കുമ്പനാട് കണ്ട ലെഗിന്‍സ് വേഷധാരികള്‍.

കുമ്പനാട് കണ്ട ലെഗിന്‍സ് വേഷധാരികള്‍.


ത്മീയ സംഗമത്തില്‍ കുമ്പനാട് ഗ്രൌണ്ടില്‍ പതിവില്‍ വിപരീതമായി കാണേണ്ടി വന്ന കാഴ്ച ദുഖവും ലജ്ജയും ഉളവാക്കി. എന്തിനും ഏതിനും മറ്റുള്ളവരെ വിമര്‍ശിക്കുന്ന നമ്മുടെ ഇടയില്‍ മാന്യതയും നഗ്നതയും എന്ത് എന്ന് തിരിച്ചറിയാത്ത ചിലര്‍ ലെഗിന്‍സ് ധരിച്ച് എത്തിയതിലൂടെ ആത്മീക സമൂഹത്തിന്‍റെ മാനവും അന്തസും പൊതു സമൂഹത്തിന്‍റെ മുന്‍പില്‍ വില്പനക്ക് വച്ചു. അര്‍ത്ഥാല്‍ അരയ്ക്ക് താഴെ നഗ്നതയോടെ നടക്കുന്നു എന്നല്ലാതെ എന്തുപറയാന്‍. അടിവസ്ത്രം ധരിച്ച് പുറത്തിറങ്ങി നടക്കുന്നതാണോ അന്തസ്സ്, മൂക്കിന്‍ തുമ്പില്‍ വിരലമര്‍ത്തി നാണമില്ലേ എന്നര്‍ത്ഥത്തില്‍ നോക്കുന്നവര്‍ ചോദിക്കുന്ന ചോദ്യം ഇതിന്‍റെയൊന്നും വീട്ടില്‍ അമ്മയും അപ്പനും ഇല്ലേ…ഭര്‍ത്താവ് എന്നോരുവാന്‍ ആണാണെങ്കില്‍ ഇങ്ങനെ ഭാര്യയെ പൊതുപ്രദര്‍ശനമാക്കുമോ?
70 കളില്‍ ” പെട്രീഷ്യ ഫീല്‍ഡ്” മോഡേണ്‍ ലെഗിന്‍സ് രൂപകല്‍പ്പന ചെയ്തപ്പോള്‍ ലൈംഗിക ഉത്തേജക വസ്ത്രം എന്ന ആശയത്തില്‍ തന്നെ രൂപകല്‍പ്പന ചെയ്ത വസ്ത്രമാണ് ലെഗിന്‍സ്. ആത്മീയ യോഗങ്ങളിലും യാതൊരു കൂസലും കൂടാതെ ശരീര പ്രദര്‍ശനം നടത്തുന്നതും അനുവദിക്കുന്നതും ഖേദകരമാണ് എന്ന് പറയാതെ വയ്യ. തമിഴ്നാട്ടില്‍ ക്ഷേത്രങ്ങളില്‍ ലെഗിന്‍സും ജീന്‍സും ധരിച്ച് വരുന്നത് ഹൈക്കോടതി വിലക്കിയിരിക്കുന്നു എന്ന വാര്‍ത്ത‍ വായിച്ചറിഞ്ഞ ആത്മീക സമൂഹമേ ഒരു തിരുത്തല്‍ നമുക്കും വേണ്ടേ? പെന്തക്കോസ്ത് സമൂഹത്തിന്‍റെ വലിയ ആത്മീക സമ്മേളനമായ കുമ്പനാടും ലെഗിന്‍സ് ധാരികള്‍ എത്തിയത് നമ്മുടെ സമൂഹത്തിന് ഏറ്റവും വലിയ നാണക്കേടാണ് നേതൃത്വവും ഓരോ സഭയും ഈ സംസ്കാരത്തെ തുരത്തുവാന്‍ ഒരുങ്ങുക.

Related posts

Leave a Comment