Connect with us

Youth Voice

വെബ്‌ അറിവ്:ഇന്‍റെര്‍നെറ്റിന് അടിമപ്പെടാതിരിക്കാന്‍ സഹായിക്കുന്ന വെബ്സൈറ്റ്

Published

on

വെബ്‌ അറിവ്

ഇന്‍റെര്‍നെറ്റിന് അടിമപ്പെടാതിരിക്കാന്‍ സഹായിക്കുന്ന വെബ്സൈറ്റ്

സോഷ്യല്‍ മീഡിയ വെബ്സൈറ്റുകളായ ഫെയ്സ് ബുക്ക്, ട്വിറ്റര്‍, യൂട്യൂബ് തുടങ്ങിയ വെബ്സൈറ്റുകള്‍ നിരന്തരം നോക്കുന്നവരുടെ എണ്ണം കൂടിവരുന്നു എന്നാണ് പഠനങ്ങള്‍ പറയുന്നത്. ഇന്‍റെര്‍നെറ്റ് ഉപയോഗിച്ചുള്ള വെബ്സൈറ്റ്കള്‍ നിരന്തരം സന്ദര്‍ശിച്ച് ഒരു ശീലമായി അടിമപ്പെടുന്നവരുണ്ട്. ഏതെങ്കിലും ഒരു കമ്പ്യൂട്ടറിലോ ലാപ്ടോപ്പിലോ മൊബൈല്‍ ഫോണിലോ തിരഞ്ഞെടുത്ത വെബ്സൈറ്റുകള്‍ സന്ദര്‍ശനത്തിന്‌ നിയന്ത്രണം ഏര്‍പ്പെടുത്തണമെങ്കില്‍ അത് കൃത്യമായി ചെയ്യുവാന്‍ ഇപ്പോള്‍ കീപ്‌മീഔട്ട്‌ ഡോട്ട് കോം(www.keepmeout.com) എന്ന വെബ്സൈറ്റ് സൌജന്യമായി സേവനം നല്‍കുന്നു. വളരെ ഈസിയായി ഉപയോഗിക്കുന്ന വെബ്സൈറ്റാണിത്. ലോഗിന്‍ ചെയ്യേണ്ട ആവശ്യമില്ല. നിയന്ത്രിക്കേണ്ട വെബ്സൈറ്റിന്‍റെ അഡ്രസ്സും എത്ര സമയത്തിനുള്ളില്‍ വെബ്സൈറ്റ് പ്രത്യക്ഷപ്പെടുത്തണം എന്നും കൊടുക്കുക. നിശ്ചയിച്ച സമയത്തിനുള്ളില്‍ നിയന്ത്രിക്കേണ്ട വെബ്സൈറ്റ് വീണ്ടും കാണാന്‍ ശ്രേമിച്ചാല്‍ ഉടനടി കീപ്മീഔട്ട്‌ ഡോട്ട് കോം മുന്നറിയിപ്പ് നല്‍കും.

Continue Reading
Click to comment

Leave a Reply

Your email address will not be published.

Youth Voice

കഥ: ഒരു താലന്ത് പരിശോധനാ ദിനം!!!

