കുരയ്ക്കുന്ന നായും ഭാരം ചുമക്കുന്ന ഒട്ടകവും

കുരയ്ക്കുന്ന നായും ഭാരം ചുമക്കുന്ന ഒട്ടകവും

നുറുങ്ങുകള്‍
കുരയ്ക്കുന്ന നായും ഭാരം ചുമക്കുന്ന ഒട്ടകവും
രുഭൂമിയുടെ കൊടുംചൂടില്‍ യജമാനന്‍ ചുമലില്‍ വച്ച് നല്‍കിയ ഭാരവും പേറി ലക്ഷ്യസ്ഥാനത്തേയ്ക്ക് ചുവടുകള്‍ വച്ച് നടക്കുന്ന ഒട്ടകം. മണലാരിണ്യത്തിന്‍റെ ചൂടില്‍ കാലുകള്‍ ഇളകി മുന്നോട്ട് വച്ച് നടക്കുന്ന ഒട്ടകത്തെ നോക്കി അകലെയല്ലാതെ കുരച്ച് കൊണ്ട് ഒരു നായ്കുട്ടി പിന്‍തുടരുന്നുണ്ട്. ഇപ്പോള്‍ ഇപ്പോള്‍ കടിക്കും എന്ന ഭാവേന കുരച്ച് അടുക്കുന്ന നായ്കുട്ടിയെ(കുരയ്ക്കും പട്ടി കടിക്കില്ല)ഗൌനിക്ക പോലും ചെയ്യാതെ തന്‍റെ യജമാനന് വേണ്ടി ചുമട് ചുമന്ന് നടന്നകലുകയാണ് ആ ഒട്ടകം. വിരട്ടുകള്‍ ഫലിക്കാതെ പിന്തിരിഞ്ഞ് പോയ നായയെക്കുറിച്ച് ഒട്ടകം ഓര്‍ത്തത്‌ പോലും ഇല്ല.
പ്രകാശധാര: ഭാരം വഹിക്കാന്‍ തയ്യാറല്ലത്ത ചില കുഴിമടിയന്മാര്‍ എല്ലാ നാലും കൂടിയ കവലകളിലും സംഘടനാ സമിതികളിലും പ്രസ്ഥാനത്തിന്‍റെ പര്യംപുറങ്ങളിലും സഭാ സമൂഹങ്ങളിലും കാണാന്‍ കഴിയും. ഈ കൂട്ടരെകൊണ്ട് ചരിത്രം ഉണ്ടായ കാലംമുതല്‍ യാതൊരു പ്രയോജനവും ഉണ്ടായിട്ടില്ല.ഇനിയൊട്ട്‌ ഉണ്ടാവുകയുമില്ല

Leave a Reply

Your email address will not be published.