ഐ.പി.സി ഫാമിലി കോൺഫറൻസിൽ കുട്ടികൾക്കായി “ROAR ” വിബിഎസ്

ഐ.പി.സി ഫാമിലി കോൺഫറൻസിൽ  കുട്ടികൾക്കായി “ROAR ” വിബിഎസ്

ഫ്ളോറിഡ: ജൂലൈ 25 മുതൽ 28 വരെ ഒർലാന്റോ ഡബിൾ ട്രീ ഹോട്ടൽ സമുച്ചയത്തിൽ വെച്ച് നടത്തപ്പെടുന്ന ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭയുടെ കുടുംബ സംഗമത്തോടനുബദ്ധിച്ച് 17 മത് ഐപിസി ഫാമിലി കോൺഫറൻസിൽ ചിൽഡ്രൻസ് മിനിസ്ട്രിയുടെ നേത്യത്വത്തിൽ കുട്ടികൾക്കായി “ROAR ” എന്ന വിബിഎസ് തീം സെഷനുകൾ നടത്തുമെന്ന് കോർഡിനേറ്റർ ജിനോ സ്റ്റീഫൻ അറിയിച്ചു. ജീവിതം വന്യമാണ്, ദൈവം നല്ലവനാണ്! എന്നതായ വിഷയത്തെ ആസ്പദമാക്കിയുള്ള ഓരോ സെഷനും ജൂലൈ 25 വ്യാഴാഴ്ച വൈകുന്നേരം മുതൽ 28 ഞായറാഴ്ച രാവിലെ […]

രാജസ്ഥാൻ പെന്തെക്കോസ്റ്റൽ ചർച്ചിന്റെ യുവജന ക്യാമ്പും വി ബി എസ്സും ജൂൺ 19 മുതൽ 23 വരെ

രാജസ്ഥാൻ പെന്തെക്കോസ്റ്റൽ ചർച്ചിന്റെ യുവജന ക്യാമ്പും വി ബി എസ്സും ജൂൺ 19 മുതൽ 23 വരെ

ഉദയ്പൂർ: രാജസ്ഥാൻ പെന്തെക്കോസ്റ്റൽ ചർച്ചിന്റെ യുവജന ക്യാമ്പും വി ബി എസ്സും ജൂൺ 19 മുതൽ 23 വരെ ഫിലഡൽഫിയ കാമ്പസ്സിൽ നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു. എഴുന്നേറ്റു പണിയുക എന്നതാണ് ഈ വർഷത്തെ പ്രതിപാദ്യ വിഷയം. ബ്രദർ ജോർജ്ജ് എബനേസർ നേതൃത്വം നൽകുന്ന പ്രസ്തുത ക്യാമ്പിൽ പങ്കെടുക്കുവാൻ 13 വയസ്സ് കഴിഞ്ഞവർക്ക് പേര് രജിസ്റ്റർ ചെയ്യാവുന്നതാണ്. ബ്രദർ ജിനു കുര്യൻ, സിസ്റ്റർ ഷൈമോൾ ബിജു എന്നിവർ മുഖ്യ സംഘാടകർ ആയി പ്രവർത്തിക്കുന്നു. കുട്ടികൾക്കായുള്ള വി ബി എസ്സും ഈ […]

ക്രിസ്തുവിനെ തള്ളിപ്പറയുകയും സുവിശേഷ പ്രവര്‍ത്തനം നിര്‍ത്തുകയും ചെയ്യാമെങ്കില്‍ ജയില്‍ ശിക്ഷ ഒഴിവാക്കാം. വാഗ്ദാനം തള്ളി സുവിശേഷകര്‍ ജയിലിലേയ്ക്ക്.

ഇറാനിലെ അഫ്ഗാന്‍ അതിര്‍ത്തി പ്രദേശമായ നെഹ്ബാബിനില്‍ സുവിശേഷ പ്രവര്‍ത്തനം നടത്തുകയും സഭ നയിക്കയും ചെയ്തിരുന്ന സാഹേബ് ഫദായിയും ഫാത്തിമ ഭക്തേരിയും 2018 ല്‍ ഒരു റെയ്ഡിനിടയില്‍ രാജ്യദ്രോഹ കുറ്റം ചുമത്തി ഇരുവരേയും പോലീസ് അറസ്റ്റു ചെയ്തു. ഈ കേസില്‍ 2018 സെപ്റ്റംബര്‍ 22 ന് ഫദായിക്ക് 18 മാസവും ഫാത്തിമയ്ക്ക് 22 മാസവും തടവ് ശിക്ഷ വിധിച്ചു. എന്നാല്‍ ഇരുവരും കോടതിയില്‍ അപ്പീല്‍ നല്‍കിയതിന്‍ പ്രകാരം 2019 ജനുവരി 15 ന് ടെഹ്‌റാന്‍ കോടതിയില്‍ വിചാരണ നടക്കുന്നതിനിടെ […]