Published

on

മദ്രാസ് മെയില്‍ അതിവേഗത്തില്‍ കേരളത്തിലേക്ക് കുതിച്ച് പായുകയാണ്. ലോക്കല്‍ കമ്പാര്‍ട്ടുമെന്റെിലെ തിരക്ക് രാത്രി ഏറെ വൈകിയതോടെ തീര്‍ന്ന് കിട്ടിയ സൗകര്യത്തില്‍ തലചായ്ച്ച് പലരും മയക്കത്തിലേക്കും മയക്കത്തില്‍ നിന്ന് ഉറക്കത്തിലേക്കും വഴുതി വീണു. ട്രയിന്‍ ഒന്നു കുലുങ്ങി സാമുവേല്‍ ഞെട്ടി ഉണര്‍ന്നു. മടിയില്‍ ഉറങ്ങുകയാണ് സാം. തോളില്‍ ചാരി പാതി ഉറക്കത്തിലാണ് ഭാര്യയായ ഡെയ്‌സി. പ്രിയപ്പെട്ടവര്‍ക്ക് ഏറെ നാളത്തെ കാത്തിരുപ്പിനു ശേഷം ഉണ്ടായ സന്താനമാണ് സാം.
ദീര്‍ഘമായ പതിനഞ്ച് വര്‍ഷമായി മദ്രാസിലെ ചേതുപ്പെട്ടിനടുത്തുള്ള ഒരു ഗ്രാമത്തില്‍ കര്‍ത്താവിന്റെ വേലചെയ്ത് വരികയായിരുന്നു. സ്വന്തനാട്ടിലെ കൊച്ചുവീട്ടില്‍ ഏകയായി കഴിയുന്ന തന്റെ മാതാവിന് വാര്‍ദ്ധ്യക്യസഹജമായരോഗത്താല്‍ കിടപ്പിലായതോടെ മാതാവിനെ ശുശ്രൂഷിക്കാന്‍ നാട്ടിലേക്ക് ട്രാന്‍സ്ഫര്‍ വാങ്ങിച്ച് പോകുകയാണ്. പട്ടിണികിടന്ന് തന്നെ വളര്‍ത്തി കര്‍തൃവേലക്കയച്ച മാതാവിനെ ഇനിയുള്ളകാലം ശുശ്രൂഷിക്കണം എന്ന് സാമുവേല്‍ തീരുമാനമെടുത്തിരുന്നു. താന്‍ തീരെ ചെറിയ കുട്ടി ആയിരുന്നപ്പോഴെ പിതാവ് മരിച്ചു പോയിരുന്നു അതിന് ശേഷമുള്ള കഷ്ടപ്പാടുകള്‍ അറിയാതെ ഒന്ന് ഓര്‍ത്ത് പോയി. പെട്ടെന്ന് ഭൂമികുലുങ്ങുന്നത് പോലെ തോന്നി ട്രെയിന്‍ വലിയ കുലുക്കത്തോടെ മറിഞ്ഞു. ഉറക്കത്തില്‍ നിന്ന് ഉണരുവാന്‍ ആര്‍ക്കും സമയം ലഭിച്ചിരുന്നില്ല അതിന് മുന്‍പേ ട്രയിന്‍ പാളം തെറ്റിയിരുന്നു.
ആള്‍പ്പാര്‍പ്പില്ലാത്ത സ്ഥലത്താണ് ട്രയിന്‍ മറിഞ്ഞത്. ഒരു കൂട്ട കരച്ചിലും അവിടവിടെയായി തീ കത്തി പടരുന്നതുമാണ് കാണാന്‍ കഴിഞ്ഞത്. എന്റെ കുഞ്ഞ്, എന്റെ കുഞ്ഞ് എന്ന് ഉറക്കെ നിലവിളിച്ചു സാമുവേലിന്റെ കണ്ണുകള്‍ അടഞ്ഞ് ബോധം മറഞ്ഞു. അപകടമറിഞ്ഞ് വന്നെത്തിയ നാട്ടുകാരും അധികാരികളും രക്ഷാപ്രവര്‍ത്തനത്തിലേര്‍പ്പെട്ടു. ജീവനുള്ളവരെ വേഗം അടുത്തുള്ള ഹോസ്പിറ്റലിലേക്ക് മാറ്റി. അതോടെ പലരും കൂട്ടം തെറ്റി. സാമുവേലിന്റെയും ഭാര്യയുടേയും നില ഗുരുതരമായതിനാല്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.പിന്നീടാണ് സാമിനെ കണ്ടുകിട്ടിയത് സാമിനെ വേറൊരുഹോസ്പിറ്റലിലേക്കും മാറ്റി
