ആരാധനാലയങ്ങൾ എട്ടുമുതൽ തുറക്കാം

ആരാധനാലയങ്ങൾ എട്ടുമുതൽ തുറക്കാം

ന്യൂഡൽഹി: രാജ്യത്തെ ലോക്ക്ഡൗൺ ജൂൺ 30 വരെ നീട്ടിയെങ്കിലും ആരാധനാലയങ്ങൾ,ഷോപ്പിങ് മാളുകൾ, ഹോട്ടലുകൾ, മറ്റ് ഹോസ്പിറ്റാലിറ്റി സേവനങ്ങൾ എന്നിവ ജൂൺ എട്ടുമുതൽ തുറന്നു പ്രവർ
ത്തിക്കാൻ അനുമതി. എന്നാൽ കണ്ടയ്ൻമെന്റ് സോണുകളിൽ ഇവ തുറക്കാൻ അനുമതിയില്ലെന്നും കേന്ദ്രസർക്കാർ പുറത്തിറക്കിയ മാർഗനിർദേശത്തിൽ പറയുന്നു
രണ്ടാം ഘട്ടത്തിലായിരിക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കുക. മൂന്നാം ഘട്ടമായി അന്താരാഷ്ട്ര യാത്രകളും മെട്രോ ഗതാഗതവും പുനസ്ഥാപിക്കും. ഈ ഘട്ടത്തിലായിരിക്കും സിനിമാ തിയേറ്ററുകളും ജിംനേഷ്യങ്ങളും സിമ്മിങ്ങ് പൂളുകളും പാർക്കുകളും തുറക്കുക. മറ്റ് പൊതുപരിപാടികൾക്കും ഈ ഘട്ടത്തിൽ അനുവാദം നൽകും.

നൈറ്റ് കർഫ്യൂ കർശനമായി തുടരും. എന്നാൽ സമയത്തിൽ മാറ്റമുണ്ട്. രാത്രി 7 മുതൽ രാവിലെ 7 വരെ എന്നുള്ളത് രാത്രി 9 മുതൽ രാവിലെ 5 വരെയാകും. കണ്ടെയിൻമെന്റ് സോണുകളിൽ ജൂൺ 30 വരെ ലോക്ക് ഡൗൺ തുടരും. കണ്ടെയിൻമെന്റ് സോണുകളിൽ അവശ്യസർവീസുകൾക്ക് മാത്രമായിരിക്കും അനുമതി. ഈ മേഖലകളിലേക്കോ, മേഖലകളിൽ നിന്നോ ഉള്ള യാത്രകൾക്ക് നിരോധനം തുടരും.

Leave a Reply

Your email address will not be published.