*സുവിശേഷ നാദം ബൈബിൾ ക്വിസ്: സമ്മാനദാനം നാളെ

*സുവിശേഷ നാദം ബൈബിൾ ക്വിസ്: സമ്മാനദാനം നാളെ

  തിരുവല്ല: ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റിന്റെ മുഖപത്രമായ സുവിശേഷ നാദം മാസികയുടെ ബൈബിൾ ക്വിസിൽ പങ്കെടുത്ത് ആദ്യ മൂന്ന് സ്ഥാനത്തെത്തിയവർക്കുള്ള സമ്മാനങ്ങൾ തിരുവല്ലയിൽ നടക്കുന്ന ജനറൽ കൺവൻഷന്റെ നാളെ (24.01.2020) ഉച്ചകഴിഞ്ഞ് രണ്ടു മണിക്ക് തുടങ്ങുന്ന സെഷനിൽ സ്റ്റേറ്റ് ഓവർസിയർ പാസ്റ്റർ സി സി തോമസ് വിതരണം ചെയ്യും. 👉 സുവിശേഷനാദം പ്രസ് റിലിസ് Share on: WhatsApp

ഐ.പി.സി കലയപുരം സെന്റർ കൺവൻഷൻ 22 മുതൽ

ഐ.പി.സി കലയപുരം സെന്റർ കൺവൻഷൻ 22 മുതൽ

കലയപുരം കൺവൻഷൻ കലയപുരം : 23-) മത് ഐ.പി.സി കലയപുരം സെന്റർ കൺവൻഷൻ 2020 ജനുവരി 22 ബുധൻ മുതൽ 26 ഞായർ വരെ കലയപുരം ഐ.പി.സി ഹെബ്രോൻ ഗ്രൗണ്ടിൽ നടക്കും. ഐ.പി.സി കേരളാ സ്റ്റേറ്റ് സെക്രെട്ടറി പാസ്റ്റർ: ഷിബു നെടുവേലിൽ പ്രാർത്ഥിച്ച് ഉത്‌ഘാടനം ചെയ്യുന്ന യോഗത്തിൽ പാസ്റ്റർമാരായ ഇട്ടി എബ്രഹാം , എം.സ് ശാമുവേൽ , ബിജു കൃഷ്ണൻ , വിൽ‌സൺ വർക്കി , ജെയ്‌സ് പാണ്ടനാട് , ബെഞ്ചമിൻ വർഗ്ഗീസ്, തോമസ്.എം.കിടങ്ങാലിൽ , ഷിബു […]

കൊല്ലം സൗത്ത് സെൻറ്റർ കൺവൻഷൻ

കൊല്ലം സൗത്ത് സെൻറ്റർ കൺവൻഷൻ

കൊല്ലം : ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭ കൊല്ലം സൗത്ത് സെൻറ്റർ കൺവൻഷൻ 2019 നവംബർ 21, 22, 23, 24, തിയതികളിൽ നടത്തപ്പെടുന്നു. സെൻറ്റർ സ്ഥാപക പ്രസിഡൻറും സ്‌റ്റേറ്റ് കൗൺസിൽ അംഗവുമായ പാസ്റ്റർ ജോൺ റിച്ചാർഡ് ഉത്ഘാടനം ചെയ്യുന്ന കൺവൻഷനിൽ പാസ്റ്റർമാരായ റ്റി.ജെ. ശമുവേൽ , എബി ഏബ്രഹാം, അനീഷ് കാവാലം, ജോൺസൻ ഡാനിയേൽ എന്നിവർ ദൈവ വചനം ശിശ്രൂഷിക്കുന്നു. Pr. തഞ്ചാവൂർ വില്യംസ് നയിക്കുന്ന മിറക്കിൾ വേയിസ് സംഗീത ശിശ്രുഷക്ക് നേതൃത്വം നൽകുന്നു. ഏവർക്കും യേശു […]

