ബീഫ് അച്ചാര്‍
ആവശ്യമുള്ള സാധനങ്ങള്‍
1.ബീഫ് – 1കിലോ
2.വിനാഗിരി – 5 ടീസ്പൂണ്‍
3.മഞ്ഞള്‍പ്പൊടി- 2 ടീസ്പൂണ്‍
4.ഉപ്പ് – ആവശ്യത്തിന്
5.മുളകുപൊടി – 6 ടേബിള്‍സ്പൂണ്‍
6.ഇഞ്ചി – 4 ടീസ്പൂണ്‍(ചെറുതായി അരിഞ്ഞത്)
7.വെളുത്തുള്ളി – 100 ഗ്രാം
8.കറിവേപ്പില – ആവശ്യത്തിന്.
9.ഉലുവ – 1 സ്പൂണ്‍
10.കായപ്പൊടി – 1ടീസ്പൂണ്‍
11.കുരുമുളക് പൊടി – 1ടീസ്പൂണ്‍
12.എണ്ണ(സണ്‍ഫ്ലവര്‍) – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം:
ബീഫ് ചെറിയ കഷണങ്ങളാക്കി കഴുകി വെള്ളം വാലാന്‍ വയ്ക്കുക. അതിനുശേഷം ബീഫ്,മഞ്ഞള്‍പ്പൊടി, ഉപ്പ്, കറിവേപ്പില,വിനാഗിരി(കുറച്ച്) എന്നിവ ചേര്‍ത്ത് വേവിക്കുക. വെള്ളം വറ്റിക്കഴിയുമ്പോള്‍ ചട്ടിയില്‍ എണ്ണ ഒഴിച്ച് ബീഫ് വറുത്തെടുക്കുക(അധികം മൊരിഞ്ഞ് പോകരുത്). പിന്നീടു ഒരു ചട്ടിയില്‍ എണ്ണ ഒഴിച്ച് ആദ്യം ഉലുവ പിന്നീട് വെളുത്തുള്ളി പിന്നീട് ഇഞ്ചി,കറിവേപ്പില എന്നിവ വഴറ്റുക അതിനുശേഷം അടുപ്പില്‍ നിന്ന് ചട്ടി വാങ്ങിവയ്ക്കുക മുളകുപൊടി, മഞ്ഞള്‍പ്പൊടി,കുരുമുളകുപൊടി,ഉപ്പ് എന്നിവ ചേര്‍ത്തതിനു ശേഷം ബാക്കി വന്ന വിനാഗിരി ചേര്‍ക്കുക. വീണ്ടും അടുപ്പില്‍ വച്ച് ചൂടാക്കുക. വറുത്തു വച്ചിരിക്കുന്ന ബീഫ് ചേര്‍ക്കുക എല്ലാം കൂടി ഇളക്കി യോജിപ്പിക്കുക ചൂടായതിനു ശേഷം അടുപ്പില്‍ നിന്ന് വാങ്ങി. കായപ്പൊടി കൂടി ചേര്‍ത്ത് ഉപയോഗിക്കാം. ഉപ്പു ആവശ്യത്തിനു ചേര്‍ക്കുക.