ചരിത്രത്തിലാദ്യമായി തമോഗര്‍ത്തത്തിന്റെ ചിത്രം ക്യാമറയില്‍ പകര്‍ത്തി.

ചരിത്രത്തിലാദ്യമായി തമോഗര്‍ത്തത്തിന്റെ ചിത്രം ക്യാമറയില്‍ പകര്‍ത്തി.

ബുധനാഴ്ചയാണ് തമോഗര്‍ത്തത്തിന്റെ ആദ്യ ഫോട്ടോ ശാസ്ത്രജ്ഞര്‍ പുറത്തുവിട്ടു. തമോഗര്‍ത്തത്തെ വാതകവും പ്ലാസ്മയും നിറഞ്ഞ തീജ്വാലനിറമുള്ള വലയം ആവരണം ചെയ്തിരിക്കുന്ന ചിത്രമാണ് പുറത്തുവന്നിരിക്കുന്നത്. മെസിയോ 87 (എം87) എന്ന ആകാശഗംഗയിലുള്ള തമോഗര്‍ത്തം ഭൂമിയില്‍നിന്ന് 5.5 കോടി പ്രകാശവര്‍ഷം അകലെയാണ്. ഈ ദൂരം ഏകദേശ കണക്കാണെന്ന് ഫ്രാന്‍സിലെ നാഷണല്‍ സെന്റര്‍ ഫോര്‍ സയന്റിഫിക് റിസര്‍ച്ചിലെ (സി.എന്‍.ആര്‍.എസ്.) ജ്യോതിശാസ്ത്രജ്ഞന്‍ ഫ്രെഡറിക് ഗോഥ് പറഞ്ഞു. ബ്രസല്‍സ്, ഷാങ്ഹായി, ടോക്യോ, വാഷിങ്ടണ്‍, സാന്തിയാഗോ, തായ്പേയ് എന്നിവിടങ്ങളില്‍ ഒരേസമയം വാര്‍ത്താസമ്മേളനം നടത്തിയാണ് ശാസ്ത്രജ്ഞര്‍ ഇക്കാര്യം ലോകത്തെ അറിയിച്ചത്.

2017 ഏപ്രിലിലെ വ്യത്യസ്ത ദിവസങ്ങളിലായി ഹവായി, അരിസോണ, സ്പെയിന്‍, മെക്സിക്കോ, ചിലി തുടങ്ങി എട്ടിടങ്ങളിലായി സ്ഥാപിച്ച റേഡിയോ ദൂരദര്‍ശിനികള്‍ ഉപയോഗിച്ചായിരുന്നു നിരീക്ഷണം. 60 സ്ഥാപനങ്ങളില്‍നിന്നുള്ള 200 വിദഗ്ധര്‍ ചേര്‍ന്നു നടത്തിയ ആറു പഠനങ്ങള്‍ വിശകലനംചെയ്താണ് തമോഗര്‍ത്തത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടത്. ആസ്ട്രോ ഫിസിക്കല്‍ ജേണല്‍ ലെറ്റേഴ്സിലാണ് പഠനം പ്രസിദ്ധീകരിച്ചത്. പ്രസിദ്ധീകരിച്ചതെന്ന് റിപ്പോര്‍ട്ട് പറയുന്നു. ഇതുവരെ ചിത്രകാരന്റെ ഭാവനയിലെ തമോഗര്‍ത്തമായിരുന്നു ഉപയോഗിച്ചിരുന്നത്. ഇനി മുതല്‍ തമോഗര്‍ത്തത്തിന്റെ യഥാര്‍ത്ഥ ചിത്രം കാണാം.

Leave a Reply

Your email address will not be published.