ഫെയ്‌സ് ബുക്കിലെ 8.70 കോടി അക്കൗണ്ടുകളിലെ വ്യക്തിഗത വിവരങ്ങള്‍ ചോര്‍ന്നു

ഫെയ്‌സ് ബുക്കിലെ 8.70 കോടി അക്കൗണ്ടുകളിലെ വ്യക്തിഗത വിവരങ്ങള്‍ ചോര്‍ന്നു

ന്യൂയോര്‍ക്ക്: ഫേസ്ബു്ക്കിലെ 8.70 കോടി അക്കൗണ്ടുകളുടെ വ്യക്തിഗത വിവരങ്ങള്‍ ചോര്‍ന്നതായി വെളിപ്പെടുത്തല്‍. ഫെയ്‌സ് ബുക്ക് സിഇഒ സക്കര്‍ബര്‍ഗ് നേരത്തെ അറിയിച്ചിരുന്നത് 5 കോടി അക്കൗണ്ടുകള്‍ ചോര്‍ന്നു എന്നായിരുന്നു. എന്നാല്‍ 3.70 കോടി അക്കൗണ്ടുകള്‍ കൂടി ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കേംബ്രിജ് അനലിറ്റിക്ക ചോര്‍ത്തി എന്ന് ഫേസ്ബുക്ക് ചീഫ് ടെക്‌നോളജി ഓഫീസറാണ് പുതുതായി വെളിപ്പെടുത്തിയത്. വ്യക്തിഗത വിവരങ്ങള്‍ ചോര്‍ന്നതില്‍ 11 ലക്ഷം അക്കൗണ്ടുകള്‍ യുകെയില്‍ നിന്നുള്ളതാണെന്നാണ് പുറത്ത് വരുന്ന വിവരം. ഉപഭോക്താക്കളുടെ വ്യക്തി വിവരങ്ങള്‍ ചോര്‍ന്ന സാഹചര്യത്തില്‍ സുരക്ഷാ […]

ധ്യാനം:ദൈവത്താല്‍ ലഭിക്കുന്ന ഉന്നതികള്‍

ധ്യാനം:ദൈവത്താല്‍ ലഭിക്കുന്ന ഉന്നതികള്‍

ദൈവത്താല്‍ ലഭിക്കുന്ന ഉന്നതികള്‍ ധ്യാനം: യെശ 58:14 പാസ്റ്റ്ര്‍: ബോബന്‍ ക്ലീറ്റസ് ഒരു പറ്റം അറബി സുഹൃത്തക്കളോടൊപ്പം പ്രശസ്ത വേട്ടക്കാരനും സഞ്ചാരിയുമായ ഡോ.സൈറസ് ഹാംലിന്‍ ബാബിലോണിന്റെ ചരിത്ര ഭൂമി സന്ദര്‍ശിച്ചു. നാശാവശിഷ്ടങ്ങള്‍ക്കിടയിലൂടെ അവര്‍ കാഴ്ചകള്‍ കണ്ടു നടന്നു.വൈകുന്നേരം ആയപ്പോള്‍ അറബികള്‍ മടങ്ങിപ്പോകുവാന്‍ തിടുക്കം കൂട്ടി. ഡോ.സൈറസ് ഹാംലിന്‍ അവരോട് കാര്യം തിരക്കി അവര്‍ പറഞ്ഞത് അറബികളായ ഞങ്ങള്‍ ഒരിക്കലും ബാബിലോണില്‍ രാപാര്‍ക്കുകയില്ല.കാരണം നാശത്തിന്റെ പ്രതീകമായി നിലകൊള്ളുന്ന ഈ ബാബിലോണിന്റെ പെട്ടെന്നുള്ള വീഴ്ചയ്ക്ക് കാരണമായ ചില ശക്തികളുടെ കടന്നാക്രമണം […]

തിന്നു തീര്‍ക്കുന്ന തീ

തിന്നു തീര്‍ക്കുന്ന തീ

ശസ്ത്രക്രിയ എന്നു കേട്ടാല്‍ മരിക്കുന്നതാണ് നല്ലത് എന്ന് അഥവാ ഇനി ആത്മഹത്യയാണ് അടുത്തപടി എന്ന് ചിന്തിച്ചിരുന്ന ഒരു കാലഘട്ടമായിരുന്നു 1846 വരെ ഏറ്റവും ചെറിയ ശസ്ത്രക്രിയക്ക് വരെ രോഗിയെ ബന്ധിക്കുന്നതിന് പുറമേ പത്തില്‍ അധികമാളുകള്‍ ബലമായി പിടിച്ചിരുന്നു വേദന മൂലമുള്ള അലര്‍ച്ച അവസാനിപ്പിച്ചിരുന്നത് രോഗി ക്ഷീണിച്ച് ബോധരഹിതനായതിന് ശേഷമോ മരണാവസ്ഥയില്‍ എത്തിയതിന് ശേഷമോ ആയിരിക്കും ഈ വേദനാ ജനകമായ അനുഭവത്തിന് അന്ത്യം കുറിച്ചത് ‘അനസ്‌തേഷ്യയുടെ’ കണ്ടുപുടിത്തത്തോടെയാണ്. അനസ്‌തേഷ്യയുടെ പ്രയോഗത്തിന്റെ പരസ്യപ്രഖ്യാപനം ആദ്യമായി നടത്തിയത് അമേരിക്കന്‍ ദന്തരോഗ വിദഗ്ധനായ […]

ത്രിത്വവാദികളെ ഇതിലെ….ഇതിലെ….