നീണ്ട ചില ആഴ്ചകള്‍ സാമുവേലും ഭാര്യയും വേണ്ടവിധം ബോധമില്ലാതെയും ആരെയും തിരിച്ചറിയാതെയും ഹോസ്പിറ്റലില് കഴിഞ്ഞു. അതെ ട്രയിനില്‍ യാത്രചെയ്ത ഡോ.വര്‍ഗീസിന്റെയും ഭാര്യ മേഴ്‌സിയുടെയും മകനാണ് എന്ന് കരുതി രക്ഷാപ്രവര്‍ത്തകര്‍ സാമിനെ ഡോ.വര്‍ഗീസും ഭാര്യയും ഉള്ള ഹോസ്പിറ്റലിലേക്ക് മാറ്റി. സാമിന് തലയ്ക്ക് നല്ല ക്ഷതം പറ്റിയിരുന്നു.
സാമുവേല്‍ അര്‍ത്ഥബോധാവസ്ഥയില്‍ സാമിനെ പാടിയുറക്കാന്‍ താന്‍ എഴുതിയ ഉള്ളതെല്ലാം ദൈവം തന്നതല്ലേ നന്മയല്ലെ അവന്‍ ചെയ്തിട്ടുള്ളൂ.എന്ന ഗാനം അവ്യക്തമായി പാടികൊണ്ടിരുന്നു.
ഡോ.വര്‍ഗീസും മേഴ്‌സിയും തങ്ങളുടെ കൂടെയുള്ള കുഞ്ഞിന്റെ മാതാപിതാക്കളെ തിരക്കി നടന്നു. കൈക്കുഞ്ഞായ സാംമിന്റെ മാതാപിതാക്കളെ കണ്ടെത്താന്‍ അവര്‍ക്ക് കഴിഞ്ഞില്ല. അവര്‍ ആ പൈതലിനെ തങ്ങളുടെ വീട്ടിലേക്ക് കൂട്ടികൊണ്ടുപോയി.
ചില ആഴ്ചകള്‍ക്ക് ശേഷം ആരോഗ്യ നില മെച്ചപ്പെട്ട സാമുവേലും ഡെയ്‌സിയും മകനെ അന്വെഷിച്ചപ്പോള്‍ രൂപം പോലും തിരിച്ചറിയാന്‍ വയ്യാത്ത ഒരു കുഞ്ഞിന്റെ മൃതശരീരം അവരെ കാണിച്ച് കൊടുത്തു. അദ്ധേഹം നിയന്ത്രിക്കാന്‍ കഴിയാതെ പൊട്ടികരഞ്ഞുപോയി കരളലിയുന്ന ആ കാഴ്ച കണ്ട് എല്ലാവരും പൊട്ടി കരഞ്ഞു. പകുതി കരിഞ്ഞ ആ കുഞ്ഞ് ശരീരം നാട്ടിലേക്ക് കൊണ്ടുവരാന്‍ കഴിയാത്തതിനാല്‍ അവിടെ സംസ്‌ക്കാരം നടത്തി. നാട്ടിലെത്തിയ അവരെ ദു;ഖത്തോടെ ഒരു ദേശം മുഴുവന്‍ എതിരേറ്റു.
അനേക വേനല്‍ക്കാലവും മഴക്കാലവും മാറിയതോടെ വര്‍ങ്ങളും കടന്നു പോയി.മറക്കാന്‍ കഴിയാത്തതിനെ എല്ലാം ഉള്ളിലൊതുക്കി സാമുവേല്‍ കര്‍തൃവേലയില്‍ വ്യാപൃതനായി.