“സമയമാം രഥത്തില്‍”……. എന്ന ഗാനം മലയാളി മനസ്സില്‍ എങ്ങനെ? എപ്പോള്‍?

പാട്ടിന്‍റെ പാത

“സമയമാം രഥത്തില്‍ ഞാന്‍ സ്വര്‍ഗ്ഗ യാത്ര ചെയ്യുന്നു”…… എന്ന ഗാനം ഒരു സിനിമയിലൂടെയാണ് ഏറ്റവും കൂടുതല്‍ മലയാളി മനസ്സില്‍ ഇടംനേടിയത്. 1970- ല്‍ റിലീസ് ചെയ്ത മലയാള സിനിമയായ ‘ അരനാഴിക നേരം’ എന്ന സിനിമയില്‍ വയലാര്‍ രാമ വർമ്മ യുടെയും ദേവരാജൻ മാസ്റ്ററുടെയും കൂട്ടുകെട്ടിലൂടെയാണ് മലയാളിയുടെ നാവിന്‍ തുമ്പില്‍ സമയമാം രഥത്തില്‍ എന്ന ഗാനം കയറികൂടിയത്, ഇതിന്‍റെ രചയ്താവ്”പോള്‍ ബ്രിറ്റ് നാഗല്‍” എന്ന സായിപ്പാണ്‌ . എന്നാല്‍ ഈ ഗാനം സിനിമയ്ക്ക് വേണ്ടി എഴുതിയതല്ല. ചരിത്രതാളുകളിലൂടെ 1867 ല്‍ നവംബര്‍ 3-)0 തീയതി ജര്‍മ്മനിയിലെ ഹേസ്സല്‍ എന്ന സ്ഥലത്ത് ജനിച്ച നാഗല്‍ വൈദിക വേലയ്ക്ക് വേണ്ടി സ്വിറ്റ്സര്‍ ലന്‍റെലെ ബാസല്‍ ലൂഥറന്‍ സെമിനാരിയില്‍ ചേര്‍ന്ന് പഠിച്ചു. അന്ധത പിടിച്ച ഇന്ത്യയെക്കുറിച്ചുണ്ടായ ആത്മഭാരം നിമിത്തം 1893 ല്‍ ഡിസംബറില്‍ കണ്ണൂരില്‍ എത്തി. മിസ് ഹാരിയെറ്റ് മിച്ചല്‍ എന്ന ആ൦ഗ്ലോ ഇന്ത്യന്‍ വനിത സഹധര്‍മ്മിണിയായി. മിഷണറിയായ താന്‍ സ്വതന്ത്രമായി ശുശ്രൂഷിപ്പാന്‍ ഇഷ്ടപ്പെട്ടു. കുന്നംകുളം, വടക്കന്‍ പരവൂര്‍ , തൃശൂര്‍, കുമ്പനാട് എന്നീ സ്ഥലങ്ങളില്‍ പ്രവര്‍ത്തിച്ചു. ക്രൈസ്തവ കൈരളി ഇന്നു പാടി സന്തോഷിക്കുകയും ആരാധിക്കുകയും ചെയ്യുന്ന 100- ല്‍ പരം ഗാനങ്ങള്‍ അദ്ധേഹത്തിന്‍റെ സംഭാവനയാണ്. സമയമാം രഥത്തില്‍ എന്ന് തുടങ്ങുന്ന ഗാനം പതിനേഴു ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ടിട്ടുണ്ട്. ഇദ്ധേഹം കുന്നംകുളത്തു താമസിക്കുന്ന കാലത്താണ് സമയമാം രഥത്തില്‍ എന്ന ഗാനം മലയാള സിനിമയിലേക്ക് പറിച്ച് നടപ്പെട്ടത്

വെറുതെ ഒരു സന്ദര്‍ശനത്തിനായി സ്വദേശമായ ജര്‍മ്മനിയിലേക്ക് പോയ മിഷിണറിയ്ക്കും കുടുംബത്തിനും പെട്ടെന്ന് പൊട്ടി പുറപ്പെട്ട ഒന്നാം ലോകമഹായുദ്ധം കാരണം മടങ്ങി വരവ് സാധിച്ചില്ല. 1921 മെയ് 21-)0 തീയതി അദ്ദേഹം സമയമാം രഥത്തില്‍ സ്വര്‍ഗ്ഗതീരമണഞ്ഞു.

Related posts

Leave a Comment