ത്രിത്വവാദികളെ ഇതിലെ….ഇതിലെ….

ദൈവം ഏകനാണ് എന്നതിന് സന്ദേഹം ആര്‍ക്കും അംശം പോലും ഇല്ല. ഇവിടെ പിതാവ്,പുത്രന്‍, പരിശുദ്ധാത്മാവ് എന്ന ത്രിത്വം വലിയ ചര്‍ച്ചാവിഷയമാകുകയാണ്. ദൈവീക മര്‍മ്മത്തെയാണ് ഇവിടെ വിശകലനം ചെയ്യാന്‍ നോക്കുന്നത്. സാമാന്യ ബുദ്ധിയില്‍ ദൈവത്വം മനസ്സിലാക്കുവാന്‍ കഴിയില്ല. മാനുഷിക ജ്ഞാനങ്ങള്‍ പഞ്ചേന്ദ്രിയങ്ങള്‍ കൊണ്ടാണ് അപ്പോള്‍ തന്നെ അതിനപ്പുറം അഞ്ജാതമായിരിക്കുന്നവ ഇന്നും ഏറെയാണ് അതുകൊണ്ടാണ് അന്വേഷണവും കണ്ടെത്തലുകള്‍ക്കും ശ്രമം മുറയ്ക്ക് നടന്ന് വരുന്നത്. അപ്പോള്‍ മനുഷ്യന് ദൈവത്വം വ്യാഖ്യാനിച്ചും വിശകലനം ചെയ്തും തീര്‍പ്പ് കല്‍പ്പിക്കാന്‍ കഴിയുമോ? നിങ്ങളുടെ ചിന്തയ്ക്ക് വിടുന്നു. […]

പഴയ ചില്ലറ കാര്യങ്ങള്‍.

പഴയ ചില്ലറ കാര്യങ്ങള്‍.

പഴയ ചില്ലറ കാര്യങ്ങള്‍. വാണിജ്യകാര്യത്തില്‍ എക്കാലവും മുന്‍പന്തിയിലായിരുന്ന എബ്രായര്‍ ക്രി.മു 500 നു മുന്‍പ് സ്വര്‍ണ്ണം, വെള്ളി, ചെമ്പ് എന്നിവയെ തൂക്കി ക്രയവിക്രയം നടത്തുക പതിവായിരുന്നു. മുദ്രവച്ച നാണയങ്ങള്‍ ഇല്ലായിരുന്നു. ശേക്കല്‍ എന്നു വിളിച്ചിരുന്നത് കച്ചവടക്കാരുടെ അടയാളമിട്ടിരുന്ന വെള്ളി,പൊന്‍ തകിടുകളെ ആയിരുന്നു എബ്രായരുടെ ഇടയില്‍ ആദ്യമായി നാണയം നിര്‍മ്മിച്ചത്. ക്രിസ്തുവിന് മുന്‍പ് 2-ാം നൂറ്റാണ്ടില്‍ എബ്രായരുടെ മുതിര്‍ന്ന നേതാക്കന്മാരായിരുന്ന മക്കാബി സഹോദരങ്ങളായിരുന്നു. ആലയത്തിലെ തൂക്കപ്രകാരം അരശേക്കല്‍ എന്നത് ഒരു നാണയമല്ല. പുരോഹിതന്മാര്‍ ഏര്‍പ്പെടുത്തിയിരുന്ന തൂക്കമായിരുന്നു ഒരു താലന്ത് […]

നോവല്‍: ആന്റി ക്രൈസ്റ്റ്. തോമസ് തോന്നയ്ക്കല്‍

നോവല്‍: ആന്റി ക്രൈസ്റ്റ്. തോമസ് തോന്നയ്ക്കല്‍

ആന്റി ക്രൈസ്റ്റ്. തോമസ് തോന്നയ്ക്കല്‍ കുരിശുമല കയറി പുരുഷാരം പ്രാര്‍ത്ഥനാ കൂടാരത്തിലേയ്‌ക്കൊഴുകി. ആഘോഷ നിറവിലായിരുന്നു ജനം. നഗരപ്രാന്തത്തിലെ പഴയ നരിമല എസ്റ്റേറ്റാണ് ഇപ്പോഴത്തെ കുരിശുമല. എസ്റ്റേറ്റിലെ റബ്ബര്‍ മരങ്ങള്‍ വെട്ടിവെളുപ്പിച്ച് ജെസീബി കൊണ്ട് കുന്നിടിച്ച് നിരപ്പാക്കിയ സ്ഥലത്ത് തകരഷീറ്റിട്ട വലിയ പന്തലാണ് പ്രാര്‍ത്ഥനാ കൂടാരം. കുന്നുകയറി വരുമ്പോഴേ കൂടാരത്തിന് മുന്നിലെ ബോര്‍ഡ് വായിക്കാം: ”കുരിശുമല പ്രാര്‍ത്ഥനാ കൂടാരം.” ബോര്‍ഡിന് മുന്നില്‍ കറുത്തൊരു കല്‍ക്കുരിശ് കഴുത്തുനീട്ടി നിന്നു. കൂടാരത്തില്‍ ആരാധനയുടെ ഗംഭീര ധ്വനി മുഴങ്ങി. ബ്രദര്‍ തമ്പാന്‍ വേദിയില്‍ […]