അങ്ങനെ വന്നു ചേര്‍ന്ന ഒരു മഞ്ഞുകാലം പെന്തക്കോസ്ത് യുവജനപ്രസ്ഥാനത്തിന്റെ താലന്ത് പരിശോധന തിരുവല്ലയിലെ സഭാ ആസ്ഥാനത്ത് അരങ്ങേറി. സ്വന്തം ചര്‍ച്ചിലെ മത്സരാര്‍ത്ഥികളായ കുഞ്ഞുങ്ങളുമായി പ്രോഗ്രാം നടക്കുന്ന മൈതാനത്തെത്തി ഉത്സാഹ ഭരിതമായ മുഹൂര്‍ത്തം എങ്ങും എവിടെയും വിജയം മാത്രം പ്രതീക്ഷിക്കുന്ന ഒരു തലമുറ ചിലര്‍ തോല്‍ക്കുന്നു എന്നാല്‍ അവര്‍ മടുക്കുന്നില്ല. എന്തെന്ത് മാറ്റങ്ങളാ കൊള്ളാം അല്ലെ? സാമുവേല്‍ ഡെയ്‌സിയോടു ചോദിച്ചു. അതെ ഉത്സാഹമുള്ള പ്രവര്‍ത്തകരാണ് ഇതിന്റെ പിന്നല്‍ പറയാതെ വയ്യ ഡെയ്‌സി പ്രതിവചിച്ചു.
ഉടനെ ഉച്ചഭാഷിണി മുഴങ്ങി അടുത്തതായി സീനിയേഴ്‌സിന്റെ സംഗീത മത്സരം മെയില്‍ വോയ്‌സ് ചെസ് നമ്പര്‍ 318 സദസ് തെല്ലും നിശബ്ദമായി വേദിയില്‍ വേഗത്തില്‍ കോമളരൂപിയായ ഒരു ചെറുപ്പക്കാരന്‍ നിലയുറപ്പിച്ചു. ദൈവനാമത്തിന് മഹത്വം എല്ലാവര്‍ക്കും എന്റെ ക്രിസ്തീയ സ്‌നേഹ വന്ദനം എനിക്ക് ഏറ്റവും പ്രിയപ്പെട്ട ഗാനം ഞാന്‍ ഇവിടെ പാടുന്നു. പൊടും നിനവെ അധരങ്ങള്‍ അടക്കിയ നിശബ്ദത ആ പാട്ടു കേള്‍ക്കാനായി എല്ലാക്കാതുകളും കൊതിക്കുന്നതുപോലെ തോന്നി.
അവന്‍ പാടി തുടങ്ങി ഉള്ളതെല്ലാം ദൈവം തന്നതല്ലെ നന്മയല്ലെ അവന്‍ ചെയ്തിട്ടുള്ളൂ…………. അര്‍ത്ഥ സമ്പുഷ്ടമായ ആ ഗാനം അന്തരീക്ഷത്തില്‍ മുഴങ്ങി കേട്ടതോടെ സാമുവേലും ഡെയ്‌സിയും ഒന്ന് ഞെട്ടി ഈ ഗാനം…… ഞങ്ങള്‍ക്കല്ലാതെ ആര്‍ക്കും അറിയാത്ത ഈ പാട്ട്……… ഇരുവരും ചാടി എഴുന്നേറ്റ് സ്റ്റജിന്റെ അടുക്കലേക്ക് ഓടി പാടി തീര്‍ക്കാന്‍ നോക്കിനില്‍ക്കാതെ വിറയാര്‍ന്ന കൈകളോടെ ആ യുവ കരം അവരുടെ കൈകളിലൊതുക്കി. എന്താണ് സംഭവിക്കുന്നതെന്നറിയാതെ കാണികള്‍ സ്തബ്ദരായി.അവര്‍ അവനോട് ചോദിച്ചു മകനെ ഈ പാട്ട് നിനക്ക് എങ്ങനെ അറിയാം ആര്‍ക്കും ഒന്നും മനസിലായില്ല സംഘാടകര്‍ ഓടിക്കൂടി എന്താണ് ഇവിടെ സംഭവിക്കുന്നത് ആ യുവാവ് അവരോട ്പറഞ്ഞു എന്റെ പിതാവ് ഡോ. വര്‍ഗീസാണ് എന്നെ ഈ പാട്ട് പഠിപ്പിച്ചത് പെട്ടെന്ന് ഡോ.