ഐപിസി ജനറൽ ഇലക്ഷൻ ഇന്ന് വോട്ടെണ്ണൽ ഒക്ടോ.25 ന്

ഐപിസി ജനറൽ ഇലക്ഷൻ ഇന്ന് വോട്ടെണ്ണൽ ഒക്ടോ.25 ന്

കുമ്പനാട്: ഇന്ത്യാ പെന്തെക്കോസ്ത് ദൈവസഭയുടെ അടുത്ത മൂന്നു വർഷത്തെ (2019-2022) ജനറൽ ഭരണസമിതിയിലേക്കുള്ള എക്സിക്യൂട്ടീവ് പോസ്റ്റുകളുടെ തിരഞ്ഞെടുപ്പ് ഇന്ന് ഒക്ടോ.23 ന് രാവിലെ 10 മണി മുതൽ കുമ്പനാട് സഭാ ആസ്ഥാനത്ത് നടക്കും. രാവിലെ 10 മണിക്ക് പൊതുയോഗത്തോടെ തിരഞ്ഞെടുപ്പ് പ്രക്രിയകൾക്ക് തുടക്കമാകും. ഒക്ടോബർ 25നു വോട്ടെണ്ണൽ. ഇക്കുറി ത്രികോണ മത്സരമാണ് നടക്കുന്നത് Share on: WhatsApp

പിവൈസി ലീഡർഷിപ്പ് സെമിനാർ പുന്നമടക്കായലിൽ

പിവൈസി ലീഡർഷിപ്പ് സെമിനാർ പുന്നമടക്കായലിൽ

തിരുവല്ല: പെന്തക്കോസ്ത് യൂത്ത് കൗൺസിലിന്റെ നേതൃത്വത്തിൽ നവം 7 ന് ആലപ്പുഴ പുന്നമടക്കായലിൽ സജ്ജികരിക്കുന്ന ബോട്ടിൽ ഏകദിന ലീഡർഷിപ്പ് സെമിനാർ നടക്കുന്നു.പാസ്റ്റർ ജെയ്സ് പാണ്ടനാട് ക്ലാസുകൾക്ക് നേതൃത്വം നൽകും. പെന്തക്കോസ്തു യൂത്ത് കൗൺസിലിന്റെ അടുത്ത ഒരു വർഷത്തെ പ്രവർത്തനങ്ങൾ ചർച്ച ചെയ്യും. ഈ സമ്മേളനത്തിൽ, പിവൈസിയുടെ സംസ്ഥാനത്തുടനീളമുള്ള വിവിധ കമ്മിറ്റികളിലെ പ്രവർത്തകർക്കും പിസിഐ – പിഡബ്ല്യുസി പ്രസ്ഥാനങ്ങളിലെ കേന്ദ്ര കമ്മിറ്റി അംഗങ്ങൾക്കും പങ്കെടുക്കും. പുത്തൻ പ്രവർത്തന പദ്ധതികളുമായി മുന്നാട്ടു പോകാൻ ഒക്ടോബർ ആറിന് തിരുവല്ലയിൽ കൂടിയ പിവൈസി […]

പത്തനംതിട്ട സെമിത്തേരി അക്രമം സത്വര നടപടി സ്വീകരിക്കണം: സഭാ പ്രതിനിധി യോഗം

പത്തനംതിട്ട സെമിത്തേരി അക്രമം  സത്വര നടപടി സ്വീകരിക്കണം: സഭാ പ്രതിനിധി യോഗം

പത്തനംതിട്ട : പെന്തക്കോസ്തു സെമിത്തേരികൾക്കു നേരെ ഉണ്ടായ ആക്രമണം ഉത്കണ്ഠജനവും സമാധാനപരമായ നടപടികൾ എത്രയും വേഗം കൈക്കൊള്ളുയും വേണമെന്ന് പത്തനംതിട്ടയിൽ ഇന്ന് സെപ്.22 ന് കൂട്ടയ സഭാ പ്രതിനിധി സമ്മേളനം ആവശ്യപ്പെട്ടു. പെന്തക്കോസ്തു വിവിധ സഭാ വിഭാഗങ്ങളിലെ നേതൃത്വത്തിൽ ഉള്ളവരും ,സഭാ പ്രധിനിധികളും, പി.സി.ഐ നേതൃത്വ പ്രവർത്തകരും ആണ് പത്തനംതിട്ട ഐപിസി സിയോൺ ഹാളിൽ കൂടിയത്. നിലവിലെ സാഹചര്യങ്ങളെക്കുറിച്ച് വിശദീകരണം നടത്തി. ജനപ്രതിനിധികളെ വിഷയങ്ങളുടെ ഗൗരവം അറിയിച്ചു. ആന്റോ ആന്റണി എം.പി, പത്തനംതിട്ട മുനിസിപ്പൽ ചെയർ പേഴ്‌സൺ […]

