ഐ.പി.സി കലയപുരം സെന്റർ കൺവൻഷൻ 22 മുതൽ

ഐ.പി.സി കലയപുരം സെന്റർ കൺവൻഷൻ 22 മുതൽ

കലയപുരം കൺവൻഷൻ കലയപുരം : 23-) മത് ഐ.പി.സി കലയപുരം സെന്റർ കൺവൻഷൻ 2020 ജനുവരി 22 ബുധൻ മുതൽ 26 ഞായർ വരെ കലയപുരം ഐ.പി.സി ഹെബ്രോൻ ഗ്രൗണ്ടിൽ നടക്കും. ഐ.പി.സി കേരളാ സ്റ്റേറ്റ് സെക്രെട്ടറി പാസ്റ്റർ: ഷിബു നെടുവേലിൽ പ്രാർത്ഥിച്ച് ഉത്‌ഘാടനം ചെയ്യുന്ന യോഗത്തിൽ പാസ്റ്റർമാരായ ഇട്ടി എബ്രഹാം , എം.സ് ശാമുവേൽ , ബിജു കൃഷ്ണൻ , വിൽ‌സൺ വർക്കി , ജെയ്‌സ് പാണ്ടനാട് , ബെഞ്ചമിൻ വർഗ്ഗീസ്, തോമസ്.എം.കിടങ്ങാലിൽ , ഷിബു […]

ചര്‍ച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് 97-ാമത് ജനറല്‍ കണ്‍വന്‍ഷന്‍ നാളെ മുതൽ

ചര്‍ച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് 97-ാമത് ജനറല്‍ കണ്‍വന്‍ഷന്‍ നാളെ മുതൽ

മുളക്കുഴ: ചര്‍ച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് 97-ാമത് ജനറല്‍ കണ്‍വന്‍ഷന്‍ ജനുവരി 20 തിങ്കള്‍ മുതല്‍ 26 ഞായര്‍ വരെ തിരുവല്ല രാമന്‍ച്ചിറയിലുള്ള ചര്‍ച്ച് ഓഫ് ഗോഡ് സ്റ്റേഡിയത്തില്‍ നടക്കും. 20-ാം തീയതി വൈകിട്ട് 5.30ന് ചര്‍ച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് ഓവര്‍സിയര്‍ റവ.സി.സി.തോമസ് കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യും. അഡ്മിനിസ്‌ട്രേറ്റിവ് അസിസ്റ്റന്റ് പാസ്റ്റര്‍ വൈ. റെജി അദ്ധ്യക്ഷത വഹിക്കും. ‘വിശ്വാസത്തില്‍ നില നില്പിന്‍’ എന്നതാണ് കണ്‍വന്‍ഷന്‍ തീം. സ്വദേശത്തും വിദേശത്തുമുള്ള അനേകം ദൈവദാസന്മാര്‍ ദൈവവചനം […]

പി വൈ പി എ യുടെ 2003 – 2009 പ്രവർത്തകരുടെ സംഗമം തിരുവല്ലയിൽ നടന്നു

പി വൈ പി എ യുടെ 2003 – 2009 പ്രവർത്തകരുടെ സംഗമം തിരുവല്ലയിൽ നടന്നു

പി വൈ പി എ യുടെ 2003 – 2009 പ്രവർത്തകരുടെ സംഗമം തിരുവല്ലയിൽ 16 ന് പാസ്റ്റർ ഡാനിയേൽ കൊന്നനിൽകുന്നതിലിന്റെ നേതൃത്ത്വ ത്തിൽ നടന്നു. ജോസ് കെ എബ്രഹാം, ജോജി ഐപ്പ് മാത്യൂസ്, വിൽ‌സൺ സാമുവേൽ, ബിനോയി ഇടക്കല്ലൂർ,, ഷാജി സി ജോൺ, സിനോജ് ജോർജ്‌, സണ്ണി മാത്യു, ബെൻസൺ തോമസ്, സജി ജോർജ്‌, ജോയി ജോൺ, ബിജു മാത്യു, ബോബൻ ക്‌ളീറ്റ്‌സ്, രതീഷ് ഏലപ്പാറ, ജോബി ജോസഫ്, ജോൺസൻ ബെന്നി, ടി എ തോമസ്, […]

