Connect with us

Breaking

അറിയപ്പെടാത്ത പാസ്റ്റർ ടി. ജി.ഉമ്മൻ സൂംകോൺഫറൻസ് നാളെ ഡിസം. 20ന്

Published

on

‘അറിയപ്പെടാത്ത പാസ്റ്റർ ടി. ജി.ഉമ്മൻ ‘ സൂംകോൺഫറൻസ് നാളെ ഡിസം. 20ന് വൈകിട്ട് 6.45 മുതൽകോട്ടയം: ഇന്ത്യയിലെ പെന്തക്കോസ്ത് ചരിത്രത്തോടൊപ്പം നടന്ന പ്രസിദ്ധരായ ദൈവവേലക്കാരെ കുറിച്ചുള്ള ചരിത്രങ്ങൾ പുതിയ തലമുറക്ക് പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ‘പ്രഭ വിതറിയവർ’ എന്ന പേരിൽ സൂം മീറ്റിംഗുകൾ സംഘടിപ്പിക്കുന്നു.പ്രഥമ പ്രോഗ്രാമായി പാസ്റ്റർ ടി.ജി. ഉമ്മൻ്റെ (PASTOR T.G.OOMMEN- 1905 – 1985) ചരിത്രത്തിലേക്ക് ഒരു യാത്ര എന്ന നിലയിൽ ‘അറിയപ്പെടാത്ത ടി. ജി.ഉമ്മൻ ‘ നാമകരണത്തിൽ ഒരു സൂം കോൺഫറൻസ് 2022 ഡിസംബർ 13 നാളെ ചൊവ്വാഴ്ച വൈകിട്ട് 6.45 മുതൽ നടക്കുന്നു. വിനിൽ സ്റ്റീഫൻ ഗാനങ്ങൾ ആലപിക്കും.വേദപണ്ഡിതനും സഭാ നേതാവും ഇന്ത്യാ പെന്തെക്കോസ്ത് ദൈവസഭാ (I.P.C.) സ്ഥാപക നേതാക്കളിലൊരാളും ഗ്രന്ഥകർത്താവും ആയിരുന്നടി.ജി. ഉമ്മൻ്റെ സംഭവബഹുലമായ ജീവിതയാത്രയിലെ ഒട്ടേറെ സംഭവങ്ങൾ, കഥകൾ , നർമ്മഭാവങ്ങൾ തുടങ്ങിത്രസിപ്പിക്കുന്ന ജീവിതഏടുകൾ അടങ്ങിയഅപൂർവ്വ വീഡിയോകൾ ഫോട്ടോകൾ എന്നിവയുടെ പ്രദർശനം.വേല തികച്ച് പോയ ദൈവദാസൻ്റെ സംഭാവനകളുടെയും പ്രബോധനങ്ങളുടെയും നേർക്കാഴ്ച്ചയാണിത്.ലോകമെമ്പാടുമുള്ള ചർച്ച് ലീഡേഴ്സും,സമകാലികരും, ശിഷ്യന്മാരും, യുവതീ യുവാക്കളും തുടങ്ങി നാനാതുറകളിലുള്ള എല്ലാവരും ഒത്തു കൂടുന്നു.വ്യത്യസ്തമായ ഒരു സൂം സമ്മേളനം എന്ന നിലയിൽ ഈ പ്രോഗ്രാം ശ്രദ്ധേയമായി മാറുന്നു.Join zoomhttps://us02web.zoom.us/j/84958592950?pwd=V0lmWFRRL0R6Tm56QTdRUHNoMWI3QT09സൂം ഐ.ഡി:849 5859 2950പാസ് വേഡ്: 1കെ.ജെ. ജോബ് വയനാട്,സജി മത്തായി കാതേട്ട്,സന്ദീപ് വിളുമ്പുകണ്ടം എന്നിവർ സംഘാടക സമിതി അംഗങ്ങളായി പ്രവർത്തിക്കുന്നു. വിവരങ്ങൾക്ക്: 815708 9397, 9447372726,9961940485″നിങ്ങളോട് ദൈവവചനം പ്രസംഗിച്ച് നിങ്ങളെ നടത്തിയവരെ ഓർത്ത് കൊൾവിൻ. അവരുടെ ജീവാവസാനം ഓർത്ത് അവരുടെ വിശ്വാസം അനുകരിക്കുവിൻ”.(Hebrews 13:7)

