പറയാതിനി വയ്യ:എതിരില്ലാതെയല്ല എതിരില്ലാതാക്കി ജയിച്ചവര്‍.

പറയാതിനി വയ്യ.

എതിരില്ലാതെയല്ല എതിരില്ലാതാക്കി ജയിച്ചവര്‍.

പെന്തക്കോസ്ത് സമൂഹത്തില്‍ വച്ച് ഏറെ ചര്‍ച്ചചെയ്യപ്പെടുന്ന ഇലക്ഷനാണ് ഐ.പി.സി യുടെ ഇലക്ഷന്‍. ഈ തിരഞ്ഞെടുപ്പ് സംവിധാനം തന്നെയാണ് സഭയുടെ തകര്‍ച്ചയ്ക്ക് ഒരു പ്രധാന കാരണവും. ഐ.പി.സി സംസ്ഥാന ഇലക്ഷനില്‍ ഒരു പാനല്‍ മുഴുവന്‍ തിരഞ്ഞെടുക്കപ്പെട്ടത് ഏറെ ശ്രേദ്ധേയമായിരുന്നു. മണ്ധലാടിസ്ഥാനത്തില്‍ തിരഞ്ഞെടുപ്പ് നടക്കുമ്പോള്‍ പാനലിന്‍റെ വാശിയും ചേരിതിരിവും ഇല്ലാതെയാകും എന്ന് ആഗ്രഹിച്ചവരെ അന്ധാളിപ്പിക്കും വിധത്തിലുള്ള കാര്യപരിപാടികളായിരുന്നു അരങ്ങേറിയത്.

എതിരില്ലാതാക്കി ജയിച്ചവര്‍.

