില്‍ BSNL ന് രാത്രി 9 മണി മുതല്‍ രാവിലെ 7am മണി വരം ഫ്രീ കോളുകള്‍ നല്‍കിയിട്ടുണ്ട്. അതിനാല്‍ BSNL ലാന്റ് ഫോണില്‍ നിന്നും മറ്റു ലാന്റ് ഫോണിലേയ്ക്കോ മൊബൈലിലേയ്ക്കോ പറഞ്ഞ സമയത്തിനുളളില്‍ സൗജന്യ കോളുകള്‍ ചെയ്യാം.
BSNL 1 ജിബി ഒരു രൂപ പ്ലാന്‍
