ശാരോണ്‍ ഫാമിലി കോണ്‍ഫ്രന്‍സ് 2020 മെംഫിസ് ടെന്നിസില്‍

ശാരോണ്‍ ഫാമിലി കോണ്‍ഫ്രന്‍സ് 2020 മെംഫിസ് ടെന്നിസില്‍

ശാരോണ്‍ ഫാമിലി കോണ്‍ഫ്രന്‍സ് 2020 മെംഫിസ് ടെന്നിസില്‍

ടെന്നിസ്: ശാരോന്‍ ഫാമിലി കോണ്‍ഫറന്‍സ്(എസ്എഫ്‌സിഎന്‍എ) ജൂലൈ 9 മുതല്‍ 12 വരെ ടെന്നിസിലെ മെംഫിസ് എന്ന പട്ടണത്തിലെ ട്രിനിറ്റി ബാപ്റ്റിസ്റ്റ് സെന്ററില്‍ വച്ച് നടത്തപ്പെടും. ‘ ക്രിസ്തുവില്‍ ജയോത്സവമായി ‘ എന്നതാണ് ഇത്തവണത്തെ ചിന്താവിഷയം. കര്‍ത്താവില്‍ പ്രസിദ്ധരായ റവ.ബെന്‍സണ്‍ മത്തായി, റവ.റ്റി.ജി കോശി, റവ.ജോണ്‍ തോമസ്, റവ.ബ്ലിസ് വര്‍ഗ്ഗീസ്,റവ.ജോസഫ്.റ്റി.ജോസഫ് എന്നിവര്‍ വിവിധ സെക്ഷനുകളില്‍ വചനം ശുശ്രൂഷിക്കും. 2020 ലെ കോണ്‍ഫ്രന്‍സിന് വിപുലമായ ക്രമീകരണങ്ങളാണ് ചെയ്ത് വരുന്നത്. കോണ്‍ഫ്രന്‍സിന്റെ വിപുലമായ ക്രമീകരണങ്ങള്‍ക്ക് പാസ്റ്റര്‍.ബാബു തോമസ്(നാഷണല്‍ കണ്‍വീനര്‍) പാസ്റ്റര്‍ ഫിന്നി വര്‍ഗ്ഗീസ്(നാഷണല്‍ ജോയിന്റ് കണ്‍വീനര്‍), പാസ്റ്റര്‍ തേജസ് പി തോമസ്(നാഷണല്‍ സെക്രട്ടറി), സിസ്റ്റര്‍ എലൈസ് ഡാനിയേല്‍ (നാഷണല്‍ ജോയിന്റ് സെക്രട്ടറി), ബ്രദര്‍. ജോണ്‍സണ്‍ ഉമ്മന്‍ (നാഷണല്‍ ട്രഷറാര്‍), പാസ്റ്റര്‍ ലിജു ജോര്‍ജ്ജ് (നാഷണല്‍ യൂത്ത് ഡയറക്ടര്‍), ബ്രദര്‍ ജാക്കോബി ഉമ്മന്‍ (മീഡിയ ഡയറക്ടര്‍), സിസ്റ്റര്‍ മിനി തര്യന്‍(നാഷണല്‍ ലേഡീസ് കോര്‍ഡിനേറ്റര്‍) എന്നിവര്‍ നാഷണല്‍ കമ്മറ്റിയ്ക്ക് നേതൃത്വം നല്‍കുകയും എലീനാ തോമസിന്റെ നേതൃത്വത്തിലുള്ള ലോക്കല്‍ കമ്മറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് ചുമതല വഹിക്കുന്നു.

വാര്‍ത്ത: ബ്രദര്‍ ജാക്കോബി ഉമ്മന്‍(മീഡിയ ഡയറക്ടര്‍),
(405)819- 2901

 

Leave a Reply

Your email address will not be published.