3000 കോടി രൂപ ചിലവിൽ നിർമ്മിച്ച സര്‍ദാര്‍ പ്രതിമ..മഴ വെള്ളം കയറി

3000 കോടി രൂപ ചിലവിൽ നിർമ്മിച്ച സര്‍ദാര്‍ പ്രതിമ..മഴ വെള്ളം കയറി

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ അഭിമാനത്തോടെ നടപ്പിലാക്കിയ സര്‍ദാര്‍ വല്ലഭ്ഭായി പട്ടേലിന്റെ കൂറ്റന്‍ പ്രതിമയ്ക്കുള്ളില്‍ മഴവെള്ളം നിറയുന്നു.നര്‍മദാ നദിയുടെ തീരത്ത് സര്‍ദാര്‍ സരോവര്‍ അണക്കെട്ടിനോട് ചേര്‍ന്ന് 3000 കോടിരൂപ ചിലവിലാണ് സ്റ്റാച്യു ഓഫ് യൂണിറ്റി എന്ന പേരില്‍ പ്രതിമ നിര്‍മിച്ചത്. 182 മീറ്റര്‍ ഉയരമുള്ള പ്രതിമയുടെ ഉദ്ഘാടനം കഴിഞ്ഞ വര്‍ഷമാണ് കഴിഞ്ഞത്.വലിയ മഴപോലുമില്ലാതിരുന്നിട്ടും സന്ദര്‍ശക ഗാലറിക്കുള്ളില്‍ വെള്ളം നിറഞ്ഞുവെന്നാണ് സന്ദര്‍ശകര്‍ പരാതിപ്പെട്ടത്.ട്രോളുകളില്‍ കൂടിയും മറ്റും സര്‍ക്കാരിനെ വിമര്‍ശിക്കുന്ന ട്വീറ്റുകളാണ് വന്നുകൊണ്ടിരിക്കുന്നത്.

Leave a Reply

Your email address will not be published.