Top News
ജനം ദൈവീക നിയോഗങ്ങളെ തിരിച്ചറിയണം: റവ. ബെന്നി ജോൺ. ദൈവസഭ കൊൽക്കത്ത റീജിയൺ കൺവൻഷന് അനുഗ്രഹീത സമാപ്തി

(അനീഷ് വലിയപറമ്പിൽ-മീഡിയ കോർഡിനേറ്റർ)
കൊൽക്കത്ത: ഈ കാലഘട്ടത്തിൽ ദൈവീക നിയോഗങ്ങൾ നാം തിരിച്ചറിഞ്ഞെങ്കിൽ മാത്രമേ ക്രിസ്തീയ ജീവിതം വിജയകരമായി മുമ്പോട്ടു കൊണ്ടുപോകാൻ കഴിയുകയുള്ളൂവെന്ന് ഇന്ത്യാ ദൈവസഭ സെൻട്രൽ ഈസ്റ്റേൺ റീജിയണൽ ഓവർസിയർ റവ. ബെന്നി ജോൺ പറഞ്ഞു.കൊൽക്കത്തയിൽ നടന്നു വന്ന ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്പൽ) ഇൻ ഇന്ത്യ സെൻട്രൽ ഈസ്റ്റേൺ റീജിയൺ ജനറൽ കൺവൻഷനിലെ സമാപന സന്ദേശം നൽകുകയായിരുന്നു അദ്ദേഹം. സുവിശേഷീകരണ ദൗത്യം ഏറ്റെടുത്ത് ജീവിതവിശുദ്ധ ജീവിതം മുന്നോട്ടു കൊണ്ടുപോകാൻ ഏവർക്കും കഴിയണമെന്ന് റീജിയണിലെ പതിമൂന്നിൽപരം സംസ്ഥാനങ്ങളിൽ നിന്നും എത്തിയ ആയിരക്കണക്കിന് വിശ്വാസസമൂഹത്വത്തെ ആഹ്വാനം ചെയ്തു.പാസ്റ്റർ ഷിബു ടി മാത്യു അദ്ധ്യക്ഷത വഹിച്ചു.’സമയം അടുത്തിരിക്കുന്നു’ എന്ന ചിന്താവിഷയത്തെ അടിസ്ഥാനമാക്കി നടന്ന കൺവൻഷനിൽ റവ.സതീഷ് കുമാർ (ഡാളസ്),റവ. ജിബി റാഫേൽ,റവ. ജെയിംസ് റാം,പ്രൊ.ജേക്കബ് തൊമസ്, റവ. ഏബ്രഹാം വർഗീസ്,റവ.ജോയൽ സുജിത് തുടങ്ങിയവർ വിവിധ സെക്ഷനുകളിൽ വചനം ശുശ്രൂഷിച്ചു.ഓർഡിനേഷൻ സർട്ടിഫിക്കറ്റ്, ദൈവസഭയുടെ വിവിധ ശുശ്രൂഷാ അംഗീകാര സർട്ടിഫിക്കറ്റുകളുടെ വിതരണം ദൈവസഭ വേൾഡ് മിഷൻ പ്രതിനിധികളും ബൈബിൾ സ്കൂൾ ഗ്രാജുവേഷനും റീജിയൺ ഓവർസിയറും നിർവഹിച്ചു.വിവിധ സംസ്ഥാനങ്ങളിൽ നിന്നും എത്തിയ വിശ്വാസികൾ വിവിധ പ്രാദേശിക ഭാഷകളിൽ ഗാനങ്ങൾ ആലപിച്ചു. മിഷൻ ചലഞ്ച്,പാസ്റ്റേഴ്സ് കോൺഫറൻസ്, ഉണർവ്വ് യോഗങ്ങൾ,കാത്തിരിപ്പു യോഗങ്ങൾ തുടങ്ങിയവ കൺവൻഷന്റെ ഭാഗമായി നടന്നു.സറാഫീം വോയ്സ് ഗാനശുശ്രൂഷയ്ക്ക് നേതൃത്വംനൽകി.