Advertisement

Breaking

ഐപിസി സോദരി സമാജം:ആനി തോമസ് സംസ്ഥാന പ്രസിഡന്റ്;ജയമോള്‍ രാജു സെക്രട്ടറി

Published

on

കുമ്പനാട്: ഇന്ത്യ പെന്തക്കോസ്ത് ദൈവസഭ സോദരി സമാജം സംസ്ഥാന പ്രസിഡന്റായി ആനി തോമസും (ആലപ്പുഴ) സെക്രട്ടറിയായി ജയമോള്‍ രാജുവും (പത്തനംതിട്ട) തിരഞ്ഞെടുക്കപ്പെട്ടു.
മറ്റു ഭാരവാഹികള്‍: ആലീസ് ജോണ്‍ റിച്ചാര്‍ഡ് കൊല്ലം, ഗീതമ്മ സ്റ്റീഫന്‍ കോട്ടയം (വൈസ് പ്രസിഡന്റുമാര്‍), ലിസി വര്‍ഗീസ് മലപ്പുറം, സൂസന്‍ ജോണ്‍ തിരുവന്തപുരം (ജോയിന്റ് സെക്രട്ടറിമാര്‍), ജോയമ്മ ബേബി പത്തനംതിട്ട (ട്രഷറര്‍).
ചൊവ്വാഴ്ച്ച (10) ജനറല്‍ബോഡിയോടനുബന്ധിച്ച് വോട്ടെടുപ്പ് നടന്നു. ഇന്നലെ (ബുധന്‍) വോട്ടെണ്ണിയാണ് ഫലപ്രഖ്യാപനം നടത്തിയത്. ജെയിംസ് ജോര്‍ജ്ജ് വേങ്ങൂര്‍ (ഇലക്ഷന്‍ കമ്മീഷണര്‍), ജോജി ഐപ്പ് മാത്യൂസ്, സജി മത്തായി കാതേട്ട് (റിട്ടേണിങ്ങ് ഓഫീസര്‍മാര്‍) എന്നിവര്‍ തിരഞ്ഞെടുപ്പ് ക്രമീകരണങ്ങള്‍ക്ക് നേതൃത്വം നല്‍കി.
ആലപ്പുഴ വെസ്റ്റ് സെന്ററിലെ ഐപിസി ചെട്ടിയാട് സഭയുടെ പാസ്റ്റര്‍ തോമസ് ബാബുവിന്റെ ഭാര്യയാണ് പ്രസിഡന്റായ ആനി തോമസ്. തിരുവല്ല സെന്ററിലെ ആനപ്രമ്പാല്‍ സഭയുടെ പാസ്റ്റര്‍ രാജു ജോണിന്റെ ഭാര്യയാണ് സെക്രട്ടറി ജയമോള്‍ രാജു. പന്തളം സെന്ററിലെ ഐപിസി കാരയ്ക്കാട് സഭാംഗമാണ് ട്രഷററായ ജോയമ്മ ബേബി.
അനുമോദന സമ്മേളനത്തില്‍ ജെയിംസ് ജോര്‍ജ് വേങ്ങൂര്‍ അധ്യക്ഷത വഹിച്ചു. ഐപിസി സംസ്ഥാന പ്രസിഡന്റ് പാസ്റ്റര്‍ കെ.സി.തോമസ് ഉദ്ഘാടനം ചെയ്തു. സജി മത്തായി കാതേട്ട്, ജോജി ഐപ്പ് മാത്യുസ്, ഐപിസി സംസ്ഥാന വൈസ് പ്രസിഡന്റ് പാസ്റ്റര്‍ ഏബ്രഹാം ജോര്‍ജ്, ജോയിന്റ് സെക്രട്ടറി പാസ്റ്റര്‍ രാജു ആനിക്കാട്, പാസ്റ്റര്‍ ജോണ്‍ റിച്ചാര്‍ഡ്, പാസ്റ്റര്‍ സാം പി ജോസഫ്, ഫിന്നി പി. മാത്യു എന്നിവര്‍ പ്രസംഗിച്ചു. പുതിയ ഭാരവാഹികള്‍ ചുമതല ഏറ്റെടുത്തു.