വര്‍ഗീസും ഭാര്യയും അവിടേക്കു വന്നു. സാമുവേല്‍ അവരോടായി പറഞ്ഞു ഈ പാട്ട് ഞാന്‍ എഴുതിയതാണ് ഞങ്ങള്‍ക്കല്ലാതെ ഈ പാട്ട് ആര്‍ക്കും അറിയുകയുമില്ല. കാര്യങ്ങള്‍ ഏകദേശം മനസിലായ ഡോ. വര്‍ഗീസ് പറഞ്ഞു മകനെ ഈ പാട്ട് ഞാന്‍ എഴുതിയതല്ല. വര്‍ഷങ്ങള്‍ക്കു മുന്‍പ് നിന്നെ ഞങ്ങള്‍ക്ക് ലഭിച്ചപ്പോള്‍ നിന്നോടൊപ്പം ലഭിച്ച വേദപുസ്തകത്തിനകത്തിരുന്ന പേപ്പറില്‍ കുറിച്ചിരുന്ന വരികളാണ് നടന്ന അപകടത്തില്‍ പിഞ്ച് കുഞ്ഞായിരുന്ന നിനക്ക് നിന്റെ അപ്പനെയും അമ്മയെയും നഷ്ടമായി. ആരും ഏറ്റെടുക്കാനില്ലാതിരുന്ന നിന്നെ ഞങ്ങള്‍ മകനെപ്പോലെ വളര്‍ത്തുകയായിരുന്നു. പെട്ടെന്ന് സാമുവേല്‍ ആ മകനെ കെട്ടിപ്പിടിച്ചു. നീ ഞങ്ങളുടെ നഷ്ടപ്പെട്ട മകനാണ് അവര്‍ വിതുമ്പി. ഡോ.വര്‍ഗീസും കാണികളും എല്ലാം തിരിച്ചറിഞ്ഞു.
വര്‍ഗീസ് പറഞ്ഞു ഞങ്ങള്‍ അവധിയ്ക്ക് വന്നതാണ് ഇവനിപ്പോള്‍ ഞങ്ങളോടൊപ്പം അമേരിക്കയില്‍ പഠിക്കുകയാണ് . കരളലിയിക്കുന്ന ഈ കാഴ്ച കണ്ട് സകലരുടെയും കണ്ണുകള്‍ ഈറനണിഞ്ഞു. സാമുവേലും വര്‍ഗീസും കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞു. ജന്മം നല്‍കിയ മാതാപിതാക്കളുടെയും വളര്‍ത്തിയ മാതാപിതാക്കളുടെയും സ്‌നേഹത്തില്‍ സാം മുങ്ങിപ്പോയി താന്‍ പാടാന്‍ തുടങ്ങിയ തനിയ്ക്ക് നഷ്ടങ്ങള്‍ തിരിച്ചു നല്‍കിയ ആ സ്റ്റേജിലേയ്ക്ക് ഒന്നു തിരിഞ്ഞു നോക്കി ഈ വര്‍ഷം ജീവിതത്തിലെ ഏറ്റവും വലിയ വിജയിയായി അവന്‍ അവരോടൊപ്പം നടന്നു നീങ്ങി. വീണ്ടും ഉച്ചഭാഷിണി മുഴങ്ങിക്കേട്ടു സംഗീതം മെയില്‍ വോയ്‌സ് ചെസ് നമ്പര്‍ 319
മകനുമായി നടന്നകലുന്ന സാമുവേലിന്റെ മനസില്‍ ഒരു ചിന്ത തങ്ങള്‍ അന്ന് അടക്കം ചെയ്ത കത്തിക്കരിഞ്ഞ ആ കുഞ്ഞ് ഏതായിരിക്കും. ചിന്തകള്‍ ഒരായിരം തേരട്ടകളെപ്പോലെ മനസില്‍ ഇഴഞ്ഞു നീങ്ങി. സാമുവേല്‍ തന്റെ മകനായ സാംമിന്റെ കരം മുറുക്കിപ്പിടിച്ചു. ഡോ.വര്‍ഗീസും ഭാര്യയും സാമുവേലിനേയും ഭാര്യയേയും അമേരിക്കയിലേക്ക് കൊണ്ട് പോകുന്നതിനെക്കുറിച്ച് സംസാരിക്കുകയായിരുന്നു കാരണം അവര്‍ക്ക് സാമിനെ പിരിയുന്നത് ചിന്തിക്കാന്‍പ്പോലുംകഴിയില്ലായിരുന്നു. അപ്പോള്‍ ആള്‍ക്കൂട്ടത്തില്‍ നിന്ന് ഒരു സൗഹൃദ ശബ്ദം ഹലോ…സാം..ഇനി എന്നാ കാണുന്നത് സാം ഉച്ചത്തില്‍ വിളിച്ച് പറഞ്ഞു അടുത്ത താലന്ത് പരിശോധയ്ക്ക് കാണാം…..