Top News
ഐ.പി.സി പുനലൂർ കൺവൻഷന് ഇന്ന് തുടക്കം

ഇന്ത്യ പെന്തക്കോസ്ത് ദൈവസഭ പുനലൂർ സെൻ്റർ49-)മത് കൺവൻഷൻ. 2025 ജനുവരി 29 മുതൽ 2 ഫെബ്രുവരി വരെ .ഐ.പി.സി സീയോൻ പേപ്പർമിൽ സഭാ ഗ്രൗണ്ടിൽ.
പാസ്റ്റർ ജോസ് കെ ഏബ്രഹാം(ഐ.പി.സി പുനലൂർ സെൻ്റർ മിനിസ്റ്റർ)ഉദ്ഘാടനം ചെയ്യുന്ന യോഗത്തിൽ പ്രസിദ്ധരായ അനുഗ്രഹിത വചന പ്രഭാഷകരായപാസ്റ്റർ വർഗീസ് ഏബ്രഹാം, റാന്നി (രാജു മേത്ര)പാസ്റ്റർ ഷിബിൻ ജി ശാമുവേൽ,പാസ്റ്റർ ജോ തോമസ്, ബാംഗ്ലൂർപാസ്റ്റർ പി സി ചെറിയാൻ, റാന്നിറവ.ഡോ.ജോൺസൺ ഡാനിയേൽ, വേങ്ങൂർ എന്നിവർ വചനം ശുശ്രുഷിക്കും.
വിവിധ സെക്ഷനുകളിലായി.രാവിലെ 8.00 : ബൈബിൾ ക്ലാസ്രാവിലെ 10.00 : പൊതുയോഗംവൈകിട്ട് 6.00- 9.00 : പൊതുയോഗംവെള്ളി ഉച്ചയ്ക്ക് 2.00 : സോദരീ സമാജം വാർഷികം.ശനി ഉച്ചയ്ക്ക് 2.00 : പി.വൈ.പി.എ, സണ്ടേസ്കൂൾ വാർഷികംവൈകിട്ട് 4.00 : സ്നാന ശുശ്രൂഷ എന്നിവ നടക്കും.ഞായർ രാവിലെ 8.30 ന് കർതൃമേശ ശുശ്രൂഷയും സംയുക്ത ആരാധനയോടെ കൺവൻഷൻ സമാപിക്കും.സംഗീത ശുശ്രൂഷയ്ക്ക് ഗിലായദ് മൂസിക് ബാൻ്റ നേതൃത്വം നൽകുംകൂടുതൽ വിവരങ്ങൾക്ക്പാസ്റ്റർ ബോബൻ ക്ലീറ്റസ്സെൻ്റർ സെക്രട്ടറി9947183879
Top News
എ.ജി. റിവൈവൽ പ്രയറിൽസ്പിരിച്വൽ അവേക്കനിംഗ് കോൺഫറൻസ്സെപ്തംബർ 1 മുതൽ 3 വരെ

എ.ജി. മലയാളം ഡിസ്ട്രിക്ട് പ്രയർ ഡിപ്പാർട്ട്മെൻ്റ് നേതൃത്വം നല്കുന്ന തുടർമാന ഓൺലൈൻ പ്രാർത്ഥനയായ റിവൈവൽ പ്രയറിൽ സെപ്തംബർ 1 മുതൽ 3 വരെ സ്പിരിച്വൽ അവേക്കനിംഗ് കോൺഫറൻസ് ക്രമീകരിച്ചിരിക്കുന്നു. ദിവസവും ഇന്ത്യൻ സമയം രാത്രി 8 മുതൽ 10 വരെ നടക്കുന്ന മീറ്റിംഗുകളിൽ പാസ്റ്റർമാരായ പി.റ്റി.ഷിൻസ് നേര്യമംഗലം, രാജൻ ഫിലിപ്പ് യു.എസ്.എ, തോമസ് ഏബ്രഹാം യു.എസ്.എ എന്നിവർ മുഖ്യസന്ദേശങ്ങൾ നല്കും.
