ക്രിസ്തു കാണിച്ചു തന്ന മാതൃകയിലാണ് ഡൽഹി ഭരിച്ചത്: അരവിന്ദ് കെജ്രിവാൾ

ക്രിസ്തു കാണിച്ചു തന്ന മാതൃകയിലാണ് ഡൽഹി ഭരിച്ചത്: അരവിന്ദ് കെജ്രിവാൾ

ഡൽഹി:ക്രിസ്തു കാണിച്ചുതന്ന മാതൃകയിലാണ് അഞ്ചുവർഷം രാജ്യതലസ്ഥാനമായ ഡൽഹിയിൽ ഭരണം നടത്താൻ ശ്രമിച്ചതെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ പറഞ്ഞു. ഡൽഹി നിയമസഭാ സ്പീക്കർ രാം നിവാസ് ഗോയൽ ആതിഥേയത്വം വഹിച്ച ക്രിസ്തുമസ്- ന്യൂ ഇയർ വിരുന്നു സൽക്കാരത്തിനിടയിലാണ് ഭരണപരമായ കാര്യങ്ങളിൽ തീരുമാനങ്ങളെടുക്കാൻ ക്രിസ്തുവിന്റെ പ്രബോധനത്തിന് തന്റെ സർക്കാർ നൽകിയ പ്രാധാന്യം ഡൽഹി മുഖ്യമന്ത്രി വെളിപ്പെടുത്തിയത്.

പാവങ്ങളെയും, അനാഥരെയും തന്റെ ജീവിതകാലം മുഴുവൻ ക്രിസ്തു ശുശ്രൂഷിച്ചുവെന്നും, ക്രിസ്തു കാണിച്ചുതന്ന പ്രസ്തുത മാതൃകയനുസരിച്ചാണ് തീർത്തും സൗജന്യമായി മരുന്നുകൾ നൽകുന്ന മോഹല്ല ക്ലിനിക്കുകൾ ഡൽഹിയിലുടനീളം തങ്ങൾ ആരംഭിച്ചതെന്നും കേജ്രിവാൾ പറഞ്ഞു.ക്ഷമിക്കാനുളള പ്രബോധനമാണ് ക്രിസ്തു നൽകിയ ഏറ്റവും വലിയ സന്ദേശമെന്നും കെജ്രിവാൾ പറഞ്ഞു.യേശുക്രിസ്തു പഠിപ്പിച്ച ഒരു ശതമാനമെങ്കിലും കാര്യങ്ങൾ നമുക്ക് പിന്തുടരാൻ സാധിച്ചാൽ അത് ഭാഗ്യമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published.