അമേരിക്കയിലെ വാഷിംഗ്‌ടണില്‍ ബൈബിള്‍ മ്യൂസിയത്തില്‍പ്രത്യേക പ്രദര്‍ശനം

അമേരിക്കയിലെ വാഷിംഗ്‌ടണില്‍ ബൈബിള്‍ മ്യൂസിയത്തില്‍പ്രത്യേക പ്രദര്‍ശനം

ബൈബിളും ശാസ്ത്രവും തമ്മിലുള്ള ബന്ധം വെളിപ്പെടുത്തുന്ന ഒരു വര്‍ഷം നീണ്ട പ്രദര്‍ശനത്തിന് അമേരിക്കയിലെ വാഷിംഗ്‌ടണിലെ ബൈബിള്‍ മ്യൂസിയത്തില്‍ പദ്ധതി ഒരുങ്ങുന്നു. അടുത്ത വര്‍ഷമാണ് നടക്കുക. മ്യൂസിയത്തിനു വേണ്ട സാമ്പത്തിക സഹായങ്ങള്‍ ചെയ്യുന്ന ജോണ്‍ ടെമ്പിള്‍ടണ്‍ ഫൗണ്ടേഷന്‍ തന്നെയാണ് ഈ പ്രദര്‍ശനത്തിന് വേണ്ട ക്രമീകരണങ്ങള്‍ നടത്തുന്നത്. ജീവന്‍, സൃഷ്ടി, നിലനില്‍പ്പ്‌ തുടങ്ങിയവയെ സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് ബൈബിളിലൂടെ നല്‍കുന്ന ഉത്തരമായിരിക്കും ആധുനിക മള്‍ട്ടിമീഡിയ സാങ്കേതിക വിദ്യയുടെ സഹായത്തോടെയുള്ള ഈ പ്രദര്‍ശനമെന്ന് അധികൃതരുടെ പ്രസ്താവനയില്‍ പറയുന്നു. സൃഷ്ട്ട പ്രപഞ്ചം ആരംഭിച്ചതെങ്ങിനെ?, ലോകത്തെ […]

ശാരോണ്‍ കോണ്‍ഫറന്‍സ് ജൂലൈ 11 മുതല്‍ 14 വരെ

ശാരോണ്‍ കോണ്‍ഫറന്‍സ് ജൂലൈ 11 മുതല്‍ 14 വരെ

ഡാളസ്: നോര്‍ത്ത് അമേരിക്കന്‍ ശാരോണ്‍ സഭകളുടെ പതിനേഴാമത് ദേശീയ സമ്മേളനം ജൂലൈ 11 മുതല്‍ 14 വരെ ഡാളസിനു സമീപമുള്ള പ്ലേനോ ഗ്രാന്റ് സെന്ററില്‍ നടക്കും. “ഞങ്ങളോ ക്രൂശിക്കപ്പെട്ട ക്രിസ്തുവിനെ പ്രസംഗിക്കുന്നു’ (1 കൊരിന്ത്യര്‍ 1:23) എന്നതാണ് ഈവര്‍ഷത്തെ ചിന്താവിഷയം. പാ. പ്രിന്‍സ് തോമസ് (റാന്നി), പാ. സിസില്‍ മാത്യു, പാ. ഇലായ് ബൊണില്ല, സി. റാണി മാണി മായാലില്‍ എന്നിവരാണ് പ്രധാന പ്രസംഗകര്‍. ഇവരെ കൂടാതെ ശാരോണ്‍സഭകളിലെ മറ്റു പാസ്റ്റര്‍മാരും വിവിധ സെഷനുകളില്‍ ദൈവ വചനം […]

ഐ.പി.സി കുടുംബ സംഗമത്തിന്റെ യോഗവും സംഗീത സായ്ഹാനവും

ഐ.പി.സി കുടുംബ സംഗമത്തിന്റെ യോഗവും സംഗീത സായ്ഹാനവും

ഒര്‍ലാന്റോ : 2019 ജൂലൈ 25 മുതല്‍ 28 വരെ ഫ്‌ലോറിഡയിലെ ഒര്‍ലാന്റോ പട്ടണത്തില്‍ വെച്ച് നടത്തപ്പെടുന്ന പതിനോഴാമത് നോര്‍ത്ത് അമേരിക്കന്‍ ഐ.പി.സി കുടുംബ സംഗമത്തിന്റെ പ്രമോഷണല്‍ യോഗങ്ങളുടെ ഭാഗമായുള്ള രജിസ്‌ട്രേഷന്‍ സ്വീകരിക്കലും സംഗീത ശുശ്രൂഷയും മാര്‍ച്ച് 24ന് ഞായറാഴ്ച വൈകിട്ട് 5 ന് ഐ.പി.സി ഫിലദല്‍ഫിയ ദൈവസഭയില്‍ വെച്ച് നടത്തപ്പെടും. അനുഗ്രഹീത പ്രഭാഷകരായ പാസ്റ്റര്‍ സിബി വര്‍ഗീസ്, സുവിശേഷകന്‍ ജോബി വര്‍ഗീസ് എന്നിവര്‍ ദൈവവചന പ്രഭാഷണം നടത്തും. രാജേഷ് ചെങ്ങന്നൂരിന്റെ നേതൃത്വത്തില്‍ ഐ.പി.സി ക്വയര്‍ ഗാനങ്ങള്‍ […]