Send by Joji Iype Mathews- 9446392303
(Returning Officer)

Advertisement
Continue Reading

Breaking

കേരളാ സംസ്ഥാന പി വൈ പി എ യുടെ ‘നിറവ് 2023’ നാളെ കൊട്ടാരക്കരയിൽ

Published

on

കൊട്ടാരക്കര: കേരളാ സംസ്ഥാന പി. വൈ. പി. എ. വിവിധ മേഖലകളുമായി സഹകരിച്ച് നടത്തി വരുന്ന നിറവ് 2023 എന്ന ആത്മീയ സംഗമം നാളെ കൊട്ടാരക്കരയിൽ. കൊട്ടാരക്കര മേഖല പി. വൈ. പി. എ യുടെ സഹകരണത്തോടെ, നാളെ രാവിലെ 9 മണി മുതൽ വൈകിട്ട് 6 വരെ കൊട്ടാരക്കര കേരളാ തിയോളജിക്കൽ സെമിനാരിയിൽ വെച്ചാണ് നിറവ് നടത്തപ്പെടുന്നത്.ആത്മശക്തിയാൽ നിറയുവാനും കൃപാവരങ്ങൾ പ്രാപിക്കുവാനും കർത്താവിനെ ആത്മാവിൽ ആരാധിക്കുവാനും ദൈവ വചനത്തിന്റെ ആഴങ്ങൾ ഗ്രഹിക്കുവാനുമുള്ള അസുലഭ നിമിഷങ്ങൾ നിറഞ്ഞ ഒൻപത് മണിക്കൂറുകളാണ് നിറവിൻ്റെ പ്രത്യേകത.നാളെ നടക്കുന്ന ആത്മീയ സംഗമത്തിൽ പാസ്റ്റർ ബെഞ്ചമിൻ വർഗീസ്, പാസ്റ്റർ സാം ജോർജ്, പാസ്റ്റർ റെജി ശാസ്താംകോട്ട, പാസ്റ്റർ അനീഷ് കാവാലം, പാസ്റ്റർ അനീഷ് കൊല്ലം, പാസ്റ്റർ മനോജ് കുഴിക്കാല, ബ്രദർ ജോൺ മാത്യു എന്നിവർ ദൈവവചനം സംസാരിക്കും. പാസ്റ്റർ വിൽസൺ സാമുവേൽ, ബ്രദർ ജോൺസൺ ഡേവിഡ്, ബ്രദർ ബിജോയ് തമ്പി, ബ്രദർ സ്റ്റാൻലി സാം വയല, ബ്രദർ സൈലസ് കെ. ദേവസ്യ, ബ്രദർ ബ്ലെസ്സൻ കെ. ആർ., ബ്രദർ ജോസ് കലയപുരം, സിസ്റ്റർ ഇവാജ്ഞലിൻ ജോൺസൺ മേമന എന്നിവർ ആരാധനയ്ക്ക് നേതൃത്വം നൽകും.

Continue Reading

Breaking

യുവജന സമ്മേളനങ്ങൾ

Published

on

തിരുവല്ല: എക്സൽ മിനിസ്ട്രീസിന്റെ യുവജന വിഭാഗമായ എക്സൽ യൂത്തും പ്രമുഖ ക്രൈസ്തവ മാസികയായ ഹാലേലുയ്യയും ചേർന്ന് ഒരുക്കുന്ന “സഫല്‍” “ഫലമുള്ളവരാകുക” എന്ന പേരിൽ കേരളത്തിലെ 14 ജില്ലകളിൽ യുവജനങ്ങളുടെ ആത്മീക മുന്നേറ്റത്തിന് വേണ്ടി ഏകദിന യുവജന ക്യാമ്പുകൾ നടക്കുന്നു. പ്രസ്തുത മീറ്റിങ്ങുകളിൽ യുവജനങ്ങൾക്കുള്ള പ്രത്യേക കൗൺസിലിംഗ്, തീരുമാനങ്ങൾ എടുക്കുമ്പോൾ അറിയേണ്ട കാര്യങ്ങൾ, ലഹരിക്കെതിരെ ജാഗ്രത, പ്രണയചതിക്കുഴികൾ തുടങ്ങിയ വിഷയങ്ങളെപ്പറ്റി പ്രഗൽഭരായവർ ക്ലാസുകൾ നയിക്കുന്നു. 15 വയസ്സിനും 30 വയസ്സിനും ഇടയിൽ പ്രായമുള്ളവർക്ക് മുൻകൂട്ടി രജിസ്റ്റർ ചെയ്ത പങ്കെടുക്കാവുന്നതാണ്.