പിവൈസി ലീഡർഷിപ്പ് സെമിനാർ പുന്നമടക്കായലിൽ

പിവൈസി ലീഡർഷിപ്പ് സെമിനാർ പുന്നമടക്കായലിൽ

തിരുവല്ല: പെന്തക്കോസ്ത് യൂത്ത് കൗൺസിലിന്റെ നേതൃത്വത്തിൽ നവം 7 ന് ആലപ്പുഴ പുന്നമടക്കായലിൽ സജ്ജികരിക്കുന്ന ബോട്ടിൽ ഏകദിന ലീഡർഷിപ്പ് സെമിനാർ നടക്കുന്നു.പാസ്റ്റർ ജെയ്സ് പാണ്ടനാട് ക്ലാസുകൾക്ക് നേതൃത്വം നൽകും. പെന്തക്കോസ്തു യൂത്ത് കൗൺസിലിന്റെ അടുത്ത ഒരു വർഷത്തെ പ്രവർത്തനങ്ങൾ ചർച്ച ചെയ്യും. ഈ സമ്മേളനത്തിൽ, പിവൈസിയുടെ സംസ്ഥാനത്തുടനീളമുള്ള വിവിധ കമ്മിറ്റികളിലെ പ്രവർത്തകർക്കും പിസിഐ – പിഡബ്ല്യുസി പ്രസ്ഥാനങ്ങളിലെ കേന്ദ്ര കമ്മിറ്റി അംഗങ്ങൾക്കും പങ്കെടുക്കും. പുത്തൻ പ്രവർത്തന പദ്ധതികളുമായി മുന്നാട്ടു പോകാൻ ഒക്ടോബർ ആറിന് തിരുവല്ലയിൽ കൂടിയ പിവൈസി […]

പത്തനംതിട്ട സെമിത്തേരി അക്രമം സത്വര നടപടി സ്വീകരിക്കണം: സഭാ പ്രതിനിധി യോഗം

പത്തനംതിട്ട സെമിത്തേരി അക്രമം  സത്വര നടപടി സ്വീകരിക്കണം: സഭാ പ്രതിനിധി യോഗം

പത്തനംതിട്ട : പെന്തക്കോസ്തു സെമിത്തേരികൾക്കു നേരെ ഉണ്ടായ ആക്രമണം ഉത്കണ്ഠജനവും സമാധാനപരമായ നടപടികൾ എത്രയും വേഗം കൈക്കൊള്ളുയും വേണമെന്ന് പത്തനംതിട്ടയിൽ ഇന്ന് സെപ്.22 ന് കൂട്ടയ സഭാ പ്രതിനിധി സമ്മേളനം ആവശ്യപ്പെട്ടു. പെന്തക്കോസ്തു വിവിധ സഭാ വിഭാഗങ്ങളിലെ നേതൃത്വത്തിൽ ഉള്ളവരും ,സഭാ പ്രധിനിധികളും, പി.സി.ഐ നേതൃത്വ പ്രവർത്തകരും ആണ് പത്തനംതിട്ട ഐപിസി സിയോൺ ഹാളിൽ കൂടിയത്. നിലവിലെ സാഹചര്യങ്ങളെക്കുറിച്ച് വിശദീകരണം നടത്തി. ജനപ്രതിനിധികളെ വിഷയങ്ങളുടെ ഗൗരവം അറിയിച്ചു. ആന്റോ ആന്റണി എം.പി, പത്തനംതിട്ട മുനിസിപ്പൽ ചെയർ പേഴ്‌സൺ […]