ക്രിസ്തു കാണിച്ചു തന്ന മാതൃകയിലാണ് ഡൽഹി ഭരിച്ചത്: അരവിന്ദ് കെജ്രിവാൾ

ക്രിസ്തു കാണിച്ചു തന്ന മാതൃകയിലാണ് ഡൽഹി ഭരിച്ചത്: അരവിന്ദ് കെജ്രിവാൾ

ഡൽഹി:ക്രിസ്തു കാണിച്ചുതന്ന മാതൃകയിലാണ് അഞ്ചുവർഷം രാജ്യതലസ്ഥാനമായ ഡൽഹിയിൽ ഭരണം നടത്താൻ ശ്രമിച്ചതെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ പറഞ്ഞു. ഡൽഹി നിയമസഭാ സ്പീക്കർ രാം നിവാസ് ഗോയൽ ആതിഥേയത്വം വഹിച്ച ക്രിസ്തുമസ്- ന്യൂ ഇയർ വിരുന്നു സൽക്കാരത്തിനിടയിലാണ് ഭരണപരമായ കാര്യങ്ങളിൽ തീരുമാനങ്ങളെടുക്കാൻ ക്രിസ്തുവിന്റെ പ്രബോധനത്തിന് തന്റെ സർക്കാർ നൽകിയ പ്രാധാന്യം ഡൽഹി മുഖ്യമന്ത്രി വെളിപ്പെടുത്തിയത്. പാവങ്ങളെയും, അനാഥരെയും തന്റെ ജീവിതകാലം മുഴുവൻ ക്രിസ്തു ശുശ്രൂഷിച്ചുവെന്നും, ക്രിസ്തു കാണിച്ചുതന്ന പ്രസ്തുത മാതൃകയനുസരിച്ചാണ് തീർത്തും സൗജന്യമായി മരുന്നുകൾ നൽകുന്ന മോഹല്ല […]

ഐപിസി സൺഡേസ്ക്കൂൾ: 14, 15 ക്ലാസുകളിലെ ഇംഗ്ലീഷ് പാഠപുസ്തകങ്ങളുടെ പ്രകാശനം ജനുവരി 18 ന്. മറ്റ് ക്ലാസുകളിലെ പുസ്തകങ്ങൾ പുനഃപ്രസിദ്ധീകരിച്ചു.

ഐപിസി സൺഡേസ്ക്കൂൾ: 14, 15 ക്ലാസുകളിലെ ഇംഗ്ലീഷ് പാഠപുസ്തകങ്ങളുടെ പ്രകാശനം ജനുവരി 18 ന്.  മറ്റ് ക്ലാസുകളിലെ പുസ്തകങ്ങൾ പുനഃപ്രസിദ്ധീകരിച്ചു.

കുമ്പനാട്: ഐപിസി സൺഡേസ്ക്കൂൾസ് അസോസിയേഷന്റെ 14, 15 ക്ലാസുകളിലെ ഇംഗ്ലീഷ് പാഠപുസ്തകം ജനുവരി 17 ന് പുറത്തിറങ്ങും. പുതിയ പാഠപുസ്തകങ്ങളുടെ പ്രകാശനം കുമ്പനാട് കൺവൻഷനിലെ സൺഡേസ്ക്കൂൾ സമ്മേളനം നടക്കുന്ന ജനുവരി 18 ന് ഉച്ചയ്ക്ക് 1.30 ന് നടക്കും. പുനഃപ്രസിദ്ധീകരിച്ച 1, 2, 3, 4, 5, 6 നഴ്സറി 2 ക്ലാസുകളിലെ ദ്വിഭാഷാ പുസ്തകവും, 14 ലെ മലയാളം പുസ്തകവും, 11, 12, 14, 15 ക്ലാസുകളിലെ ഇംഗ്ലീഷ് പുസ്തകവും ഹാജർ ബുക്കുമാണ് കുമ്പനാട് കൺവൻഷനിൽ […]

ചര്‍ച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് ഓവര്‍സിയറായി റവ.സി.സി തോമസ് തുടരും

ചര്‍ച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് ഓവര്‍സിയറായി റവ.സി.സി തോമസ് തുടരും

മുളക്കുഴ: ചര്‍ച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് ഓവര്‍സിയറായി റവ.സി.സി തോമസ് തുടരും. 2020 ജനുവരി 7-ാം തീയതി സഭാ ആസ്ഥാനമായ മുളക്കുഴ സീയോന്‍ കുന്നില്‍ നടന്ന ഓവര്‍സിയര്‍ പ്രിഫറന്‍സില്‍ 667 (74.4%) വോട്ട് നേടിയാണ് റവ.സി.സി തോമസ് അതിന് അര്‍ഹനായത്. നിലവിലുള്ള ഓവര്‍സിയറെ വിലയിരുത്താനും തുടരണമോ വേണ്ടയോ എന്ന തീരുമാനമെടുക്കുവാനും ശുശ്രൂഷകന്മാര്‍ക്ക് ലഭിക്കുന്ന അവസരമാണ് ഓവര്‍സിയര്‍ പ്രിഫറന്‍സ് ബാലറ്റ്. ചര്‍ച്ച് ഓഫ് ഗോഡിന്റെ അന്തരാഷ്ട്ര പോളിസിക്കും ജനറല്‍ അസംബബ്ലി മിനിട്‌സിനും അനുസരിച്ചാണ് 4 വര്‍ഷത്തിലൊരിക്കല്‍ എല്ലാ […]