പാസ്റ്റേഴ്സ് ജെ.ജോസഫ് മൂവാറ്റുപുഴ, പി.സജി ദോഹ, മാത്യു കോരുത് തിരുവനന്തപുരം എന്നിവർ ഓരോ ദിവസങ്ങളിലും അദ്ധ്യക്ഷത വഹിക്കും.
സി. എ. ക്വയർ മൂവാറ്റുപുഴ, ദോഹ എ.ജി.ക്വയർ, പാസ്റ്റർ പോൾ & ഫാമിലി ലീഡ്സ് -യു.കെ എന്നിവർ ഗാനശുശ്രൂഷ നയിക്കും.
അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് പ്രയർ ഡിപ്പാർട്ട്മെൻ്റ് നേതൃത്വം നല്കുന്ന നിലയ്ക്കാത്ത പ്രാർത്ഥന ഇടമുറിയാതെ പതിനൊന്ന് മാസം പിന്നിടുന്നു. രണ്ടായിരത്തി ഇരുപത്തിമൂന്ന് ഒക്ടോബർ ഒന്നിന് രാവിലെ ആറു മണിക്ക് ആരംഭിച്ച പ്രാർത്ഥന ഇപ്പോഴും തുടർമാനമായി Zoom പ്ലാറ്റ്ഫോമിൽ നടക്കുന്നു.
ഓരോ മണിക്കൂർ ഉള്ള സ്ലോട്ടുകളായി തിരിച്ചിരിക്കുന്ന പ്രാർത്ഥനാ ചങ്ങലയിൽ സഭാ വ്യത്യാസമെന്യേ വിവിധ രാജ്യങ്ങളിൽ നിന്നുള്ളവർ സഹകരിക്കുന്നു. നിരന്തര പ്രാർത്ഥനയോടൊപ്പം വ്യത്യസ്തങ്ങളായ ആത്മീയ പരിപാടികളും പ്രത്യേക സന്ദർഭങ്ങളിൽ നടത്തിവരുന്നു.
Zoom ID: 89270649969
പാസ്കോഡ്: 2023 എന്നീ ഐ.ഡി.യും പാസ്കോഡും ഉപയോഗിച്ചോ താഴെ കൊടുത്തിരിക്കുന്ന ലിങ്കിലൂടെയോ
https://us06web.zoom.us/j/89270649969?pwd=bnJMZ3IwZTU4eCtQVHlvU2ZrM3piQT09
എല്ലായ്പ്പോഴും മീറ്റിംഗിൽ പ്രവേശിക്കാവുന്നതാണ്. പ്രാർത്ഥിക്കാനും പ്രാർത്ഥനാ വിഷയങ്ങൾ പങ്കുവയ്ക്കുവാനും ഏതു സമയത്തും മീറ്റിംഗിൽ ജോയിൻ ചെയ്യാം.
അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് പ്രയർ ഡിപ്പാർട്ട്മെൻ്റിന് പാസ്റ്റേഴ്സ് ജോമോൻ കുരുവിള (ചെയർമാൻ),ഡി.കുമാർ ദാസ്
(വൈസ് ചെയർമാൻ), ഇസഡ്. ഏബ്രഹാം (സെക്രട്ടറി),കെ.സി. കുര്യാക്കോസ് (കമ്മിറ്റി മെമ്പർ), ആർ.വി.ജോയി ( കമ്മിറ്റി മെമ്പർ), ബൈജു കെ. സാൻ്റോ ( കമ്മിറ്റി മെമ്പർ), ജോസ് മത്തായി ( കമ്മിറ്റി മെമ്പർ), റെജി ശൂരനാട് ( കമ്മിറ്റി മെമ്പർ) എന്നിവർ നേതൃത്വം നല്കുന്നു.
കൂടുതൽ വിവരങ്ങൾക്ക്:
പാസ്റ്റർ ജോമോൻ കുരുവിള 6235355453 എന്ന നമ്പരിൽ ബന്ധപ്പെടുക.