യു പി എഫ് : ബൈബിള്‍ ക്വിസ് 2019

യു പി എഫ് : ബൈബിള്‍ ക്വിസ് 2019

മല്ലപ്പള്ളി: യു പി എഫിന്റെ പരിധിയില്‍ വരുന്ന സഭകളെ ചേര്‍ത്തുകൊണ്ട് ഒക്‌ടോബര്‍ 13 ന് ഞായറാഴ്ച 3 മണിക്ക് സുവാര്‍ത്ത സഭാഹാളില്‍ വെച്ച് ബൈബിള്‍ ക്വിസ് മത്സരം നടത്തുന്നു. സുവിശേഷങ്ങളില്‍ നിന്നാണ് ചോദ്യങ്ങള്‍ തയ്യാറാക്കുന്നത്. 15,000/- രൂപയുടെ സമ്മാനം. കൂടാതെ പങ്കെടുക്കുന്ന #െല്ലാ ടീമുകള്‍ക്കും പ്രോത്സാഹന സമ്മാനവും ലഭിക്കും. പാസ്റ്റര്‍മാരായ ബിനോയ് മാത്യൂ, ടി. അലക്‌സ് മോന്‍ എന്നിവര്‍ കോര്‍ഡിനേറ്റര്‍മാരായി പ്രവര്‍ത്തിക്കുന്നു.വിശദ വിവരങ്ങള്‍ക്ക്: 9446603880. Share on: WhatsApp

ഐ പി സി കർണാടകയിൽ നിന്ന് പാസ്റ്റർമാരായ സാം ജോർജ്, കെ.എസ്.ജോസഫ്, റ്റി.ഡി.തോമസ് ജനറൽ കൗൺസിലേക്ക്

ഐ പി സി കർണാടകയിൽ നിന്ന് പാസ്റ്റർമാരായ സാം ജോർജ്, കെ.എസ്.ജോസഫ്, റ്റി.ഡി.തോമസ് ജനറൽ കൗൺസിലേക്ക്

ബെംഗളുരു: ഇന്ത്യാ പെന്തെക്കോസ്ത് ദൈവസഭ ( ഐ പി സി ) കർണാടക സ്റ്റേറ്റിൽ നിന്നും ജനറൽ കൗൺസിലേക്ക് പാസ്റ്റർമാരായ സാം ജോർജ്, കെ.എസ് ജോസഫ്, ടി.ഡി. തോമസ് എന്നിവരെയും സഹോദരന്മാരായ പി.ഒ. ശാമുവേൽ, ജോയ് പാപ്പച്ചൻ, പി.വി.പോൾ , കെ.ജി.മാത്യു എന്നിവരെയും തെരഞ്ഞെടുപ്പില്ലാതെ പാസ്റ്റർ കെ.എസ്.ജോസഫിന്റെ അദ്ധ്യക്ഷതയിൽ ഐക്യകണ്ഠേന തെരഞ്ഞെടുത്തു. ജനറൽ സെക്രട്ടറി സ്ഥാനത്തേയ്ക്ക് മത്സരിക്കുന്ന പാസ്റ്റർ സാം ജോർജ് കർണാടക ഐപിസിയുടെ മുൻ പ്രസിഡന്റും കർണാടക ഐ പി സി ചെയർമാൻ , കർണാടക […]

”ഗുഡ്‌ന്യൂസ് 2019” സെപ്റ്റംബര്‍ 19-21 വരെ

”ഗുഡ്‌ന്യൂസ് 2019” സെപ്റ്റംബര്‍ 19-21 വരെ

കോട്ടയം തിരുനക്കര മൈതാനിയില്‍ വെച്ച് റ്റാമി ഗ്ലോബല്‍ വര്‍ഷിപ്പ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ സെപ്റ്റംബര്‍ 19 മുതല്‍ 21 വരെ ”ഗുഡ്‌ന്യൂസ് 2019” എന്ന പേരില്‍ പാസ്റ്റര്‍ കെ. കെ. രഞ്ചിത്തിന്റെ നേതൃത്വത്തില്‍ സുവിശേഷ യോഗങ്ങള്‍ നടക്കും. മുഖ്യ പ്രാസംഗീകന്‍ ബ്രദര്‍. സുരേഷ് ബാബു. പാസ്റ്റര്‍ അനില്‍ അടൂര്‍, ഇവാ. ജോസ്ഫിന്‍ ജയിംസ്, ജോയല്‍ പടവത്ത് എന്നിവര്‍ സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നല്‍കും. വിശദ വിവരങ്ങള്‍ക്ക് : 8106197108, 8281429790. Share on: WhatsApp