പാസ്റ്റര്‍ ബോബന്‍ ക്ലീറ്റസ്

9995263179,9947183879

Continue Reading

Youth Voice

അത്യുന്നതങ്ങളില്‍ ദൈവത്തിന് മഹത്വം

Published

on

അത്യുന്നതങ്ങളില്‍ ദൈവത്തിന് മഹത്വം
ഫെയ്ത്ത് മോന്‍

ഒടുവില്‍, മാരക്കാനയിലെ പുല്‍ത്തകിടിയില്‍ അവന്‍ മുട്ടുകുത്തി നിന്നു. കൈകള്‍ വിരിച്ച് അത്യുന്നതങ്ങളിലേക്കു നോക്കിയ കണ്ണുകളില്‍ കടലിരുമ്പുന്നുണ്ടായിരുന്നു. പത്തു കിലോമീറ്റര്‍ അപ്പുറത്ത്, കൊര്‍വൊക്കാഡോ മലയുടെ മുകളില്‍ ക്രിസ്തു അപ്പോഴും കൈകള്‍ വിരിച്ചു നിന്നു. അവിടെനിന്നൊരു നോട്ടത്തില്‍, പച്ച പുതച്ച പശ്ചാത്തലത്തില്‍, വാന്‍ഗോഗിന്റെ സൂര്യകാന്തിയെപ്പോലെ, ലോക പ്രശസ്തമായ ആ മഞ്ഞക്കുപ്പായം ജ്വലിച്ചു നിന്നിരിക്കും…. 100% ജീസസ് എന്നെഴുതിയ ബാന്‍ഡ് നെറ്റിയിലണിഞ്ഞപ്പോള്‍ സ്‌റ്റേഡിയം ഒന്നാകെ പാടി അത്യുന്നതങ്ങളില്‍ ദൈവത്തിന് മഹത്വം.cqwduezweaadjd4

