റംമ്പുട്ടാന്‍ ഒഴിച്ച് കറി

റംമ്പുട്ടാന്‍ ഒഴിച്ച് കറി

ഈ അടുത്ത കാലത്തായി മലയാളികളുടെ മനസ്സില്‍ ഇടം നേടിയ ഒരു ഫ്രുട്ട്സാണ് റംമ്പുട്ടാന്‍ ഇപ്പോള്‍ കേരളത്തില്‍ ഈ പഴവര്‍ഗ്ഗം സുലഭമായി ലഭിക്കുന്നു. ഇത് കൊണ്ട് ഉച്ചയൂണിന് ഒപ്പം ഒരു രുചികരമായ ഒഴിച്ച് കറി പരിചയപ്പെടുത്തുന്നു.

ആവശ്യമുള്ള സാധനങ്ങള്‍


റംമ്പുട്ടാന്‍ – 15 എണ്ണം.
തൈര് – 1/2 ലിറ്റര്‍
തേങ്ങ – ഒരു പിടി.
ജീരകം, വെളുത്തുള്ളി പേസ്റ്റ് – 1 സ്പൂണ്‍
മഞ്ഞള്‍പ്പൊടി – 1/2 സ്പൂണ്‍ .
ചെറിയഉള്ളി – 4 എണ്ണം.
വെളുത്തുള്ളി – 6 അല്ലി
ഇഞ്ചി – ചെറുതായി അറിഞ്ഞത് 1/2 സ്പൂണ്‍
വറ്റല്‍ മുളക് – 2 എണ്ണം
കറിവേപ്പില – 2 തണ്ട്
പച്ചമുളക് – 2 എണ്ണം.
ഉലുവാപ്പൊടി – ചെറിയ സ്പൂണിന് കാല്‍ സ്പൂണ്‍
ഉപ്പ് – ആവശ്യത്തിന്

പാകം ചെയ്യുന്ന വിധം.


റംമ്പുട്ടാന്‍ തോട് കളഞ്ഞ് ഒരു മണ്‍ചട്ടിയില്‍ റംമ്പുട്ടാനും പച്ചമുളക് നെടുകെ പിളര്‍ന്നതും കറിവേപ്പിലയും ഉപ്പും ചേര്‍ത്ത് കുറച്ച് വെള്ളവും ഒഴിച്ച് വേവിക്കുക. വെന്ത് കഴിയുമ്പോള്‍ തേങ്ങയും മഞ്ഞള്‍പ്പൊടിയും ചേര്‍ത്ത് അരച്ച മിശ്രിതം ഇതില്‍ ചേര്‍ക്കുക. ചൂട് കുറയുമ്പോള്‍ തൈര് ചേര്‍ക്കുക. ഇതിനു ശേഷം കടുക് വറുക്കുക കടുക് വറുക്കുമ്പോള്‍ ശ്രെദ്ധിക്കേണ്ട കാര്യം. എണ്ണ ചൂടായി കടുക് പൊട്ടി കഴിയുമ്പോള്‍ വെളുത്തുള്ളി, ജീരകം പേസ്റ്റ് ചേര്‍ത്ത് മൂപ്പിക്കുക. ഉലുവാപ്പൊടിയും ചേര്‍ക്കുക. ഇതില്‍ ഇഞ്ചി, വെളുത്തുള്ളി,ചെറിയഉള്ളി, വറ്റല്‍ മുളക്, കറിവേപ്പില എന്നിവ ചേര്‍ക്കുക വാങ്ങാറാ കുമ്പോള്‍ അല്‍പം മുളകു പൊടിയും ചേര്‍ത്ത് ഇറക്കുക. ഇത് കറിയില്‍ ചേര്‍ക്കുക. നന്നായി ഇളക്കി ഉപയോഗിക്കാം.

Related posts

Leave a Comment