കോട്ടയം ജില്ലയിലെ യുവജനങ്ങൾക്ക് വേണ്ടി 2023 സെപ്റ്റംബർ 27 ാം തീയതി ബുധനാഴ്ച രാവിലെ 9.30 മുതൽ വൈകിട്ട് 4 മണി വരെ കോട്ടയം സുവാർത്ത ചർച്ചിൽ വച്ച് നടത്തപ്പെടുന്നു. വർക്കി എബ്രഹാം കാച്ചാണത്ത് ഉത്ഘാടനം നിർവ്വഹിക്കും. പാസ്റ്റർ ബിനു വടശേരിക്കര, ഗ്ലാഡ്സൻ ജയിംസ് എന്നിവർ ക്ലാസുകൾ നയിക്കും. ജസ്റ്റിൻ ജോസ് ആരാധനക്കു നേതൃത്വം നല്കും. കൂടുതൽ വിവരങ്ങൾക്ക്. 95444 63176

Advertisement
Continue Reading

Latest Updates

Top News2 months ago

തിരുവല്ല വെസ്റ്റ് യുപിഎഫ് ഐക്യ കൺവൻഷൻ ഒക്ടോബർ 26 മുതൽ

തിരുവല്ല: വെസ്റ്റ് യുപിഎഫ് ഐക്യ കൺവൻഷനും സംഗീത വിരുന്നും 26 വ്യാഴം മുതൽ 29 ഞായർ വരെ വൈകിട്ട് 6.30ന് കാരയ്ക്കൽ താമരാൽ ആമ്പല്ലൂർ ഗ്രൗണ്ടിൽ നടക്കും.26ന്...

Breaking2 months ago

ഐപിസി സോദരി സമാജം:ആനി തോമസ് സംസ്ഥാന പ്രസിഡന്റ്;ജയമോള്‍ രാജു സെക്രട്ടറി

കുമ്പനാട്: ഇന്ത്യ പെന്തക്കോസ്ത് ദൈവസഭ സോദരി സമാജം സംസ്ഥാന പ്രസിഡന്റായി ആനി തോമസും (ആലപ്പുഴ) സെക്രട്ടറിയായി ജയമോള്‍ രാജുവും (പത്തനംതിട്ട) തിരഞ്ഞെടുക്കപ്പെട്ടു.മറ്റു ഭാരവാഹികള്‍: ആലീസ് ജോണ്‍ റിച്ചാര്‍ഡ്...

Top News2 months ago

സൗദി ഐപിസി അബു അരീഷ് വർഷിപ് സെന്ററിൽ 21 ദിവസത്തെ ഉപവാസ പ്രാർത്ഥന

സൗദി: ജിസാനിൽ ഐപിസി അബു അരീഷ് വർഷിപ് സെന്ററിന്റെ ആഭിമുഖ്യത്തിൽ 21 ദിവസത്തെ ഉപവാസ പ്രാർത്ഥനയും ഉണർവ് യോഗങ്ങളും 2023 ഒക്ടോബർ 7മുതൽ 27 വരെ നടക്കും....

Top News2 months ago

ഐപിസി സൺഡേ സ്‌കൂൾ അസ്സോസിയേഷൻ സംസ്ഥാന താലന്തുപരിശോധന ഒക്ടോ :23ന്

കുമ്പനാട് :ഐപിസി സൺഡേ സ്‌കൂൾ അസ്സോസിയേഷൻ സംസ്ഥാന താലന്ത് പരിശോധന കുമ്പനാട് ഹെബ്രോൻ പുരത്ത് വച്ച് ഒക്ടോബർ 23ന് രാവിലെ 8.30മുതല്‍ നടക്കും . 14ജില്ലകളിൽ നിന്നായി...

