ഹാപ്പി ബർത്ത് ഡേ എന്ന ഗാനം പാടിയാൽ കേസാകും

ഹാപ്പി ബർത്ത് ഡേ എന്ന ഗാനം പാടിയാൽ കേസാകും.

പിറന്നാൾ ആഘോഷത്തിന് പാടി പതിഞ്ഞ ഗാനമാണ് ഹാപ്പി ബർത്ത് ഡേ റ്റൂ യൂ…..1998-ലെ ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡ്സ് പ്രകാരം ഇംഗ്ലിഷിൽ ഏറ്റവും അംഗീകരിക്കപ്പെട്ട ഗാനമാണിത്.18 ഭാഷയിലെങ്കിലും ഈ ഗാനം മൊഴിമാറ്റം ചെയ്യപ്പെട്ടിട്ടുണ്ട്.എന്നാൽ ഈ ഗാനം വ്യവസായ ലക്ഷ്യത്തോട് കൂടി പാടിയാൽ കേസാകും. കാരണം എന്തെന്നല്ലേ
The world famous Happy Birthday song is also known as Happy Birthday to You is written by Patty Hill and Mildred J. Hill.
The world famous Happy Birthday song is also known as Happy Birthday to You is written by Patty Hill and Mildred J. Hill.
1893 ൽ പാറ്റി സ്മിത്ത് ഹിൽ, മിൽഡ്രഡ് ജെ. ഹിൽ എന്നീ അമേരിക്കൻ സഹോദരിമാർ ചേർന്ന് ഗുഡ് മോർണിംഗ് ഡിയർ ചിൽഡ്രെൻസ് എന്ന മനോഹര ഗാനത്തിന് രൂപം നൽകി ആ ഗാനം പ്രശസ്തമാവുകയും ചെയ്തു.പാറ്റി സ്മിത്ത് ഹിൽ കെന്റക്കിയിലെ ലൂയിവിൽ എക്സ്പിരിമെന്റൽ കിന്റർഗാർട്ടൻ സ്കൂളിന്റെ പ്രിൻസിപ്പലും മിൽഡ്രഡ് ജെ. ഹിൽ അതേ സ്കൂളിലെ അദ്ധ്യാപികയും പിയാനിസ്റ്റുമായിരുന്നു. വർഷങ്ങൾക്ക് ശേഷം ഒരു പബ്ലിഷർ അതിന്റെ കെട്ടും മട്ടും മാറ്റി ഇടയ്ക്കുള്ള വരിയായ ഹാപ്പി ബർത്ത് ഡേ റ്റൂ യൂ എന്നത് ആദ്യം കൊണ്ട് വരികയും ചെയ്തു. ബ്രോഡ്‌ വേ എന്ന സംഗീത പരിപാടിയിൽ 1934 ൽ ഈ പാട്ട് കേട്ട പഴയ ഹിൽ കുടുംബാംഗം ജെസീക്ക സംഗീത ട്രുപ്പിനെതിരെ കേസ് കൊടുത്തു. ജെസിക്കായ്ക്ക് അനുകൂലമായ കോടതി വിധിയും ഉണ്ടായി. അതിനു ശേഷം വാണിജ്യ രീതിയിൽ ഈ ഗാനം ഉപയോഗിക്കുന്നത് നിയമപരമായി കുറ്റമാണ് എന്ന് കരുതി കേക്ക് മുറിച്ചു പാട്ടു പാടുന്നത് വാണിജ്യ ലക്ഷ്യത്തോട് അല്ലാത്തതിനാൽ കുറ്റമല്ല.വാർണർ മ്യൂസിക് ഗ്രൂപ്പിനാണ് ഇപ്പോൾ ഗാനത്തിന്റെ പകർപ്പവകാശം. 2008 വർഷത്തിൽ മാത്രം 20 ലക്ഷം ഡോളറാണ് കമ്പനിക്ക് ഈ വകയിൽ വരുമാനമുണ്ടായത്.

Related posts

Leave a Comment