പത്തനംതിട്ടയിലെ സെമിത്തേരി ആക്രമണം: പി.സി.ഐ വിശദീകരണ യോഗവും കൂട്ടപ്രാർത്ഥനയും ഇന്ന് 3 ന്

പത്തനംതിട്ടയിലെ സെമിത്തേരി ആക്രമണം: പി.സി.ഐ വിശദീകരണ യോഗവും കൂട്ടപ്രാർത്ഥനയും ഇന്ന് 3 ന്

പത്തനംതിട്ട: ഏഴു പതിറ്റാണ്ടിലേറെയായി വിവിധ പെന്തക്കോസ്ത് സഭകൾ ഉപയോഗിക്കുന്ന വഞ്ചിപ്പൊയ്കയിലെ സെമിത്തേരികൾക്ക് നേരെ നടന്ന ആക്രമണത്തിനെതിരെ സഭകളുടെ ഐക്യവേദിയായ പെന്തക്കോസ്ത് കൗൺസിൽ ഓഫ് ഇന്ത്യയുടെ (പി സി ഐ) വിശദീകരണയോഗവും കൂട്ടപ്രാർത്ഥനയും ഇന്ന് (ഞായർ) ഉച്ചകഴിഞ്ഞ് 3 മണിക്ക് പത്തനംതിട്ട ടൗൺ ഐ.പി.സി സീയോൻ ഹാളിൽ (വെട്ടിപ്രം) നടക്കും. പുതിയതായി ചിലർ കച്ചവട താൽപര്യത്തിൽ സെമിത്തേരിയുടെ സമീപസ്ഥലങ്ങൾ ഉപയോഗിക്കുന്നതിന്റെ മറവിൽ മുഖ്യധാര പെന്തക്കോസ്ത് സഭകളുടെ സെമിത്തേരികൾക്ക് നേരെ കഴിഞ്ഞ രാത്രിയിൽ ആക്രമണം അഴിച്ച് വിടുകയായിരുന്നു. ഐ.പി.സി, ഏ.ജി […]

മുളക്കുഴയിൽ 24 ന് സമൂഹവിവാഹം

മുളക്കുഴയിൽ 24 ന് സമൂഹവിവാഹം

മുളക്കുഴ: ചർച്ച് ഓഫ് ഗോഡ് ഇൻ ഇൻഡൃ കേരളാ സ്റ്റേറ്റ് ചാരിറ്റി ഡിപ്പാർട്ട്മെന്റിന്റേയും ഇടപ്പോൺ ജോസ്കോ ആശുപത്രിയുടേയും സംയുക്ത ആഭിമുഖ്യത്തിൽ സെപ്റ്റംബർ 24 ചൊവ്വാഴ്ച രാവിലെ 10.30 മുതൽ മുളക്കുഴ സീയോൻ കുന്നിൽ സമൂഹ വിവാഹം നടത്തുന്നു. 8 വധൂവരന്മാർ ആണ് വിവാഹിതരാകുന്നത്. സ്റ്റേറ്റ് ഓവർസിയർ പാസ്റ്റർ സി. സി. തോമസിന്റെ നേതൃത്വത്തിൽ നടക്കുന്ന ശുശ്രൂഷയിൽ സ്റ്റേറ്റ് കൗൺസിൽ അംഗങ്ങൾ സഹകാരികളാകും. ചാരിറ്റി ബോർഡ് നേതൃത്വം വഹിക്കും. രാഷ്ട്രീയ, സാമൂഹിക നേതാക്കൾ ആശംസകൾ അറിയിക്കും. ദമ്പതികൾക്ക് ജോസ്കോ […]

