നിലപാട്:അസഹിഷ്ണുതയുടെ കാലത്തെ എഴുത്തും എഴുത്തുകാരും

നിലപാട്.

അസഹിഷ്ണുതയുടെ കാലത്തെ എഴുത്തും എഴുത്തുകാരും .

ആരാവാരങ്ങളും കൊട്ടിഘോഷങ്ങളോടെ പിറവികൊണ്ട പല മാധ്യമങ്ങളും മണ്‍മറഞ്ഞു. കാരണം ഒറ്റയ്ക്ക് നടക്കാന്‍ കഴിയാതെ വരുന്നു. നാമ്പ് നുള്ളാന്‍ ഇറങ്ങിതിരിച്ചവരും കാരണമാകുന്നു. ഭാരിച്ച സാമ്പത്തിക ചിലവ് വരിസംഖ്യ സമ്പ്രദായത്തിന്‍റെ തകര്‍ച്ച മുന്നോട്ട് പോകാന്‍ ചിലരുടെ കൈപിടിത്തം വേണം എന്ന സ്ഥിതി ചെന്നെത്തുന്നത് തിന്നുതീര്‍ക്കുന്ന ചില തീവിഴുങ്ങികളുടെ മുന്നില്‍ അത് കാരണം പല മാധ്യമങ്ങളും എഴുത്തുകാരും മിണ്ടാതെയായി അല്ലെങ്കില്‍ മിണ്ടാതെയക്കി. ആ കാലം ഇതാ കഴിയുന്നു. ഒറ്റയ്ക്ക് നടക്കാം വലിയ കൂട്ടത്തോട് സംസാരിക്കാം.വമ്പന്‍ കരവലയത്തില്‍ പിടിച്ചു വച്ചിരുന്ന മാധ്യമ സാമ്രാജ്യം സോഷ്യല്‍ മീഡിയ സംസ്കാരം തകര്‍ത്തെറിഞ്ഞു. അവരുടെ ആധിപത്യം അവസാനിച്ചതിന്‍റെ അവസാന റൌണ്ട്ആകാശവെടിയും മുഴങ്ങിക്കഴിഞ്ഞു.

സത്യം പറയുന്നവനെ വായനക്കാര്‍ക്ക് വേണം.

സകല തിന്മകള്‍ക്കു മുന്നുല്‍ കണ്ണുമടച്ചു ഇരിക്കുന്നത് തന്നെ വലിയ തിന്മയാണ്. എന്തിന് വേണ്ടി എഴുതണം? എന്ന ചോദ്യത്തിന് സ്വയം ഉത്തരവും എന്തിന് എഴുതണമെന്ന മറ്റുള്ളവരുടെ ചോദ്യത്തിന് ഉത്തരവും കണ്ടെത്തിയിരിക്കണം. തിരുത്തുകളും മിനിക്കുകളും കഴിഞ്ഞ് പ്രസിദ്ധീകരിക്കുന്ന ആശയങ്ങള്‍ പിന്നീട് എഴുത്തുകാരന്‍റെ സ്വന്തമല്ല സമൂഹത്തിന്‍റെതായി മാറുന്നു. ഇവിടെ വേഗത മാത്രം നോക്കിയാല്‍ മതി. (3G,4G,5G) ഇവിടെ അറിയാനും അറിയിക്കാനുമുള സമയം ലോഗിങ്ങിനും ലോഗൌട്ടിനും മധ്യത്തില്‍ മാത്രം. സര്‍വ്വ സ്വതന്ത്രമായ ഒരിടം അതിനെ അപക്വവും ബാലിശവുമായ കമന്‍റുകളുടെ ഇടമാക്കി മാറ്റാതെ സാമൂഹിക ഇടപെടലിനും ആത്മാവിഷ്കാരത്തിനും നന്മ നിലനിര്‍ത്താനുമുളള പൊതുവേദിയാക്കണം.

എഴുത്തുകാരന്‍റെ കഴുത്ത് നോക്കുക.

ഇത് പോലെ സംസ്കാര ശൂന്യമായ പ്രവര്‍ത്തിയും നാണക്കേടിന് കൂട്ടുപിടിക്കുന്നവരുടെയും കാലം. കറുത്തകൊട്ട് ഇട്ട് നിയമം കൈയ്യിലൊതുക്കിയവരും കാക്കിയണിഞ്ഞ നിയമപാലകരും മാധ്യമത്തെ ഒതുക്കാന്‍ നോക്കുന്നു. നാറിയത് അകത്തിരുന്ന് നാറിയാലുംആർക്കും കുഴപ്പമില്ല പുറത്തു ആരും അറിയരുത്. എഴുത്തുകാരന്‍ ഭയപ്പാടോടെ ജീവിക്കെണ്ടിയ കാലം ആരൊക്കെയോ പിന്തുടരുന്നുണ്ട് ചില നിഴലാട്ടങ്ങള്‍ ഒരു കൈകൊണ്ട് ആശ്ലേഷിക്കുന്നവന്‍റെ മറുകയ്യില്‍ പാരയാണോ എന്ന ഭയം. സഭയ്ക്കുള്ളിലെ ജീര്‍ണ്ണതകളെ സഭയുടെ ആത്മീയ പരിസരമലിനീകരണത്തെ, അനാത്മീയ രാഷ്ട്രീയ വ്യവസ്ഥിതിയെ തുറന്നു കാട്ടാന്‍ ഭയപ്പെട്ടാല്‍ തകരുന്നത് ഒരു വലിയ സമൂഹവും ഇതൊന്നും അധികം അറിയാത്ത പലരുടെയും വിശ്വാസവും ആയിരിക്കും. എഴുത്തുകാരും മാധ്യമങ്ങളും എന്തെഴുതണം എന്തെഴുതരുത് എന്ന് നിയന്ത്രിക്കുന്ന ദൃശ്യവും അദൃശ്യവുമായ ചില ശക്തികള്‍ അവര്‍ പലരുടെ ശ്വാസം കൊണ്ട് തങ്ങളുടെ വിജയക്കൊടി പാറിപറപ്പിക്കുന്നു. സകല തിന്മയും കൈമുതലക്കിയിട്ട് സ്വയം നീതീകരിക്കുന്നവര്‍ സഭാസമൂഹത്തിന്‍റെ മൂല്യം തന്നെ നശിപ്പിക്കുന്നു. ചിലരുടെ ജന്മം കൊണ്ട് ചെയ്തുകൂട്ടുന്ന തിന്മകളെ തിരുത്താന്‍ ഒരു ജന്മം മാത്രം പോര.

boban c newപാസ്റ്റര്‍ ബോബന്‍ ക്ലീറ്റസ്

Related posts

Leave a Comment