Breaking2 months ago

കേരളാ സംസ്ഥാന പി വൈ പി എ യുടെ ‘നിറവ് 2023’ നാളെ കൊട്ടാരക്കരയിൽ

കൊട്ടാരക്കര: കേരളാ സംസ്ഥാന പി. വൈ. പി. എ. വിവിധ മേഖലകളുമായി സഹകരിച്ച് നടത്തി വരുന്ന നിറവ് 2023 എന്ന ആത്മീയ സംഗമം നാളെ കൊട്ടാരക്കരയിൽ. കൊട്ടാരക്കര...

Obituaries2 months ago

പാസ്റ്റർ ഷാജി സോളമൻ്റെ പിതാവ് ശലോമൻ മത്തായി നിത്യതയിൽ;സംസ്കാര ശുശ്രുഷ ബുധനാഴ്ച്ച രാവിലെ 10ന്

ഐ.പി.സി പുനലൂർ സെന്റർ വൈസ് പ്രസിഡന്റ് ഷാജി സോളമൻ പാസ്റ്ററിന്റെ പ്രിയ പിതാവ് ശലോമൻ മത്തായി(77) നിത്യതയിൽ.സംസ്കാര ശുശ്രുഷനാളെ (27 -09-2023) രാവിലെ 10 മണിയോടെ ഐ.പി.സി...

Obituaries2 months ago

ഗീവർഗ്ഗീസ് എബ്രഹാം (അവറാച്ചൻ -86) അക്കരെ നാട്ടിൽ

കൊടുമൺ : പൊരിയക്കോട് കല്യാണിക്കൽ വടക്കേക്കര ഗീവർഗ്ഗീസ് എബ്രഹാം (അവറാച്ചൻ -86) നിത്യതയിൽ ചേർക്കപ്പെട്ടു. ഭൗതീക ശരീരം ബുധനാഴ്ച 8 മണിയ്ക്ക് ഭവനത്തിൽ കൊണ്ടുവരും. 9 മണിക്ക്...

Top News2 months ago

വിധവാ പെൻഷൻ :അപേക്ഷകൾ ക്ഷണിക്കുന്നു.

കുമ്പനാട് : ഐപിസിയുടെ കേരളാ സ്റ്റേറ്റിനു കീഴിൽ അംഗീകൃത സഭാ ശുശ്രൂഷകനായിരിക്കെ നിത്യതയിൽ ചേർക്കപ്പെട്ട ശുശ്രൂഷകന്മാരുടെ വിധവകളായ ഭാര്യമാർക്ക് സോഷ്യൽ വെൽഫെയർ ബോർഡ് നടപ്പിലാക്കുന്ന വിധവ സഹായത്തിനായി...

Breaking3 months ago

യുവജന സമ്മേളനങ്ങൾ

തിരുവല്ല: എക്സൽ മിനിസ്ട്രീസിന്റെ യുവജന വിഭാഗമായ എക്സൽ യൂത്തും പ്രമുഖ ക്രൈസ്തവ മാസികയായ ഹാലേലുയ്യയും ചേർന്ന് ഒരുക്കുന്ന “സഫല്‍” “ഫലമുള്ളവരാകുക” എന്ന പേരിൽ കേരളത്തിലെ 14 ജില്ലകളിൽ...

Obituaries3 months ago

പാസ്റ്റർ ബ്ലെസൻ കുഴിക്കാലയുടെ പിതാവ് പി.ജെ.കോശി കർത്തൃസന്നിധിയിൽ

മെഴുവേലി: തെക്കേതുണ്ടിയിൽ പാലത്തുംപാട്ട് പി.ജെ.കോശി (87) കർത്തൃസന്നിധിയിൽ പ്രവേശിച്ചു. സംസ്കാരം പിന്നീട്. ഭാര്യ: ചൂരത്തലക്കൽ പരേതയായ അമ്മിണി കോശി. മക്കൾ: സൂസമ്മ, സാലി, പാസ്റ്റർ ബ്ലെസൻ കുഴിക്കാല...

Trending

Copyright © 2021 | Faith Track Media