ഏറ്റവും പ്രായം കുറഞ്ഞ ശതകോടീശ്വരി

ഏറ്റവും പ്രായം കുറഞ്ഞ ശതകോടീശ്വരി

ന്യൂയോര്‍ക്ക്: .മൂന്നു വര്‍ഷം മുമ്പ് തുടക്കമിട്ട കോസ്‌മെറ്റിക്‌സ് കമ്പനിയുടെ അഭൂതപൂര്‍വമായ വളര്‍ച്ചയാണ് 21 വയസുള്ള ജെന്നറിനെ ഫോബ്‌സ് മാസികയുടെ ബഹുമതിക്ക് അര്‍ഹയാക്കിയത്. പ്രശസ്ത ടെലിവിഷന്‍ റിയാലാറ്റി താരങ്ങളായ കിം, ഖോലെ, കര്‍ട്‌നി കര്‍ദിഷാന്‍ എന്നിവരുടെ അര്‍ധ സഹോദരിയാണ് ജെന്നര്‍. സ്വപ്രയത്‌നത്തിലൂടെ ശതകോടീശ്വര സ്ഥാനം നേടിയ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി, ശതകോടീശ്വര സ്ഥാനം അലങ്കരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി എന്നീ ഇരട്ട ബഹുമതിക്ക് കെയിലെ ജെന്നര്‍ അര്‍ഹയായി 2015 ല്‍ ജെന്നര്‍ തുടക്കമിട്ട കെയിലെ കോസ്‌മെറ്റിക്‌സ് […]

ബെഥേൽ വോയിസ് ഇനി യുഎഇയിൽ

ബെഥേൽ വോയിസ് ഇനി യുഎഇയിൽ

ക്രൈസ്തവ കൈരളിക്ക് എന്നും സുപരിചിതരായ ഒരുപറ്റം കലാകാരൻമാർ ഇതാ കർത്താവിനായി പാടുവാൻ യുഎഇയുടെ മണ്ണിൽ. അബുദാബി ,ഷാർജ ,ദുബായ് എന്നിവിടങ്ങളിലെ പ്രത്യേക യോഗങ്ങളിൽ ഫെബ്രുവരി 21 മുതൽ മാർച്ച് 5 വരെ അബുദാബിയിലും മാർച്ച്6മുതൽ 18 വരെ ഷാർജ, ദുബായ്‌ എന്നിവിടങ്ങളിലും സംഗീത ആസ്വാദകർക്കായി ആരാധനയുടെ നല്ല നിമിഷങ്ങൾ ബെഥേൽ വോയ്സ് ഒരുക്കുന്നു.ഓർമ്മകളിൽ ഒളിമങ്ങാതെ ഇന്നും നിലനിൽക്കുന്ന ഒരുപിടി പുതിയതും പഴയതുമായ ഗാനങ്ങൾ കോർത്തിണക്കി ആരാധന നിർഭരമായ ആത്മീക നിമിഷങ്ങൾ ഒരുക്കുന്നു .ബ്രദർ വിൽജി തോമസ് ,സിസ്റ്റർ […]

നോവല്‍: ആന്റി ക്രൈസ്റ്റ്. തോമസ് തോന്നയ്ക്കല്‍

നോവല്‍: ആന്റി ക്രൈസ്റ്റ്. തോമസ് തോന്നയ്ക്കല്‍

ആന്റി ക്രൈസ്റ്റ്. തോമസ് തോന്നയ്ക്കല്‍ കുരിശുമല കയറി പുരുഷാരം പ്രാര്‍ത്ഥനാ കൂടാരത്തിലേയ്‌ക്കൊഴുകി. ആഘോഷ നിറവിലായിരുന്നു ജനം. നഗരപ്രാന്തത്തിലെ പഴയ നരിമല എസ്റ്റേറ്റാണ് ഇപ്പോഴത്തെ കുരിശുമല. എസ്റ്റേറ്റിലെ റബ്ബര്‍ മരങ്ങള്‍ വെട്ടിവെളുപ്പിച്ച് ജെസീബി കൊണ്ട് കുന്നിടിച്ച് നിരപ്പാക്കിയ സ്ഥലത്ത് തകരഷീറ്റിട്ട വലിയ പന്തലാണ് പ്രാര്‍ത്ഥനാ കൂടാരം. കുന്നുകയറി വരുമ്പോഴേ കൂടാരത്തിന് മുന്നിലെ ബോര്‍ഡ് വായിക്കാം: ”കുരിശുമല പ്രാര്‍ത്ഥനാ കൂടാരം.” ബോര്‍ഡിന് മുന്നില്‍ കറുത്തൊരു കല്‍ക്കുരിശ് കഴുത്തുനീട്ടി നിന്നു. കൂടാരത്തില്‍ ആരാധനയുടെ ഗംഭീര ധ്വനി മുഴങ്ങി. ബ്രദര്‍ തമ്പാന്‍ വേദിയില്‍ […]