റിയോ ഡി ജനീറോയുടെയും ബ്രസീലിന്റെയാകെയും പ്രതീകമാണ് ക്രൈസ്റ്റ് ദ റെഡീമര്‍. ടിജൂക്ക കാടിനു നടുവിലെ മല മുകളില്‍ കൈകള്‍ വിരിച്ച്, 125 അടി പൊക്കത്തിലങ്ങനെ നില്‍ക്കുന്ന ലോക പ്രശസ്തമായ ശില്‍പ്പം. എന്നാല്‍, റിയൊയില്‍ നടന്ന ഈ ഒളംപിക്‌സിനെ ബ്രസീല്‍ ഇനിയോര്‍ക്കുക മൈതാനത്തു മുട്ടുകുത്തി കൈകള്‍ വിരിച്ച് കണ്ണൊരൊഴുക്കിയ നെയ്മറുടെ ചിത്രത്തിലൂടെയാകും. ഫുട്‌ബോളും പെലെയുമില്ലാത്ത ഉദ്ഘാടനച്ചടങ്ങ് വല്ലാതെ അപൂര്‍ണമായിപ്പോയിരുന്നു ബ്രസീലുകാര്‍ക്ക്. ലോകമെങ്ങും പടര്‍ന്നു കിടക്കുന്ന ആരാധകരുടെ എണ്ണത്തിലും നേടിയെടുത്ത ലോക കിരീടങ്ങളുടെ എണ്ണത്തിലും അടുത്തൊരു എതിരാളി പോലുമില്ലാത്ത ടീമിന് ഇന്നു വരെ ഒരു ഒളിംപിക് സ്വര്‍ണം സ്വന്തമായിട്ടില്ലെന്ന കുറവ് അവര്‍ക്കു താങ്ങാനാവാത്തൊരു പാപബോധവുമായിരുന്നു. എല്ലാത്തിനും പരിഹാരമായിരിക്കുന്നു, നെയ്മര്‍ എന്ന രക്ഷകനിലൂടെ.
രക്ഷകന്‍ എന്ന പേര് അവനു ചേരും. മാരക്കാനയിലെ പഴയ മഹാദുരന്ത സ്മൃതികളുടെ നിഴല്‍ ചിത്രങ്ങള്‍ക്കു മുകളിലേക്ക്, ഏറ്റവും മനോജ്ഞമായ വിജയത്തിന്റെ വര്‍ണശബളിമയാണ് അവന്‍ വാരിത്തൂവിയത്. ലോകകപ്പ് സെമി ഫൈനലില്‍ തന്റെ കൂട്ടുകാര്‍ 1-7നു മരണം വരിക്കുന്നത് കരയ്ക്കിരുന്നു കണ്ടു കരയേണ്ടി വന്നവന്‍. ഇപ്പോള്‍ അവന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകിയ കണ്ണുനീര്‍ മാരക്കാനയുടെയും മഞ്ഞക്കുപ്പായത്തിന്റെയും പാപഭാരത്തെയാകെ കഴുകിക്കളഞ്ഞിരിക്കുന്നു.
പ്രതിഷേധത്തിന്റെ തീക്കടല്‍ കടന്നും ലോകകപ്പ് മത്സരങ്ങള്‍ കാണാന്‍ ബ്രസീലുകാര്‍ സ്റ്റേഡിയങ്ങളിലേക്ക് ഒഴുകിയെത്തിയിരുന്നു. ഒളിംപിക് വേദിക്കു ചുറ്റും നടന്ന പ്രക്ഷോഭങ്ങളുടെ സ്വഭാവത്തിലും വലിയ മാറ്റമൊന്നുമുണ്ടായിരുന്നില്ല. പക്ഷേ, ബ്രസീലുകാര്‍ അവയോടു പ്രതികരിച്ചത് ലോകകപ്പിനോടെന്ന പോലെയായിരുന്നില്ല. ആളൊഴിഞ്ഞ ഉദ്ഘാടന വേദി ആരും കാണാതിരിക്കാന്‍ വെളിച്ചമണച്ചിടേണ്ട ഗതികേടു വന്നു സംഘാടകര്‍ക്ക്. ഒടുവില്‍ സകല നാണക്കേടും മായ്ച്ചു കളയാന്‍ ബ്രസീലിന്റെ ജീവവായുവായ ഫുട്‌ബോള്‍ തന്നെ വേണ്ടിവന്നു.
മോഷണവും അക്രമവും ഉത്തേജക മരുന്നും മലിന ജലവും, ഒരുക്കങ്ങള്‍ ഇനിയും ബാക്കികിടക്കുന്ന സ്റ്റേഡിയങ്ങളും വിജനമായ ഗ്യലറികളും കാലുകുത്താനിടമില്ലാത്ത നിരത്തുകളും… ബ്രസീലുകാര്‍ ഇനിയതൊന്നുമോര്‍ക്കില്ല, കൈകള്‍ വിരിച്ചു കണ്ണീരണിഞ്ഞ് 100% ജീസസ് എന്ന ബാന്‍ഡും അണിഞ്ഞ് മൈതാനത്ത് മുട്ടുകുത്തിയ നെയ്മറായിരിക്കും യുഗങ്ങളോളം ഇനിയവരുടെ മനസ് നിറയെ.
പെനല്‍റ്റി നഷ്ടപ്പെടുത്തിയ മഹാന്‍മാരായ പിന്‍ഗാമിയുടെയോ മഹാരഥനായ സമകാലികന്റെയോ വിധിയല്ല മാരക്കാനയില്‍ നെയ്മറെ കാത്തിരുന്നത്. ചരിത്രത്തോടു പ്രതികാരം ചെയ്യാനും ജര്‍മനിയോടു പകവീട്ടാനുമുള്ള നിയോഗമാണ് അവന്റെ സുവര്‍ണ പാദുകങ്ങളില്‍ വിധി നിയോഗമായി എഴുതിച്ചേര്‍ക്കപ്പെട്ടിരുന്നത്. മാരക്കാനയുടെ മഹാ ഗ്യാലറിയില്‍ തിങ്ങിക്കൂടിയ 85,000 വരുന്ന ആരാധക സമുദ്രത്തെ നിരാശപ്പെടുത്തിയില്ല ബ്രസീലിയന്‍ രാവിന്റെ ആ ശുഭ മുഹൂര്‍ത്തം. ഫ്രീ കിക്കില്‍ തുടങ്ങിവച്ചത് നെയ്മര്‍ സ്‌പോട്ട് കിക്കില്‍ പൂര്‍ത്തിയാക്കുമ്പോള്‍ അതൊരു ജനതയുടെ മാത്രമല്ല, ഒരു സംസ്‌കാരത്തിന്റെയാകെ വിജയമായിരുന്നു, ഫുട്‌ബോള്‍ എന്ന സംസ്‌കാരത്തിന്റെ.