പാസ്റ്റര്‍ ജേക്കബ്‌ ജോണ്‍ പ്രസിഡന്‍റായും പാസ്റ്റര്‍ കെ.സി.ജോണ്‍ സെക്രട്ടറിയായും പാസ്റ്റര്‍ തോമസ്‌ ഫിലിപ്പ് വെണ്മണി ജോയിന്‍റ് സെക്രട്ടറിയായും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടതായി പ്രഖ്യാപിക്കുമ്പോള്‍ ഒരു സംശയം ആര്‍ക്കാണ് ഇവിടെ എതിരില്ലാതിരുന്നത്? പാസ്റ്റര്‍ ജേക്കബ്‌ ജോണിനെതിരെ മത്സരിക്കാന്‍ അഥവാ പ്രസിഡന്‍റ് സ്ഥാനത്തേയ്ക്ക് മത്സരിക്കാന്‍ പാസ്റ്റര്‍ വത്സന്‍ ഏബ്രഹാമും പാസ്റ്റര്‍ ബേബി വര്‍ഗീസും മനസ്സുകൊണ്ട് തയ്യാറായിരുന്നു. ലഭിച്ച കാലംകൊണ്ട് ജനകീയനായി മാറുവാന്‍ പാസ്റ്റര്‍ ജേക്കബ്‌ ജോണിന് കഴിഞ്ഞതിനാല്‍ അദ്ധേഹത്തെ എതിര്‍ത്ത് ജയിക്കുക എന്നത് പ്രയാസമേറിയ കാര്യമായിരുന്നു എന്നതാണ് സത്യം. ഒരു പ്രാവശ്യം കൂടെ പ്രസിഡന്‍റായി തുടരണം എന്ന് താല്പര്യം ഉണ്ടായിരുന്ന പാസ്റ്റര്‍ ജേക്കബ്‌ ജോണ്‍ കൂടുതല്‍ ജനകീയനാകാനും ആത്മീയ പ്രതിച്ഛായ നിലനിര്‍ത്താനും ഏറെ ശ്രെമിച്ചതിന്‍റെ ഫലമാണ് എതിരില്ലാതായത്. വിയോജിത നിലപാടുകാര്‍ ഇല്ലാത്തതിനാല്‍ അല്ല ലഭിച്ച സമയംകൊണ്ട് എതിരില്ലാതാക്കുകയായിരുന്നു.
സെക്രട്ടറി സ്ഥാനം തിരികെപിടിച്ച പാസ്റ്റര്‍ കെ.സി ജോണ്‍ ചില്ലറ പ്രതികൂലമല്ല കഴിഞ്ഞകാലത്ത് അനുഭവിച്ചത്. ശത്രുക്കള്‍ കുറച്ച് ഉണ്ട് കേട്ടോ…. അത് ലോകം അറിഞ്ഞത് കോടതി വിധിയിലൂടെ സ്ഥാനഭ്രെംശം ഉണ്ടായപ്പോഴാണ്. നഷ്ടപ്പെട്ട സ്ഥാനത്ത് തിരികെ വരാനുള്ള തന്‍റെ ശ്രെമത്തിന്‍റെ ഭാഗമായി ഓരോ എതിരുകളെയും ഇല്ലാതാക്കി പാസ്റ്റര്‍ സാം ജോര്‍ജിനെ സെക്രട്ടറി സ്ഥാനമെന്ന ചിന്തയില്‍ നിന്ന് സൌഹൃദംപൂര്‍വ്വം മാറ്റി കളം ക്ലിയറായി എന്ന് ഏകദേശം ഉറച്ചപ്പോള്‍ ഇതാ മറ്റൊരു പ്രതിയോഗി പാസ്റ്റര്‍ ഫിലിപ്പ് പി തോമസ്‌. വൈസ് പ്രസിഡന്‍റായി നില്‍ക്കുന്നു എന്ന് അതുവരെ പറഞ്ഞയാള്‍ പെട്ടെന്ന് ജനറല്‍ സെക്രട്ടറി സ്ഥാനത്തേയ്ക്ക്. ഈ ബഹുമാനപ്പെട്ട ദൈവദാസന്‍റെ ഈ അടുത്ത കാലത്തെ പ്രശ്നം ഇതുതന്നെയിരുന്നു. ജനറല്‍ വേണോ സ്റ്റേറ്റില്‍ വേണോ എന്നുചിന്തിച്ച് കാലംകളഞ്ഞു. കൂടെ കൂടിയ കൂട്ടം അതോടെ ദുര്‍ബലമായി. അങ്ങനെ ഫിലിപ്പ് പി തോമസ്‌ പാസ്റ്ററുടെ തീരുമാനത്തോടെ കെ.സി പാസ്റ്റര്‍ക്കെതിരായി അപ്പോള്‍ എതിരുണ്ടേ….. പിന്നെ നടന്നതാണ് എതിരില്ലാതാക്കല്‍ പരിപാടി. ആ നീക്കം അരങ്ങേറിയത് സാം കുഴിക്കാലയുടെ അദ്ധ്യക്ഷതയില്‍ ആണെന്ന് പറഞ്ഞുകേള്‍ക്കുന്നു. പാസ്റ്റര്‍ ഫിലിപ്പ് പി തോമസ്‌ സകലരുടെയും പ്രതീക്ഷ തെറ്റിച്ച് പിന്മാറിയത് എന്ത് പ്രലോഭനത്തിലാണ് എന്ന് വ്യക്തമല്ല. ചിലര്‍ പറയുന്നു അടുത്ത ടേമില്‍ സംസ്ഥാന പ്രസിഡന്‍റാകാന്‍ എതിരില്ലാത്ത കളംകൊടുക്കാമെന്നും ജനറല്‍ കണ്‍വന്‍ഷനില്‍ ശനിയാഴ്ച രാത്രി പ്രസംഗവും ഓഫര്‍ ചെയ്തതുകൊണ്ട് പിന്മാറി എന്നാണ്. സംഗതി തുറന്നു സമ്മതിക്കാന്‍ ഫിലിപ്പിപാസ്റ്റര്‍ തയ്യാറായില്ല കാര്യം ഇതൊക്കെയാണെങ്കിലും ഇപ്പോള്‍ സെക്രട്ടറി പാസ്റ്റര്‍ കെ.സി ജോണ്‍ തന്നെ. കേന്ദ്രതല ഉന്നതന്മാര്‍ക്ക് അദ്ദേഹം തന്നെ സെക്രട്ടറിയാകണമെന്ന് തീരുമാനിച്ച് ഉറപ്പിച്ചപോലെയാണ് കുമ്പനാട്ടെ കാര്യങ്ങള്‍. സെക്രട്ടറി സ്ഥാനത്ത് നിന്ന് പാസ്റ്റര്‍ കെ.സി ജോണ്‍ മാറേണ്ടിവന്നെങ്കിലും അദ്ധേഹമിരുന്ന ചെയറില്‍ ഇരിക്കാനോ ക്യാബിനില്‍ ഒന്ന് കയറാനോ അതിന്‍റെ മുന്‍പിലെ ഗ്ലാസ്‌ ഡോറിലെ സെക്രട്ടറിയുടെ സ്ഥാനത്ത് നിന്ന് അദ്ധേഹത്തിന്‍റെ പേര് നീക്കം ചെയ്യാനോ ഇതുവരെ ആരും തയ്യാറായിട്ടില്ലായിരുന്നു. ഇതുകൊണ്ട് എന്ത് മനസ്സിലാക്കാം. ഒന്നും മനസ്സിലാകാത്തവര്‍ ഇതെങ്കിലും മനസ്സിലാക്കിക്കോ ഇനി പേര് പ്രിന്‍റ് ചെയ്ത് സഭയുടെ പണം നഷ്ടമാക്കില്ല.സഭയ്ക്ക് എന്ത് ലാഭമായി…. ജനം തിരഞ്ഞെടുത്ത നേതാവെന്നും പറയാന്‍ കഴിയില്ല. കളമൊരുക്കി കാര്യം നേടിയെന്നു പറഞ്ഞാല്‍ അത് തെറ്റാകുമോ എന്തോ? പൊടുന്നിനവേ ജോയിന്‍റ് സെക്രട്ടറിയായ സുവിശേഷ പ്രസംഗകന്‍ പാസ്റ്റര്‍ തോമസ്‌ ഫിലിപ്പ് വെണ്മണി നിലവിലെ സെക്രട്ടറി ഇന്‍ ചാര്‍ജായ പാസ്റ്റര്‍ സാം ജോര്‍ജിനെയാണ് നേരിടാന്‍ ഇറങ്ങിയത്‌ അപ്പോഴും എതിരുണ്ടേ……. സംഗതി കാര്യം നേടാന്‍ അല്പം പണിപ്പെട്ടു എന്ന് പറഞ്ഞു കേള്‍ക്കുന്നു സന്തതസഹചാരി ജെയിംസ്‌ പാസ്റ്ററെ കൊണ്ട് പാസ്റ്റര്‍ സാം ജോര്‍ജിന്‍റെ നാമനിര്‍ദേശ പത്രികയിലെ ന്യൂനത ചൂണ്ടിക്കാട്ടി കത്തുകൊടുപ്പിച്ചു എന്നും പറഞ്ഞു കേള്‍ക്കുന്നു. അപ്പോള്‍ എല്ലാവര്‍ക്കും എതിരുണ്ടേ….. ഇനി പറയുമ്പോഴും എഴുതുമ്പോഴും ശ്രെദ്ധിക്കുക എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടവര്‍ എന്നല്ല എതിരില്ലാതാക്കി ജയിച്ചവര്‍ എന്ന് കൂട്ടിചേര്‍ക്കുക.

Related posts

Leave a Comment