പ്രോസ്പിരറ്റി ഗോസ്പൽ തിയോളജിയിൽ മാറ്റം വരുത്തും: ബെന്നി ഹിം

പ്രോസ്പിരറ്റി ഗോസ്പൽ തിയോളജിയിൽ മാറ്റം വരുത്തും: ബെന്നി ഹിം

വാഷിങ്ടൻ ∙ സുവിശേഷം വിൽപന ചരക്കല്ലെന്നും ഇതുവരെ ഞാൻ സ്വീകരിച്ചു വന്ന, പ്രചരിപ്പിച്ചു വന്നിരുന്ന ഹെൽത്ത് ആന്റ് വെൽത്ത് തിയോളജിയിൽ മാറ്റം വരുത്തുമെന്നും ലോക പ്രസിദ്ധ പ്രോസ്പിരിറ്റി ഗോസ്പലിന്റെ വക്താവായ ബെന്നി ഹിം പ്രഖ്യാപിച്ചു. സെപ്റ്റംബർ 2ന് യുവർ ലവ് വേൾഡിൽ ബെന്നി ഹിം നൽകിയ സന്ദേശത്തിലാണ് കഴിഞ്ഞ 20 വർഷമായി താൻ പ്രസംഗിച്ചു വന്ന വിഷയത്തിൽ മാറ്റം വരുത്തുമെന്നും പണം സംഭാവന നൽകുന്നതിലൂടെ ദൈവം സമൃദ്ധിയായി അനുഗ്രഹിക്കുമെന്നുള്ള വിശ്വാസം ശരിയല്ലെന്നും വ്യക്തമാക്കിയത്. ബെന്നി ഹിൻ ഉൾപ്പെടെ […]

പിഎസ്‍സി പരീക്ഷ മലയാളത്തിലാക്കുന്നതിന് തത്വത്തിൽ അംഗീകാരം

പിഎസ്‍സി പരീക്ഷ മലയാളത്തിലാക്കുന്നതിന് തത്വത്തിൽ അംഗീകാരം

പിഎസ്‍സി പരീക്ഷ മലയാളത്തിലാക്കുന്നതിന് തത്വത്തിൽ അംഗീകാരം പിഎസ്‍സി പരീക്ഷകൾ മലയാളത്തിലാക്കണമെന്ന ആവശ്യത്തിന് തത്വത്തിൽ അംഗീകാരം. ഇക്കാര്യത്തിലെ പ്രായോഗിക നടപടികൾ ചർച്ച ചെയ്ത് തീരുമാനിക്കും. കെഎഎസ് അടക്കമുളള പരീക്ഷകൾ മലയാളത്തിൽ കൂടി നടത്താനും ധാരണയായി. മുഖ്യമന്ത്രിയും പിഎസ്‍സി ചെയർമാനും നടത്തിയ ചർച്ചയിലായിരുന്നു തീരുമാനം. പരീക്ഷകൾ മലയാളത്തില‌ാക്കുന്നതിൽ എതിർപ്പില്ലെന്ന് പിഎസ്‍സി ചെയർമാൻ യോഗത്തില്‍ അറിയിച്ചു. അതേസമയം, ഇക്കാര്യത്തില്‍ ഔദ്യോഗിക ഉറപ്പ് കിട്ടുന്നത് വരെ സമരം തുടരുമെന്ന് ഐക്യമലയാളം പ്രസ്ഥാനം. പിഎസ്‍സി പരീക്ഷകൾ മലയാളത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് പിഎസ്‍സി ആസ്ഥാനത്തിന് മുമ്പില്‍ കഴിഞ്ഞ […]

ഐ പി സി കർണാടകയിൽ നിന്ന് പാസ്റ്റർമാരായ സാം ജോർജ്, കെ.എസ്.ജോസഫ്, റ്റി.ഡി.തോമസ് ജനറൽ കൗൺസിലേക്ക്

ഐ പി സി കർണാടകയിൽ നിന്ന് പാസ്റ്റർമാരായ സാം ജോർജ്, കെ.എസ്.ജോസഫ്, റ്റി.ഡി.തോമസ് ജനറൽ കൗൺസിലേക്ക്