Continue Reading

Youth Voice

ഫെയ്‌സ് ബുക്കിലെ ഹിറ്റ് പോസ്റ്റുകൾ കണ്ടുപിടിക്കാം.

Published

on

By

ഫെയ്‌സ് ബുക്കിലെ ഹിറ്റ് പോസ്റ്റുകൾ കണ്ടുപിടിക്കാം.


ഫെയ്‌സ് ബുക്ക് പോസ്റ്റുകൾ ഹിറ്റുകൾ ആകാനും ഹിറ്റുകൾ ആയത് കാണാനും ഇഷ്ടമില്ലാത്തവർ ആരാണ് ഉള്ളത്. ഹിറ്റുകൾ കാറ്റഗറികളിലായി വെളിവാകുന്ന ഒരു സൈറ്റുണ്ട് അതാണ് ലെയും ബുക്ക് ഡോട്ട് കോം ( lamebook .com ) ഇമേജുകൾ ആയി തന്നെ വെളിവാക്കുന്നു. കീ വേർഡ് സേർച് സൗകര്യവും ഒരുക്കിയിട്ടുണ്ട്. നമുക്കും പോസ്റ്റു ചെയ്യാനുള്ള സൗകര്യം ഈ വെബ്‌സൈറ്റിന് ഉണ്ട്. തുടങ്ങിയ നിരവധി സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.lamebook

Continue Reading

Trending

Copyright © 2021 Faithtrack , Developed by CloudStorey