Top News
അടിയന്തിര പ്രാർത്ഥനയ്ക്ക്

കരിഷ്മയ്ക്കു വേണ്ടി
ഇപ്പോൾ തന്നെ പ്രാർത്ഥിക്കുക
കരിഷ്മ അനുഗ്രഹീത ഗായികയാണ്. ആലപ്പുഴ കഞ്ഞിക്കുഴി എ.ജി.സഭയുടെ പാസ്റ്ററായിരിക്കുന്ന
പാസ്റ്റർ പ്രകാശ് തിരുവാർപ്പിൻ്റെ മകളാണ് കരിഷ്മ.
അക്രൈസ്തവ കുടുംബത്തിൽ നിന്നും വിശ്വാസത്തിൽ വന്ന പാസ്റ്റർ പ്രകാശ് വിശ്വാസത്തിനു വേണ്ടി ഏറെ വില കൊടുത്ത വ്യക്തിയാണ്.
വിശ്വാസത്താൽ ജീവിക്കുന്ന അനുഗ്രഹീത ദൈവദാസനാണ്. വലിയ സഭകളിൽ ഒന്നും ഇരുന്നിട്ടില്ല. ഒരുപാട് ബന്ധങ്ങളോ പരിചയങ്ങളോ ഇല്ല.കർത്താവ് നടത്തുന്ന വഴികളിലൂടെ ഇക്കാലമത്രയും നടന്നു.
ഇപ്പോഴും നടക്കുന്നു.
കൊവിഡ് കാലത്തിനു ശേഷം
പാസ്റ്റർ പ്രകാശും കുടുംബവും ഓൺലൈൻ പ്ലാറ്റ്ഫോമുകളിലൂടെ സജീവമായി ഇടപെടലുകൾ നടത്തിവരുന്നു. ഗാനങ്ങളും സന്ദേശങ്ങളുമായി അനുഗ്രഹിക്കപ്പെട്ട ശുശ്രുഷയാണ് ആ കുടുംബം നിർവഹിച്ചു വരുന്നത്.
പാസ്റ്റർ പ്രകാശിനു മൂന്ന് മക്കളാണ്. മൂത്ത മകൾ കരിസ്മ.അനുഗ്രഹീത ഗായികയാണ്. പാസ്റ്റർ പ്രകാശും കരിസ്മയും ചേർന്നാണ് ഫേസ്ബുക്ക്/യൂ ട്യൂബിൽ പ്രോഗ്രാമുകൾ അവതരിപ്പിക്കുന്നത്.
Prakash Thiruvarppu എന്ന എഫ്.ബി.പേജിലും HEAVENLY Unlimited Musics എന്ന യൂ ട്യൂബ് പേജിലോ പാസ്റ്റർ പ്രകാശിൻ്റെയും കരിസ്മയുടെയും പ്രോഗ്രാമുകൾ കാണുകയും കേൾക്കുകയും ചെയ്യാം.
കരിസ്മക്കായി പ്രാർത്ഥിക്കാം
കരിസ്മ ബി.എഡ് നു പഠിക്കുന്നു. ചില വർഷങ്ങളായി ശാരീരിക ക്ലേശങ്ങൾ ഉണ്ടായിരുന്നെങ്കിലും,അടുത്തിടെ വല്ലാത്ത തളർച്ചയും ക്ഷീണവും തോന്നിയത് പഠനത്തിൻ്റെ തിരക്കും കഠിനമായ ശ്രമങ്ങളും മൂലമാണെന്നാണ് ആദ്യം കരുതിയത്.
എന്നാൽ തീരെ വയ്യാതായപ്പോൾ ആലപ്പുഴ- വണ്ടാനം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു വിവിധ പരിശോധനകൾ നടത്തി.