പാസ്റ്റർ ബേബിക്കുട്ടി നിത്യതയിൽ

പാസ്റ്റർ ബേബിക്കുട്ടി നിത്യതയിൽ

ഡൽഹി: തിരുവല്ല നെല്ലാട് ഏബനേസർ വീട്ടിൽ പാസ്റ്റർ ബേബിക്കുട്ടി (71) കർത്താവിൽ നിദ്ര പ്രാപിച്ചു. ഐ.പി.സി ഖാൻപൂർ സഭയുടെ ശുശ്രൂഷകനായിരുന്നു. കഴിഞ്ഞ കുറച്ചു വർഷങ്ങളായി രോഗബാധിതനായി ഭവനത്തിൽ വിശ്രമത്തിലായിരുന്നു. ശാരീരിക അസ്വാസ്ഥ്യങ്ങളെത്തുടർന്ന് കഴിഞ്ഞ ദിവസം എയിംസിൽ അഡ്മിറ്റ് ചെയ്തിരുന്നു. ഭൗതീക ശരീരം എയിംസ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു. കൂടുതൽ വിവരങ്ങൾ പിന്നീട്. പൊന്നമ്മ ബേബിയാണ് സഹധർമ്മിണി. മകൾ: ഫെബി ജെയിംസ് മരുമകൻ: പാസ്റ്റർ ജയിംസ് മാത്യു (ഐ.പി.സി. ഗാസിപൂർ, ഡൽഹി +919818838163 ) Share on: WhatsApp

കൊല്ലം സൗത്ത് സെൻറ്റർ കൺവൻഷൻ

കൊല്ലം സൗത്ത് സെൻറ്റർ കൺവൻഷൻ

കൊല്ലം : ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭ കൊല്ലം സൗത്ത് സെൻറ്റർ കൺവൻഷൻ 2019 നവംബർ 21, 22, 23, 24, തിയതികളിൽ നടത്തപ്പെടുന്നു. സെൻറ്റർ സ്ഥാപക പ്രസിഡൻറും സ്‌റ്റേറ്റ് കൗൺസിൽ അംഗവുമായ പാസ്റ്റർ ജോൺ റിച്ചാർഡ് ഉത്ഘാടനം ചെയ്യുന്ന കൺവൻഷനിൽ പാസ്റ്റർമാരായ റ്റി.ജെ. ശമുവേൽ , എബി ഏബ്രഹാം, അനീഷ് കാവാലം, ജോൺസൻ ഡാനിയേൽ എന്നിവർ ദൈവ വചനം ശിശ്രൂഷിക്കുന്നു. Pr. തഞ്ചാവൂർ വില്യംസ് നയിക്കുന്ന മിറക്കിൾ വേയിസ് സംഗീത ശിശ്രുഷക്ക് നേതൃത്വം നൽകുന്നു. ഏവർക്കും യേശു […]

പരിവർത്തനത്തിനായി കലഹിക്കുന്നവരാകുക: പിസിഐ പ്രസിഡണ്ട്

പരിവർത്തനത്തിനായി കലഹിക്കുന്നവരാകുക: പിസിഐ പ്രസിഡണ്ട്

യുവജനങ്ങൾ സാമൂഹിക പരിവർത്തനത്തിനായി കലഹിക്കുന്നവരാകണമെന്ന് പിസിഐ പ്രസിഡണ്ട് എൻ എം രാജു ആവശ്യപ്പെട്ടു. പെന്തക്കോസ്തൽ യൂത്ത് കൗൺസിലിന്റെ നേതൃത്വത്തിൽ പുന്നമടക്കായലിൽ സജ്ജീകരിച്ച ബോട്ടിൽ നടന്ന പിവൈസി ലീഡർഷിപ്പ് സെമിനാർ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പിവൈസി പ്രസിഡണ്ട് അജി കല്ലിങ്കൽ സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചു. “ഭൂമിയെ വാഴുവാനാണ് ദൈവം നമ്മെ ആക്കിയിരിക്കുന്നത്. എന്നാൽ അത് മറന്ന് സഭാ രാഷ്ട്രിയം ഉൾപ്പെടെയുള്ള പലതിന്റെയും അടിമകളായി മാറിയിരിക്കുകയാണ് യുവജനങ്ങൾ. ഈ സ്ഥിതിക്ക് വ്യത്യാസം വരണം.പെന്തക്കോസ്തിന്റെ ആദിമ തലമുറയെ പോലെ തെറ്റായ […]

സുവി . വിൽ‌സൺ ശാമുവേൽ ന്റെ പിതാവ്നിത്യതയിൽ

സുവി . വിൽ‌സൺ ശാമുവേൽ ന്റെ പിതാവ്നിത്യതയിൽ

പി വൈ പി എ മുൻ സംസ്ഥാന പ്രസിഡന്റ് . സുവി . വിൽ‌സൺ ശാമുവേൽ ന്റെ പിതാവ് പാസ്‌റ്റർ എ ഐ ശാമുവേൽ നിത്യതയിൽ ചേർക്കപ്പെട്ടു . സംസ്കാരം പീന്നീട് . Share on: WhatsApp