ബെംഗളുരു: ഇന്ത്യാ പെന്തെക്കോസ്ത് ദൈവസഭ ( ഐ പി സി ) കർണാടക സ്റ്റേറ്റിൽ നിന്നും ജനറൽ കൗൺസിലേക്ക് പാസ്റ്റർമാരായ സാം ജോർജ്, കെ.എസ് ജോസഫ്, ടി.ഡി. തോമസ് എന്നിവരെയും സഹോദരന്മാരായ പി.ഒ. ശാമുവേൽ, ജോയ് പാപ്പച്ചൻ, പി.വി.പോൾ , കെ.ജി.മാത്യു എന്നിവരെയും തെരഞ്ഞെടുപ്പില്ലാതെ പാസ്റ്റർ കെ.എസ്.ജോസഫിന്റെ അദ്ധ്യക്ഷതയിൽ ഐക്യകണ്ഠേന തെരഞ്ഞെടുത്തു. ജനറൽ സെക്രട്ടറി സ്ഥാനത്തേയ്ക്ക് മത്സരിക്കുന്ന പാസ്റ്റർ സാം ജോർജ് കർണാടക ഐപിസിയുടെ മുൻ പ്രസിഡന്റും കർണാടക ഐ പി സി ചെയർമാൻ , കർണാടക […]

ഐ.പി.സി നോര്‍ത്ത് അമേരിക്കന്‍ ഈസ്റ്റേൺ റിജിയൻ: പാസ്റ്റർ ജോസഫ് വില്യംസ്, ബ്രദർ സാം തോമസ് ജനറൽ കൗൺസിൽ അംഗങ്ങൾ

ഐ.പി.സി നോര്‍ത്ത് അമേരിക്കന്‍  ഈസ്റ്റേൺ റിജിയൻ: പാസ്റ്റർ ജോസഫ് വില്യംസ്, ബ്രദർ സാം തോമസ് ജനറൽ കൗൺസിൽ അംഗങ്ങൾ

ന്യുയോർക്ക്: ഇന്ത്യക്ക് പുറത്തുള്ള ഐ‌പി‌സിയുടെ ഏറ്റവും വലിയ റീജിയനുകളിൽ ഒന്നായ ഐ.പി.സി നോര്‍ത്ത് അമേരിക്കന്‍ ഈസ് റ്റേൺ റിജിയനിൽ നിന്നുമുള്ള ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭ യുടെ ജനറൽ കൗൺസിൽ അംഗങ്ങളായി പാസ്റ്റർ ജോസഫ് വില്യംസ്, ബ്രദർ സാം തോമസ് എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു. പാസ്റ്റര്‍മാടെ വിഭാഗത്തില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട പാസ്റ്റർ ജോസഫ് വില്യംസ് ഐപിസി റോക്ക്‌ലാന്റ് അസംബ്ലിയുടെ സീനിയർ പാസ്റ്ററും റീജിയൻ പ്രസിഡന്റുമാണ്. തുടർച്ചയായ പന്ത്രണ്ടു വർഷക്കാലം റീജിയൻ സെക്രട്ടറിയായി സേവനമനുഷ്ഠിച്ചു. ആദ്യത്തെ റീജിയൻ പി.വൈ.പി.എ പ്രസിഡന്റും 15- […]

കോതമംഗലം സ്വദേശികളായ ഒരു കുടുംബത്തിലെ മൂന്ന് പേർ ഫ്ളോറിഡയിൽ അപകടത്തിൽ മരിച്ചു

കോതമംഗലം സ്വദേശികളായ ഒരു കുടുംബത്തിലെ മൂന്ന് പേർ ഫ്ളോറിഡയിൽ അപകടത്തിൽ മരിച്ചു

ഫ്ളോറിഡാ: സൗത്ത് ഫ്ളോറിഡയിലെ ദേശീയ പാതയിൽ ഉണ്ടായ വാഹന അപകടത്തിൽ കോതമംഗലം സ്വദേശികൾ ആയ ഒരു കുടുംബത്തിലെ മൂന്ന് പേര് അപകടത്തിൽ മരിച്ചു. കോതമംഗലം മാതിരപള്ളി കാക്കത്തോട്ടത്തിൽ മത്തായി(എം.എ.കോളജ് റിട്ട.പ്രൊഫസർ) മകൻ ബോബി മാത്യു (46) ഭാര്യ ഡോളി (42) അവരുടെ മകൻ സ്റ്റീവ് (14) എന്നിവർ ആണ് മരിച്ചത്. ഓസ്റ്റിൻ സ്റ്റീവ്വിന്റെ മൂത്ത സഹോദരനാണ്. ഇവർ യാത്ര ചെയ്തിരുന്ന കാർ ദേശീയ പാതക്ക് അരികിൽ ഉള്ള തടാകത്തിലേക്ക് മറിയുകയായിരുന്നു. ഫ്ളോറിഡ സമയം ചൊവാഴ്ച വൈകിട്ട് 6.30 […]