പ്രകൃതിക്ഷോഭ ദുരിതാശ്വാസവുമായി പി.വൈ.സി കളക്ഷൻ സെന്ററിൽ വൻ പ്രതികരണം

പ്രകൃതിക്ഷോഭ ദുരിതാശ്വാസവുമായി പി.വൈ.സി കളക്ഷൻ സെന്ററിൽ വൻ പ്രതികരണം

തിരുവല്ല: തകർന്നടിഞ്ഞ നാടിനെ പുനരുദ്ധരിക്കാനുള്ള യത്നത്തിൽ നന്മയുടെ ഉറവ വറ്റിയിട്ടില്ല എന്ന് ഉറപ്പിക്കുന്നതാണ് തിരുവല്ല മഞ്ഞാടിയിൽ തുടങ്ങിയ പ്രകൃതിക്ഷോഭ ദുരിതാശ്വാസ കളക്ഷൻ സെന്റർ.പ്രകൃതിക്ഷോഭത്തിൽ ദുരിതമനുഭവിക്കുന്നവരുടെ പുനരധിവാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് പെന്തക്കോസ്തൽ യൂത്ത് കൗൺസിൽ (പി.വൈ.സി) തുടങ്ങിയ കളക്ഷൻ സെന്ററിലേക്ക് ആദ്യ ദിനം തന്നെ പുതുവസ്ത്രങ്ങളുടെ പ്രവാഹം.പൊതു അവധി ദിവസമായ വ്യാഴാഴ്ച്ചയും (ഓഗസ്റ്റ് 15) സെന്റർ പ്രവർത്തിക്കും. തുടർന്നുള്ള ദിവസങ്ങളിൽ ഫോണിലൂടെ അറിയിച്ചാൽ അവശ്യസാധനങ്ങളും (ഭക്ഷ്യം, ക്ലീനിങ്ങ് ഉൾപ്പടെ) നേരിട്ട് വന്ന് ശേഖരിക്കുന്നതാണ്.ഇന്നലെ മഞ്ഞാടിയിൽ ആദ്യ ദിന പ്രവർത്തനങ്ങൾക്ക് […]

സി ഇ എം ഏകദിന ക്യാമ്പ് ആഗസ്റ്റ് 10 ന് ഷാര്‍ജയില്‍

സി ഇ എം ഏകദിന ക്യാമ്പ് ആഗസ്റ്റ് 10 ന് ഷാര്‍ജയില്‍

ക്രിസ്റ്റ്യന്‍ ഇവാഞ്ചലിക്കല്‍ മൂവ്‌മെന്റിന്റെ നേതൃത്വത്തില്‍ ഷാര്‍ജ വര്‍ഷിപ്പ് സെന്ററില്‍ വെച്ച് ആഗസ്റ്റ് 10 ന് ശനിയാഴ്ച രാവിലെ 8 മണിമുതല്‍ 2 വരെ യുവജനങ്ങള്‍ക്കും കുട്ടികള്‍ക്കുമായി യൂത്ത് ചലഞ്ച് നടക്കും. ഡോ. റോയ് ബി കുരുവിള മുഖ്യ അതിഥി ആയിരിക്കും. ശാരോണ്‍ ഷാര്‍ജ സിംഗേഴ്‌സ് ഗാന ശുശ്രൂഷയ്ക്ക് നേതൃത്വം നല്‍കും. ശാരോണ്‍ യു എ ഇ റീജിയന്‍ സെക്രട്ടറി പാസ്റ്റര്‍ കോശി ഉമ്മന്‍, സിസ്റ്റര്‍ ജെസ്സി കോശി എന്നിവര്‍ വിവിധ സെഷനുകള്‍ നയിക്കും. Share on: WhatsApp