ആദ്യമൊന്നും കാര്യമായ പ്രശ്നമൊന്നും കണ്ടെത്തിയില്ല. എന്നാൽ കഴിഞ്ഞ ദിവസം കിഡ്നി സംബന്ധിച്ചു
സാരമായ പ്രശ്നം ഉണ്ടെന്നു
കണ്ടെത്തി ഡയാലിസിസ് ആരംഭിച്ചു
കിഡ്നി ട്രാൻസ്പ്ലാൻ്റ് വേണമെന്നാണ്
ഡോക്ടർമാർ
പറഞ്ഞിരിക്കുന്നത്
പാസ്റ്റർ പ്രകാശിൻ്റെ കിഡ്നി പകരം
വയ്ക്കുവാൻ കഴിയുമോ എന്ന് ടെസ്റ്റ്
നടത്തി കാത്തിരിക്കുന്നു
പാസ്റ്റർ പ്രകാശും കുടുംബവും
ഏറ്റവും അധികം മാനസീക സമ്മർദ്ദത്തിലൂടെ കടന്നു പോകുന്ന
ഈ സമയം എല്ലാവരുടേയും ശ്രദ്ധയേറിയ പ്രാർത്ഥന ഈ കുടുംബത്തിനാവശ്യമാണ്
നമ്മുടെ ഒരു കുടുംബാംഗമെന്നു
പരിഗണിച്ച് ആ കുടുംബത്തിനു
വേണ്ടി പ്രാർത്ഥിക്കുവാൻ
അപേക്ഷിക്കുന്നു
ഒപ്പം
ഏതെങ്കിലും നിലയിൽ സാമ്പത്തീക
പിന്തുണ നല്കുവാൻ കഴിയുന്ന
എല്ലാവരും ആ വിധത്തിലും
സഹകരിക്കുവാൻ അഭ്യർത്ഥിക്കുന്നു
എത്ര ചെറിയ തുകയും ഈ
അവസരത്തിൽ വലിയ
ആശ്വാസമാകും
വരിക
നമുക്കൊരുമിച്ച് പ്രാർത്ഥിക്കാം;
പ്രവർത്തിക്കാം
കരിഷ്മയെ സ്വാഭാവിക
ജീവിതത്തിലേക്ക് മടക്കിക്കൊണ്ടു
വരാം
കൂടുതൽ വിവരങ്ങൾക്ക്
പാസ്റ്റർ പ്രകാശ് തിരുവാർപ്പ്
86062 79242
ഇതേ നമ്പരിൽ Google pay* സൗകര്യവുമുണ്ട്*
പാസ്റ്റർ പ്രകാശിൻ്റെ ബാങ്ക് അക്കൗണ്ട്
വിവരങ്ങൾ
Name- PRAKASH N S
Account Number- 033203365525190701
IFSC – CSBK0000332
-
Breaking12 months ago
സുവിശേഷകന് ക്രൂരമർദ്ദനം
-
World News11 months ago
പാസ്റ്റർ ജോൺ തോമസ്, കാനഡ പാസ്റ്റർ വിജി ചാക്കോ, ജോർജിയ അസംബ്ലീസ് ഓഫ് ഗോഡ് മധ്യമേഖല ജനറൽ കോർഡിനേറ്റർമാർ.
-
Top News12 months ago
പുനലൂർ സെൻ്റർ വുമൺസ് ഫെലോഷിപ്പിന് പുതിയ നേതൃത്വം
-
Top News10 months ago
അടിയന്തിര പ്രാർത്ഥനയ്ക്ക്
-
Top News11 months ago
എ.ജി. റിവൈവൽ പ്രയറിൽമിഷൻ ചലഞ്ച് ഹിന്ദി – മലയാളംആഗസ്റ്റ് 1 മുതൽ 3 വരെ
-
Top News12 months ago
വൈപിഇ നേതൃ സമ്മേളനം.
-
Top News11 months ago
64- ) മത് ഐ.പി.സി കൊട്ടാരക്കര മേഖല കൺവൻഷൻ സബ് കമ്മറ്റി രൂപീകരിച്ചു.
-
Top News11 months ago
വയനാടിന് വേണ്ടി സംഘടിപ്പിക്കുന്ന സൂം പ്രാർത്ഥന ആഗസ്റ്റ് 8 വ്യാഴം രാവിലെ 7ന്